| Thursday, 6th February 2025, 10:26 pm

ഒരുപാട് സിനിമകള്‍ ഇക്കാലയളവില്‍ ചെയ്‌തെങ്കിലും എനിക്ക് അഭിമാനം തോന്നിയത് ആ തമിഴ് സിനിമയുടെ ഭാഗമായപ്പോള്‍: പൂജ ഹെഗ്‌ഡേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്‌ഡേ. 2012ല്‍ പുറത്തിറങ്ങിയ മുഖംമൂടി എന്ന ചിത്രത്തിലൂടെയാണ് പൂജ സിനിമാലോകത്തേക്ക് വരവറിയിച്ചത്. പിന്നീട് വളരെ ചുരുക്കം സിനിമകളിലൂടെ ഇന്ത്യയൊട്ടുക്ക് ശ്രദ്ധ പിടിച്ചുപറ്റാന്‍ പൂജക്ക് സാധിച്ചു. അല്ലു അര്‍ജുന്‍ നായകനായ അലാ വൈകുണ്ഡപുരംലോയിലൂടെ പൂജയുടെ സ്റ്റാര്‍ഡം ഉയര്‍ന്നു.

കരിയറില്‍ ഏത് സിനിമ ചെയ്തപ്പോഴാണ് അഭിമാനം തോന്നിയതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പൂജ ഹെഗ്‌ഡേ. കരിയറില്‍ താന്‍ ചെയ്ത സിനിമകളെല്ലാം മികച്ചതായിരുന്നെന്ന് പൂജ പറഞ്ഞു. ആ സിനിമകളെല്ലാം ചെയ്തതില്‍ അഭിമാനമുണ്ടെന്നും അതെല്ലാം തന്റെ കരിയറില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയെന്നും പൂജ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റെട്രോ എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരു പ്രത്യേക അഭിമാനമുണ്ടെന്ന് പൂജ പറഞ്ഞു. ആ സിനിമയുടെ ഓരോ സീനും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ആ സിനിമ എടുത്ത രീതിയും വളരെ മനോഹരമാണെന്നും പൂജ കൂട്ടിച്ചേര്‍ത്തു. അതിനെ ക്രിയേറ്റ് ചെയ്ത രീതിയും ആ സെറ്റിലുണ്ടായിരുന്നവരുടെ എനര്‍ജിയും തനിക്ക് ഇഷ്ടമായെന്ന് പൂജ ഹെഗ്‌ഡേ പറഞ്ഞു.

ആ സിനിമയിലെ തന്റെ കഥാപാത്രവും അതിനെ ട്രീറ്റ് ചെയ്ത രീതിയും ഗംഭീരമാണെന്നും പൂജ കൂട്ടിച്ചേര്‍ത്തു. ആ സിനിമ ഇപ്പോള്‍ എഡിറ്റിങ് പ്രോസസ്സിലാണെന്നും അത് മുഴുവനായി ഇതുവരെ കണ്ടിട്ടില്ലെന്നും പൂജ പറഞ്ഞു. സെറ്റില്‍ എല്ലാവരും ഇടപഴകിയ രീതി കൊണ്ടും എല്ലാവരും തമ്മിലുള്ള ബോണ്ട് കൊണ്ടും റെട്രോ തനിക്ക് സ്‌പെഷ്യലാണെന്നും പൂജ കൂട്ടിച്ചേര്‍ത്തു. പിങ്ക് വില്ലയോട് സംസാരിക്കുകയായിരുന്നു പൂജ ഹെഗ്‌ഡേ.

‘ഞാന്‍ ചെയ്ത എല്ലാ സിനിമകളെയോര്‍ത്തും അഭിമാനമുണ്ട്. എന്നാലും അതില്‍ എടുത്തുപറയേണ്ട സിനിമ റെട്രോയാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് അഭിമാനമുണ്ട്. അതിന്റെ ഓരോ സീനും എനിക്ക് പ്രിയപ്പെട്ടതാണ്. ആ സിനിമ ക്രിയേറ്റ് ചെയ്ത രീതിയും മനോഹരമാണ്. ആ സെറ്റിലുണ്ടായിരുന്നവരുടെ എനര്‍ജി അമ്പരപ്പിക്കുന്നതായിരുന്നു.

അതുപോലെ, റെട്രോയിലെ എന്റെ ക്യാരക്ടറും അതിനെ ട്രീറ്റ് ചെയ്ത രീതിയും ഗംഭീരമാണ്. നിങ്ങളോട് ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും ആ സിനിമ ഞാന്‍ മുഴുവനായി കണ്ടിട്ടില്ല. അതിന്റെ എഡിറ്റിങ് നടന്നുകൊണ്ടിരിക്കുകായണ്. സെറ്റില്‍ എല്ലാവരും ഇടപഴകിയ രീതിയും എല്ലാവരും തമ്മിലുള്ള ബോണ്ടും കൊണ്ട് എനിക്ക് റെട്രോ സ്‌പെഷ്യലാണ്,’പൂജ ഹെഗ്‌ഡേ പറഞ്ഞു.

Content Highlight: Pooja Hegde saying she felt proud after become the part of Retro movie

We use cookies to give you the best possible experience. Learn more