ന്യൂദല്‍ഹി: ബോളിവുഡ് നടിയും നിര്‍മ്മാതാവുമായ പൂജ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അവര്‍ സ്വകാര്യമാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. അതിന്റെ കാരണം തേടിപ്പോയവര്‍ക്ക് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു നീണ്ടകുറിപ്പാണ് ലഭിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പ്രൈവറ്റാക്കിയതിന് കാരണം പൂജ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നെഗറ്റീവ് കമന്റുകള്‍ സഹിക്കാന്‍ കഴിയാത്തതിനാലാണ് അക്കൗണ്ട് പ്രൈവറ്റ് ആക്കിയത്. തന്റെ ഓരോ പോസ്റ്റിനു താഴെയും ചിലര്‍ ബലാത്സംഗ ഭീഷണി മുഴക്കാറുണ്ട്. ചിലര്‍ താന്‍ ജീവിച്ചിരിക്കാന്‍ അര്‍ഹയല്ലെന്നും പോയി ചത്തൂടെയെന്നും കമന്റ് ചെയ്യാറുണ്ട്. സഹിക്കാന്‍ വയ്യാതായപ്പോഴാണ് അക്കൗണ്ട് സ്വകാര്യമാക്കിയത്.
‘എനിക്കിത് പറഞ്ഞേ മതിയാകു…ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്താനും, മരിക്കാനും തുടങ്ങിയ കമന്റുകള്‍ മാത്രം ഇടാന്‍ കഴിയുന്ന ഒരിടമായി ഇന്‍സ്റ്റഗ്രാം പലരും ഉപയോഗിക്കുന്നു. വേദനയുള്ള ആളുകള്‍ മാത്രമേ മറ്റൊരാളെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും നിങ്ങള്‍ സ്‌നേഹം സ്വീകരിക്കുന്നുവെങ്കില്‍ വിമര്‍ശനവും സ്വീകരിക്കണമെന്നും ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിച്ചിരുന്നു. അതിനാല്‍ ഇത്തരത്തിലുള്ള കമന്റുകള്‍ ഞാനാദ്യം അവഗണിച്ചിരുന്നു. എന്നാല്‍ ക്രിയാത്മക വിമര്‍ശനമല്ലാത്ത രീതിയില്‍ എന്നോടും എന്റെ കുടുംബത്തോടും പോയി മരിക്കാന്‍ പറയുന്ന കമന്റുകള്‍ എങ്ങനെ സ്വീകരിക്കാന്‍ കഴിയും. ഇത് വിമര്‍ശനമല്ലല്ലോ, ഒരു തരം സൈബര്‍ ബുള്ളിയിംഗ് അല്ലേ ഇത്? ‘- ഇതായിരുന്നു പൂജയുടെ പോസ്റ്റ്.
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ദുരുപയോഗം അവസാനിപ്പിക്കാനും അവര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഇത്തരം കമന്റുകള്‍ ധാരാളമായതോടെ കമന്റ് നോട്ടിഫിക്കേഷന്‍ താന്‍ ഓഫ് ചെയ്‌തെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചില വിഷങ്ങളെ കരുതി തന്നെ ക്രിയാത്മകമായി വിമര്‍ശിക്കുന്നവരെ എന്തിന് ബ്ലോക്ക് ചെയ്യണം? ഇത് ആദ്യം ആലോചിച്ചതായിരുന്നു. എന്നാല്‍ ഇത്തരം സ്‌പേസുകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുള്ളവര്‍, എന്നോട് ആത്മാര്‍ത്ഥമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവര്‍ എനിക്ക് ഒരു റിക്വസ്റ്റ് അയച്ചാല്‍. നിങ്ങള്‍ക്ക് എന്റെ ലോകത്തേക്ക് സ്വാഗതം.
തന്റെ ഹേറ്റേഴ്‌സിനും ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് പൂജ തന്റെ പോസ്റ്റിലൂടെ. ‘എനിക്ക് മരണം നേരുന്നവരോട് ഒരു വാക്ക് നിങ്ങളെ നിരീക്ഷിക്കുന്ന അതേ ദൈവവും പ്രപഞ്ചവും എന്നെയും നിരീക്ഷിക്കുന്നു. എനിക്കായി തീരുമാനിച്ച ജീവിതത്തിലൂടെ ഞാന്‍ കടന്നുപോകും. ജീവിതം എന്നെ ആശ്വസിപ്പിക്കുന്നിടത്തോളം കാലം ഞാന്‍ ഏറ്റവും മികച്ച രീതിയില്‍ ജീവിക്കുകയും സന്തോഷിക്കുകയും ചെയ്യും.
നമ്മള്‍ ശരിക്കും ദയനീയമായ ഒരിടമായി മാറിയെന്ന് തോന്നുന്നു …. ദുരുപയോഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന, അക്രമത്തിന് പ്രേരിപ്പിക്കുക, വിദ്വേഷത്തിന്റെ അജണ്ടകള്‍ പിന്തുടരുന്ന ബലിയാടുകളാവുകയാണ് നാം.
ഒരു പകര്‍ച്ചവ്യാധിയുടെ മധ്യത്തിലാണ് നാമിപ്പോള്‍. വിശപ്പ്, വിഷാദം, തൊഴിലില്ലായ്മ എന്നിവ കാരണം ആളുകള്‍ ദിവസവും വലിയ തോതില്‍ മരിക്കുന്നു.
എന്നാല്‍ നഷ്ടപ്പെട്ട ആ ജീവിതങ്ങളെക്കുറിച്ചോര്‍ത്ത് ഈ വിദ്വേഷികള്‍ക്ക് യാതൊരു ആശങ്കയുമില്ല. അവരുടെ വിദ്വേഷമാണ് പകരം അവരെ ദഹിപ്പിക്കുന്നത്. എന്നിരുന്നാലും നിങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു. ആരോഗ്യമുള്ള ദീര്‍ഘായുസ്സ ഉണ്ടാകട്ടെ നിങ്ങള്‍ക്ക്’.
അതേസമയം തന്റെ നല്ല ഫോളോവേഴ്‌സിനെക്കുറിച്ചും പൂജ ചിലത് പറയുന്നുണ്ട്. ‘എന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. ഒരുപാട് സ്‌നേഹിക്കുന്നു. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു! എഴുത്തുകാരന്‍ സ്റ്റീവ് മറബോളിയുടെ ഒരു ഉദ്ധരണി ഉള്‍ക്കൊള്ളുന്ന ഒരു പോസ്റ്ററും പൂജ ഭട്ട് തന്റെ നീണ്ട കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ‘വെറുക്കുന്നവരെ വെറുക്കാന്‍ എനിക്ക് സമയമോ താല്‍പ്പര്യമോ ഇല്ല; ഞാന്‍ എന്നെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്ന തിരക്കിലാണ്’-ഇതായിരുന്നു പൂജയുടെ കുറിപ്പ്.
സംവിധായകന്‍ മഹേഷ് ഭട്ടിന്റെ സഹോദരിയാണ് പൂജ ഭട്ട്. മഹേഷ് സംവിധാനം ചെയ്ത സഡക് 2 ആണ് പൂജയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.