പെരുച്ചാഴിയില്‍ ലാലിന് നായിക പൂജാകുമാര്‍
Movie Day
പെരുച്ചാഴിയില്‍ ലാലിന് നായിക പൂജാകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2013, 1:07 am

[]വിശ്വരൂപം ഫെയിം പൂജകുമാര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴിയില്‍ നായികയായാണ് പൂജയുടെ  മലായാളത്തിലേക്കുള്ള പ്രവേശനം.

അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന  പൂജ സമാനമായ കഥാപാത്രത്തെ തന്നെയാണ് സിനിമയിലും അവതരിപ്പിക്കുന്നതെന്നാണ് അണിയറ സംസാരം. ഏതാനും രംഗങ്ങള്‍ ഒഴിച്ചാല്‍ അമേരിക്കയിലാണ് സിനിമ ചിത്രീകരിക്കുന്നത്.

നിര്‍മ്മാതാവ്, മോഡല്‍, ടെലിവിഷന്‍ അവതാരക, വീഡിയോ ജോക്കി, വാര്‍ത്താ അവതാരക എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് പൂജ.

മുന്‍ മിസ്സ ഇന്ത്യാ യു.എസ്.എ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. കാതല്‍ രാജാവെ ആണ് ആദ്യ സിനിമ. പിന്നീട് അജ്ജാനാ അജ്ജാനീ, നൈറ്റ് ഓഫ് ഹെന്നാ, ഫഌവേര്‍സ്, ഹൈഡിംങ് ദിവ്യ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഫിബ്രവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥനാണ്. അജുവര്‍ഗീസ്, ബാബുരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഏറെക്കാലത്തിന് ശേഷം ലാല്‍ ഒരു മുഴുനീള കോമഡി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് പെരുച്ചാഴിക്ക്. സമകാലീന സംഭവങ്ങള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷേപഹാസ്യമായിരിക്കും സിനിമ.

പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം…(നമ്പര്‍ 20 മദ്രാസ് മെയില്‍, കറുത്ത പെണ്ണേ…(തേന്‍മാവിന്‍ കൊമ്പത്ത്) എന്നീ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.