'പൂക്കളെ വാനിലെ'; ക്വീന്‍ എലിസബത്തിലെ ആദ്യഗാനം
Film News
'പൂക്കളെ വാനിലെ'; ക്വീന്‍ എലിസബത്തിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th August 2023, 10:17 am

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്‍-നരേന്‍ കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. ‘പൂക്കളെ വാനിലെ’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് ഷിബു ചക്രവര്‍ത്തി വരികള്‍ രചിച്ചിരിക്കുന്നു. കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മീര ജാസ്മിനും രേനും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ക്വീന്‍ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിര്‍മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ടി. സത്യന്‍ ആണ് ചിത്രത്തിന്റെ രചന.

ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം : ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിന്‍ രാജ്, ഗാനരചയിതാക്കള്‍: ഷിബു ചക്രവര്‍ത്തി, അന്‍വര്‍ അലി, സന്തോഷ് വര്‍മ, ജോ പോള്‍, എഡിറ്റര്‍ : അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയിഷ ഷഫീര്‍ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പ്രൊമോ സ്റ്റില്‍സ് : ഷിജിന്‍ പി. രാജ്, പോസ്റ്റര്‍ ഡിസൈന്‍: മനു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – വിഷ്ണു സുഗതന്‍, പി.ആര്‍.ഒ – ശബരി

Content Highlight: Pookkale vanile, first song from Queen Elizabeth