സൗത്ത് ആഫ്രിക്ക വിമണ്‍സും ഇന്ത്യ വിമണ്‍സും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ പ്രോട്ടിയാസിന് 17. ഓവറില്‍ 84 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് പ്രോട്ടിയാസിനെ തകര്‍ക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ പേസര്‍ പൂജ വസ്ത്രാക്കറിന്റെ മിന്നും പ്രകടനമായിരുന്നു നിര്‍ണായകമായത്. 3.1 ഓവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.
മരിസാന്‍ കാപ്പ് (10), അന്നെകി ബോസ്‌ക് (17), നഥീന്‍ ഡി ക്ലര്‍ക്ക് (0), എലിസ് മാരി മാര്‍സ് (7) എന്നിവരെയാണ് പൂജ പുറത്താക്കിയത്. ഇതോടെ താരത്തിന് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. തന്റെ ടി-20 കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് താരത്തിന് കാഴ്ചവെക്കാന്‍ സാധിച്ചത് (4/13). സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മികച്ച ബൗളിങ് പ്രകടനവും ഇത് തന്നെയാണ്.
പൂജയ്ക്ക് പുറകെ രാധാ മാധവും മൂന്ന് വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
അരുന്തതി റെഡ്ഡി, ശ്രെയങ്ക പാട്ടീല്‍ ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതോടെ ഏഴ് സൗത്ത് ആഫ്രിക്കന്‍ താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.
#TeamIndia continue to make a mark with the ball in Chennai!
Radha Yadav & Arundhati Reddy with the breakthroughs ⚡️⚡️
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 8 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 56 റണ്‍സാണ് നേടിയത്. ഷിഫാലി വര്‍മ 21 പന്തില്‍ 3 ഫോര്‍ അടക്കം 24 റണ്‍സും സമൃതി മന്ദാന 27 പന്തില്‍ 5 ഫോര്‍ അടക്കം 26 റമ്#സും നേടി ക്രീസില്‍ തുടരുകയാണ്.
Content highlight: Pooja Vastrakar In Record Achievement Against South Africa Womens