ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ക്യാംപിലെ എം.എല്‍.എമാരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ കണ്ടിരുന്നുവെന്ന് പൊലീസ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥന്റേതാണ് വെളിപ്പെടുത്തല്‍.
ജൂലൈ 18 നും 29 നും ഇടയില്‍ രണ്ട് തവണ പൂനിയ, പൈലറ്റ് ക്യംപിലെ എം.എല്‍.എമാരെ സന്ദര്‍ശിച്ചിരുന്നു. ആദ്യ കൂടിക്കാഴ്ച ജൂലൈ 18 നും 20 നും ഇടയിലായിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ച ജൂലൈ 28 നായിരുന്നു.