നടി സാമന്തയെ പറ്റി സഹപ്രവര്‍ത്തകയും മുന്‍ നിര നടിയുമായ പൂജ ഹെഡ്‌ജെ നടത്തിയ അഭിപ്രായ പ്രകടനം വിവാദമാവുന്നു.
സമന്ത അത്ര സുന്ദരിയായി തോന്നുന്നില്ലെന്ന നടിയുടെ ഇന്‍സ്റ്റഗ്രാം മെമ് ആണ് സമന്ത ആരാധകരുടെ രോഷത്തിനിടയാക്കിയത്.
പൂജ ഹെഡ്‌ജെ സമന്തയോട് മാപ്പു പറയണമെന്നാവശ്യപ്പെട്ടു കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ‘പൂജ മസ്റ്റ് അപോളജൈസ് സമന്ത’ എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലുള്ളത്.
പൂജയ്‌ക്കെതിരെ നടന്ന നിരന്തര സൈബര്‍ ആക്രമണത്തിനു പിന്നാലെ നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ചെയ്തു. ട്വിറ്ററിലൂടെ പൂജ ഹെഡ്‌ജെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിന്നീട് അക്കൗണ്ട് തിരിച്ചു കിട്ടിയെന്നും നടി വ്യക്തമാക്കി.
പൂജ പോസ്റ്റ് ചെയ്ത വിവാദമായ മെമില്‍ സമന്തയുടെ പേര് പരാമര്‍ശിക്കുന്നില്ല. പകരം സമന്തയുടെ ഒരു ചിത്രമാണുള്ളത്. ഒപ്പം അത്ര സുന്ദരിയായി എനിക്ക് തോന്നുന്നില്ല എന്ന വാചകമുണ്ട്. ഇപ്പോള്‍ ഈ മെംമ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക