ഗോവ: ബോളിവുഡ് നടി പൂനം പാണ്ഡെ വിവാഹം കഴിഞ്ഞ് 13 ദിവസങ്ങള്‍ക്കു ശേഷം ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കിയത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
പരാതി നല്‍കി ദിവസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ഭര്‍ത്താവ് സാം ബോംബെയുമായുള്ള പിണക്കം മാറിയെന്ന് അറിയിച്ചിരിക്കുകയാണ് പൂനം പാണ്ഡെ.
അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെക്കുറെ പറഞ്ഞു തീര്‍ത്തെന്നും ഇപ്പോള്‍ ഒരുമിച്ചാണെന്നുമാണ് പൂനം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരിക്കുന്നത്.
‘ ഞങ്ങള്‍ പരസ്പരം വളരെയധികം സ്‌നേഹിക്കുന്നുണ്ട്. ഞങ്ങള്‍ ഭ്രാന്തമായി പ്രണയത്തിലാണ്. ഏത് വിവാഹത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുക? തീര്‍ച്ചയായും കുടുംബം പ്രധാനമാണ്,’ പൂനം പാണ്ഡെ പറഞ്ഞു.
നിലവില്‍ സിനിമാ ഷൂട്ടിംഗിനായി ഗോവയിലുള്ള ദമ്പതികള്‍ ഉടന്‍ തന്നെ മുംബൈയിലേക്ക് മടങ്ങും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂനം പാണ്ഡെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചത്.
മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷം സെപ്റ്റംബര്‍ പത്തിനായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ വിവാഹ ചിത്രങ്ങള്‍ പൂനം പാണ്ഡെ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരുന്നു. നിങ്ങളോടൊപ്പം ഏഴ് ജീവിത കാലം പ്രതീക്ഷിക്കുന്നു എന്നായിരുന്നു വിവാഹ ചിത്രത്തോടൊപ്പം പൂനം പാണ്ഡെ കുറിച്ചത്. ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Poonam Pandey reconciles with Sam Bombay after decision to end marriage