|

ആ സിനിമയില്‍ എന്നെ കാണുമ്പോള്‍ വല്ല്യുമ്മാനെപ്പോലെ തോന്നുന്നുണ്ടെന്ന് കോസ്റ്റ്യൂമര്‍ പറഞ്ഞു: പൂജ മോഹന്‍രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് പൂജ മോഹന്‍രാജ്. നാടകങ്ങളിലൂടെ സിനിമയിലേക്കെത്തിയ പൂജയുടെ ആദ്യ ചിത്രം വണ്‍ ആയിരുന്നു. പിന്നീട് കോള്‍ഡ് കേസ്, ഫ്രീഡം ഫൈറ്റ്, രോമാഞ്ചം, ഇരട്ട, പുരുഷപ്രേതം, നീലവെളിച്ചം, കാതല്‍, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളിലും പൂജ അഭിനയിച്ചു. ആവേശം എന്ന ചിത്രത്തിലെ പൂജ അവതരിപ്പിച്ച സ്വീറ്റി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സൂക്ഷ്മദര്‍ശിനിയിലെ എന്റെ കഥാപാത്രം കാണുമ്പോള്‍ വല്ല്യുമ്മാനെപ്പോലെ തോന്നുന്നുണ്ടെന്ന് ആ സിനിമയുടെ കോസ്റ്റ്യൂമര്‍ പറഞ്ഞിരുന്നു – പൂജ മോഹന്‍രാജ്

കഴിഞ്ഞ വര്‍ഷമിറങ്ങിയ സൂക്ഷ്മദര്‍ശിനിയിലും ഒരു പ്രധാനവേഷത്തില്‍ പൂജ മോഹന്‍രാജ് എത്തിയിരുന്നു. അസ്മ എന്ന കഥാപാത്രത്തെയാണ് പൂജ അവതരിപ്പിച്ചത്. സൂക്ഷ്മദര്‍ശിനിയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പൂജ മോഹന്‍രാജ്.

തനിക്ക് എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ ഇഷ്ടമാണെന്നും സ്‌ക്രീന്‍ ടൈമിനെക്കാളും ലഭിക്കുന്ന കഥാപാത്രത്തിന് സിനിമയിലുള്ള പ്രാധാന്യമാണ് നോക്കാറുള്ളതെന്നും പൂജ പറയുന്നു. സൂക്ഷ്മദര്‍ശിനിയിലെ തന്റെ കഥാപാത്രം കാണുമ്പോള്‍ വല്ല്യുമ്മാനെപ്പോലെ തോന്നുന്നുണ്ടെന്ന് സൂക്ഷ്മദര്‍ശിനിയുടെ കോസ്റ്റ്യൂമര്‍ പറഞ്ഞിരുന്നുവെന്നും അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ള സ്ത്രീകളുമായി അസ്മക്ക് സാമ്യമുണ്ടെന്ന് പറഞ്ഞ് ആളുകള്‍ മെസേജ് അയച്ചിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് എല്ലാ കഥാപാത്രങ്ങളും ചെയ്യാനിഷ്ടമാണ്. സ്‌ക്രീന്‍ ടൈമിനെക്കാളും ലഭിക്കുന്ന കഥാപാത്രത്തിന് സിനിമയിലുള്ള പ്രാധാന്യമാണ് നോക്കാറുള്ളത്. കഥക്ക് ആവശ്യമില്ലാത്ത മുഴുനീള കഥാപാത്രത്തെക്കാളും സംതൃപ്തിയുണ്ട് വെറും രണ്ട് മിനിറ്റ് മാത്രമുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍. ചുറ്റുമുള്ളവരെയാണ് കഥാപാത്രങ്ങള്‍ക്കുള്ള റെഫറന്‍സായെടുക്കാറുള്ളത്.

സൂക്ഷ്മദര്‍ശിനിയിലെ എന്റെ കഥാപാത്രം കാണുമ്പോള്‍ വല്ല്യുമ്മാനെപ്പോലെ തോന്നുന്നുണ്ടെന്ന് ആ സിനിമയുടെ കോസ്റ്റ്യൂമര്‍ പറഞ്ഞിരുന്നു.അതുപോലെ, പ്രേക്ഷകര്‍ക്ക് പരിചയമുള്ളതോ അവരുടെ അയല്‍വീട്ടിലുള്ളതോ ആയ സ്ത്രീയുമായി അസ്മക്ക് സാമ്യമുണ്ടെന്ന് ആളുകള്‍ സന്ദേശങ്ങളയച്ചിരുന്നു.

അസംഘടിതരിലെ സജ്നയും സൂക്ഷ്മദര്‍ശിനിയിലെ അസ്മയും ഏകദേശം ഒരുപോലെ തോന്നിക്കുന്ന കഥാപാത്രങ്ങളാണ്.

അസ്മ, സജ്‌നയെക്കാളും പ്രിവിലേജ്ഡായ സ്ഥാനത്താണുള്ളതെങ്കിലും. അവരെ രണ്ടുപേരെയും വ്യത്യസ്തമായി ചെയ്യാന്‍ സാധിക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം.

ഓരോ കഥാപാത്രവും വ്യത്യസ്തമാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അഭിനയം കണ്ട് ആര്‍ക്കും മടുപ്പ് തോന്നരുതെന്ന് ആഗ്രഹിക്കുന്നു. ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ സന്തോഷം,’ പൂജ മോഹന്‍രാജ് പറയുന്നു.

Content highlight: Pooja Mohanraj talks about her chareacter in Sookshmadarshini movie