| Tuesday, 4th August 2020, 8:45 am

ബി.ജെ.പി അധ്യക്ഷന്‍, സച്ചിന്‍ പൈലറ്റ് ക്യാംപിലെ എം.എല്‍.എമാരെ രണ്ട് തവണ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ക്യാംപിലെ എം.എല്‍.എമാരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ കണ്ടിരുന്നുവെന്ന് പൊലീസ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥന്റേതാണ് വെളിപ്പെടുത്തല്‍.

ജൂലൈ 18 നും 29 നും ഇടയില്‍ രണ്ട് തവണ പൂനിയ, പൈലറ്റ് ക്യംപിലെ എം.എല്‍.എമാരെ സന്ദര്‍ശിച്ചിരുന്നു. ആദ്യ കൂടിക്കാഴ്ച ജൂലൈ 18 നും 20 നും ഇടയിലായിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ച ജൂലൈ 28 നായിരുന്നു.

രണ്ട് തവണയും കൂടിക്കാഴ്ച നടന്നത് മനേസറില്‍ വെച്ചായിരുന്നെന്നും പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം അന്വേഷണം നടക്കുകയാണെന്നും മറ്റ് കാര്യങ്ങളൊന്നും വെളിപ്പെടുത്താനായിട്ടില്ലെന്നും അന്വേഷണത്തലവന്‍ അശോക് റാത്തോര്‍ പറഞ്ഞു.

നേരത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു.

ആഗസ്റ്റ് 14 നാണ് രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more