| Tuesday, 28th January 2020, 1:18 pm

'പൗരത്വ നിയമത്തെയും എന്‍.ആര്‍.സിയെയും പിന്തുണക്കുന്നില്ല, അത് എന്റെ കുടുംബത്തെ വിഭജിക്കും'; പൂജാ ഭട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിയോജിക്കുക എന്നത് ദേശസ്‌നേഹത്തിന്റെ ഉയര്‍ന്ന രൂപമാണെന്ന് നടി പൂജാ ഭട്ട്. പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കുമെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്ദേശം ഭരണകക്ഷി നമ്മളെ ഒരുമിപ്പിച്ചിരിക്കുന്നു എന്നതാണെന്നും പൂജ ഭട്ട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നമ്മുടെ നിശബ്ദതയും സര്‍ക്കാരുകളുടെ നിശബ്ദതയും നമ്മളെ രക്ഷിക്കുകയില്ല. ഭരണപാര്‍ട്ടി നമ്മളെ യഥാര്‍ത്ഥത്തില്‍ ഒരുമിച്ചു കഴിഞ്ഞു. പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്ദേശം നമ്മുടെ ശബ്ദം ഉയര്‍ത്തുക എന്നതാണ്. അവര്‍ അത് കേള്‍ക്കുന്നത് വരെ നമ്മളുടെ ശബ്ദം നമ്മള്‍ നിര്‍ത്തില്ല. വിയോജിക്കുന്നത് ദേശസ്‌നേഹത്തിന്റെ ഉയര്‍ന്ന രൂപമാണെന്നും പൂജ ഭട്ട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ നമ്മുടെ നേതാക്കള്‍ തയ്യാറാവണം. ഇന്ത്യയിലെ സ്ത്രീകള്‍, ഷഹീന്‍ബാഗിലും ലഖ്‌നൗവിലും പ്രതിഷേധിക്കുകയാണ്. നമ്മുടെ ശബ്ദം നമ്മള്‍ നിര്‍ത്തുകയില്ല. കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ ജനങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. പൗരത്വ നിയമത്തെയും എന്‍.ആര്‍.സിയെയും പിന്തുണക്കുന്നില്ല, അത് എന്റെ കുടുംബത്തെ വിഭജിക്കുമെന്നും പൂജ ഭട്ട് പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിയ്ക്കുമെതിരെയും ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ പൂജ ഭട്ട് സജീവമായി പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more