Film News
അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത്-നിഖില ഭാഗ്യജോഡി വീണ്ടും; 'ജയേഷിന്റെ ഒരു ജാതി ജാതകം' ഒരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 09, 05:16 pm
Sunday, 9th July 2023, 10:46 pm

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജയേഷിന്റെ ഒരു ജാതി ജാതക’ത്തിന്റെ പൂജ 9/07/2023ന് കലൂര്‍ സ്റ്റേഡിയം റൗണ്ടില്‍ നടന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പടെയുള്ള മലയാള സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ബാബു ആന്റണി, മൃദുല്‍ നായര്‍, ഇഷ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാധു ലോഹര്‍, അമല്‍ താഹ, ഇന്ദു തമ്പി, ചിപ്പി ദേവസി, വര്‍ഷ രമേശ്, അരവിന്ദ് രഘു. ശരത് സഭ പി.പി, കുഞ്ഞികൃഷ്ണന്‍, രജിത മധു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്. ബേസില്‍ ജോസഫിന്റെ ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണബാലസുബ്രഹ്‌മണ്യം ഈണം പകര്‍ന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

എഡിറ്റിങ്-രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍. മേക്കപ്പ്-ഷാജി പുല്‍പ്പള്ളി. കോസ്റ്റ്യൂം ഡിസൈന്‍-സുജിത് മട്ടന്നൂര്‍. ക്രിയേറ്റീവ് കോണ്‍ടിബ്യൂട്ടര്‍-സുരേഷ് ഇരിങ്ങല്‍. നിര്‍മാണ നിര്‍വഹണം-ഷെമീജ് കൊയിലാണ്ടി. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-സൈനു

 

Content Highlight: Pooja of Jayeshinte oru Jathi Jathakam