Film News
അദ്ധ്യാത്മ രാമായണം വായിച്ച് അബു സലിം; 80 കഴിഞ്ഞ അപ്പൂപ്പനായി വിജയരാഘവന്‍; ആനന്ദം ടീമിന്റെ പൂക്കാലം ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 03, 01:40 pm
Friday, 3rd March 2023, 7:10 pm

വിജയരാഘവന്‍, കെ.പി.എ.സി ലീല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പൂക്കാലത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ആനന്ദത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലത്തില്‍ ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്.

അദ്ധ്യാത്മ രാമായണം വായിക്കുന്ന അബു സലിമിന്റെ കഥാപാത്രത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ തുടങ്ങുന്നത്. തുടര്‍ന്ന് ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങളിലേക്കാണ് ട്രെയ്‌ലര്‍ കടക്കുന്നത്. 80ലധികം പ്രായമുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തിലെത്തുന്നത്.

അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ഗണേഷ് രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സി.എന്‍.സി. സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രന്‍ നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം മിഥുന്‍ മുരളി, സംഗീതം, പശ്ചാത്തല സംഗീതം സച്ചിന്‍ വാര്യര്‍, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, ചമയം റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ്.

Content Highlight: pookkaalam trailer starring vijayaraghavan