ഉമര്‍ എന്റെ സഹപാഠിയും ഉറ്റ സുഹൃത്തും; മോചനം എത്രയും പെട്ടെന്ന് സാധ്യമാക്കൂ; മോദിയോടും അമിത് ഷായോടും അഭ്യര്‍ത്ഥനയുമായി നടി പൂജാ ബേഠി
India
ഉമര്‍ എന്റെ സഹപാഠിയും ഉറ്റ സുഹൃത്തും; മോചനം എത്രയും പെട്ടെന്ന് സാധ്യമാക്കൂ; മോദിയോടും അമിത് ഷായോടും അഭ്യര്‍ത്ഥനയുമായി നടി പൂജാ ബേഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 10:53 am

മുംബൈ: ജമ്മുകാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ പാസ്സാക്കുന്നതിന് മുന്നോടിയായി വീട്ടുതടങ്കലില്‍ ആക്കിയ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന ആവശ്യമുമായി നടി പൂജാ ബേഠി. എത്രയും പെട്ടെന്ന് ഉമറിനെ മോചിപ്പിക്കുന്നതായുള്ള നടപടി ക്രമങ്ങള്‍ കേന്ദ്രം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൂജ ട്വിറ്റില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ചില മാധ്യമപ്രവര്‍ത്തകരേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പൂജയുടെ ട്വീറ്റ്. തന്റെ സഹപാഠിയും ഉറ്റസുഹൃത്തുമായ ഉമറിനെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നും അത്തരമൊരു തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നെന്നുമായിരുന്നു പൂജ ട്വിറ്ററില്‍ കുറിച്ചത്.

” ഉമര്‍ അബ്ദുള്ളയെ വീട്ടുതടങ്കലില്‍ ആക്കിയിട്ട് ഏകദേശം ഒരു മാസം ആയിരിക്കുന്നു. അദ്ദേഹം എന്റെ ബാച്ച് മേറ്റ് ആണ്. എന്റെ കുടുംബസുഹൃത്താണ്. മൂന്ന് തലമുറകള്‍ തമ്മിലുള്ള ബന്ധമാണ് അത്”- എന്നായിരുന്നു പൂജ ട്വിറ്ററില്‍ കുറിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അദ്ദേഹത്തിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു പദ്ധതി തയ്യാറാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം ഇത് എന്നെന്നേക്കുമായി തുടരാനാവില്ല! പരിഹാരങ്ങള്‍ കണ്ടെത്തണം,- പൂജ ട്വിറ്ററില്‍ കുറിച്ചു.

ഉമര്‍ അബ്ദുള്ളയ്ക്ക് പുറമെ അദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും മുന്‍ മുഖ്യമന്ത്രി മെഹ് ബൂബ മുഫ്തിയും അടക്കം കശ്മീരിലെ നൂറു കണക്കിന് നേതാക്കന്‍മാര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

ഇവരെ കാണാനോ സംസാരിക്കാനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അനുമതിയില്ല. ഇവരില്‍ പലരും സ്വന്തം വസതികളില്‍ ഉണ്ടോ എന്ന് പോലും വ്യക്തമല്ല.