|

സോഷ്യല്‍ മീഡിയ കീഴടക്കി പൂമരത്തിലെ നായിക വൈറലാകുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതുമുഖങ്ങളെ ഏറ്റെടുക്കുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രധാന വിഷയം കാളിദാസന്‍ ചിത്രമായ പൂമരത്തിലെ നായികയാണ്. പൂമരം കണ്ടിറങ്ങിയ എല്ലാവരും ആദ്യം അന്വേഷിച്ച പേര് ചിത്രത്തിലെ ശക്തമായ കഥാപാത്രമായ ഐറിനെ അവതരിപ്പിച്ച നീത പിള്ളയെപ്പറ്റിയാണ്.

ചിത്രത്തിലെ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായെത്തിയ നീത സോഷ്യല്‍ മീഡിയകളില്‍ സ്വീകാര്യയായിക്കഴിഞ്ഞിരിക്കയാണ്. പുതുമുഖമായെത്തി ആദ്യ ചിത്രത്തിലൂടെ ചര്‍ച്ചാവിഷയമായ പുതുമുഖ നായികമാരുടെ സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കയാണ് നീതയെന്നാണ് സോഷ്യല്‍  മീഡിയയിലെ പൊതു അഭിപ്രായം.

അമേരിക്കയിലെ ലുയിസിയാന സര്‍വ്വകലാശാല വിദ്യാര്‍ഥിയായ നീത   2015ല്‍ ഹൂസ്റ്റണില്‍ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്നു. കേരളത്തില്‍ എറണാകുളമാണ് നീതയുടെ സ്വദേശം.

Video Stories