'ചോളരാജവംശത്തെ വേരോടെ നശിപ്പിക്കും'; വമ്പന്‍ സര്‍പ്രൈസുമായി പൊന്നിയിന്‍ സെല്‍വന്‍ ട്രെയ്‌ലര്‍
Entertainment news
'ചോളരാജവംശത്തെ വേരോടെ നശിപ്പിക്കും'; വമ്പന്‍ സര്‍പ്രൈസുമായി പൊന്നിയിന്‍ സെല്‍വന്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th March 2023, 10:36 pm

പൊന്നിയിന്‍ സെല്‍വന്‍-2 ന്റെ ഓഡിയോ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഇന്ന് വൈകീട്ട് ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഓഡിയോ ട്രെയ്‌ലര്‍ റിലീസ്.

ഒന്നാം ഭാഗത്തില്‍ ഐശ്വര്യ റായ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ ഊമയായ കഥാപാത്രം ആരാണെന്നത് ട്രെയ്‌ലറില്‍ വ്യക്തമാക്കുന്നുണ്ട്. നന്ദിനിയായി എത്തിയ ഐശ്വര്യ റായ്ക്ക് ചോളരാജവംശത്തിനോടുള്ള പകയും പ്രതികാരവുമാണ് രണ്ടാം ഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

കരികാലനായി അഭിനയിച്ച വിക്രത്തെ കൊല്ലാനായി നന്ദിനി മുന്നിട്ടിറങ്ങുന്നുണ്ട്. യുദ്ധവും പ്രണയവും വൈരാഗ്യവും നിറഞ്ഞ രണ്ടാം ഭാഗത്തിന് വലിയ ആവേസത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അഞ്ച് ഭാഷകളില്‍ എത്തുന്ന ‘ പി.എസ് 2 ‘ ലെ മലയാള ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ഇതിന്റെ മേക്കിങ് വീഡിയോ നിര്‍മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും പുറത്തു വിട്ടു.

എ. ആര്‍ റഹ്മാന്റെ മേല്‍നോട്ടത്തില്‍ ശ്വേതാ മേനോന്‍, ചിന്‍മയി, ശക്തിശ്രീ ഗോപാല്‍ എന്നിവര്‍ ഗാനാലാപനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ നടന്ന ഓഡിയോ ട്രെയിലര്‍ റിലീസ് ബ്രഹ്മാണ്ഡ ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ ഉന്നതരായ താരങ്ങള്‍ പങ്കെടുത്തിരുന്നു.

ഏപ്രില്‍ 28 നാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന വന്‍ബജറ്റില്‍ ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ ‘ പി . എസ് 2 ‘ തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റീലീസ് ചെയ്യുക.

ശ്രീ ഗോകുലം മൂവിസാണ് കേരളത്തിലെ വിതരണക്കാര്‍. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷകൃഷ്ണ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു ,ബാബു ആന്റണി, പ്രകാശ് രാജ്, നാസര്‍, റിയാസ് ഖാന്‍ , ലാല്‍,അശ്വിന്‍ റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് മികച്ച സാങ്കേതിക മികവോടെ മണിരത്‌നം ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കിയത്.

content highlight: ponniyin selvan trailer out