| Saturday, 1st October 2022, 4:07 pm

ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂ; രാജകീയ ശൗര്യവുമായി സുന്ദര ചോളന്‍, പ്രൗഢഗംഭീരമായി നന്ദിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണി രത്‌നത്തിന്റെ മാഗ്നം ഓപ്പസ് പൊന്നിയിന്‍ സെല്‍വന്‍ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ തുടരുകയാണ്. കല്‍ക്കിയുടെ ഇതിഹാസ നോവലായ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കിയാണ് മണി രത്‌നം ചിത്രം അണിയിച്ചൊരുക്കിയത്.

ചിത്രത്തിന്റെ സക്‌സസ് പ്രൊമോ പുറത്ത് വിട്ടിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍. ചോള ദേശത്തിന്റെ ബേര്‍ഡ് വ്യൂവില്‍ നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. ചോള രാജ്യത്തെ സംരക്ഷിക്കേണ്ടവര്‍ അതിനെ തകര്‍ക്കാന്‍ നോക്കുകയാണെന്ന് പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോളനോട് ഒരാള്‍ പറയുന്നതാണ് ഇതിന്റെ ബാക്ക് ഗ്രൗണ്ടില്‍ കേള്‍പ്പിക്കുന്നത്. ആര് ചതിച്ചാലും ശരി, ഞാന്‍ പറയുന്നതേ നടക്കൂ എന്നാണ് സുന്ദര ചോളന്റെ മറുപടി. ഇതിനൊപ്പം ഐശ്വര്യ റായി, പാര്‍ത്ഥിപന്‍, ശരത് കുമാര്‍ എന്നിവരേയും കാണാം.

അതേസമയം ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി 80 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നു. ഒരു തമിഴ് സിനിമയ്ക്ക് റിലീസ് ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. മണി രത്‌നം ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കും എന്ന സൂചനയാണ് ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് വന്നതിലൂടെ വ്യക്തമാകുന്നത്.

തമിഴ്നാട്ടില്‍ നിന്നും 25.86 കോടിയാണ് ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടില്‍ ഏറ്റവും ആദ്യദിന കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍. 36.17 കോടി നേടിയ അജിത്തിന്റെ വലിമൈയും 26.40 കോടി നേടിയ വിജയ്യുടെ ബീസ്റ്റുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 20.61 കോടി നേടിയ കമല്‍ ഹാസന്‍ ചിത്രം വിക്രത്തേയും പൊന്നിയിന്‍ സെല്‍വന്‍ മറികടന്നു.

Content Highlight: ponniyin selvan success promo

Latest Stories

We use cookies to give you the best possible experience. Learn more