ഈ സീന്‍ പൊന്നമ്മ കൊണ്ടുപോയെന്ന് അമ്പിളി ചേട്ടന്‍; അദ്ദേഹത്തോടൊപ്പം പിടിച്ചു നില്‍ക്കുന്നത് ചില്ലറ കാര്യമല്ല: പൊന്നമ്മ ബാബു
Entertainment
ഈ സീന്‍ പൊന്നമ്മ കൊണ്ടുപോയെന്ന് അമ്പിളി ചേട്ടന്‍; അദ്ദേഹത്തോടൊപ്പം പിടിച്ചു നില്‍ക്കുന്നത് ചില്ലറ കാര്യമല്ല: പൊന്നമ്മ ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th December 2024, 1:36 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പൊന്നമ്മ ബാബു. 300ല്‍ അധികം സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചിട്ടുള്ള നടി കൂടെയാണ് അവര്‍. ഹ്യൂമര്‍ ചെയ്യാന്‍ ഒരു ആര്‍ട്ടിസ്റ്റിന് ഏറ്റവും പ്രധാനമായി വേണ്ടത് ടൈമിങ്ങാണെന്ന് പറയുകയാണ് പൊന്നമ്മ.

ഡയലോഗ് പ്രസന്റ് ചെയ്യുന്ന രീതിക്കും പ്രാധാന്യമുണ്ടെന്നും ഒരേ മോഡുലേഷനില്‍ കോമഡി പറഞ്ഞാല്‍ വാര്‍ത്ത വായിക്കുന്നത് പോലെയാകുമെന്നും നടി പറഞ്ഞു. ആ മോഡുലേഷന് കൂടെ നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് കൂടെ വേണമെന്നും അങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ കിട്ടിയാല്‍ രസമായിരിക്കുമെന്നും പൊന്നമ്മ ബാബു പറയുന്നു.

മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. നടന്‍ ജഗതിയെ കുറിച്ചും പൊന്നമ്മ ബാബു പറയുന്നു. അദ്ദേഹത്തിന്റെ കൂടെ പിടിച്ചു നില്‍ക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം റിഹേഴ്‌സലില്‍ കാണിക്കുന്നതല്ല ടേക്കില്‍ കാണിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഹ്യൂമറ് ചെയ്യാന്‍ ഒരു ആര്‍ട്ടിസ്റ്റിന് ഏറ്റവും പ്രധാനമായിട്ട് വേണ്ടത് ടൈമിങ്ങാണ്. നമ്മളുടെ കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റിനെ വെച്ചുള്ള ടൈമിങ്ങിന് വലിയ പ്രധാന്യമുണ്ട്. പിന്നെ ഡയലോഗ് പ്രസന്റേഷനും അത് പ്രസന്റ് ചെയ്യുന്ന രീതിയുമൊക്കെ പ്രധാനപ്പെട്ടതാണ്.

ഒരേ മോഡുലേഷനില്‍ കോമഡി പറഞ്ഞാല്‍ വാര്‍ത്ത വായിക്കുന്നത് പോലെയാകും. കോമഡിക്കൊക്കെ ഒരു മോഡുലേഷനുണ്ട്. ആ മോഡുലേഷന്‍ മാത്രം പോര. അതിന് കൂടെ നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് കൂടെ വേണം. അങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ കിട്ടിയാല്‍ രസമായിരിക്കും.

ഞാനും അമ്പിളി ചേട്ടനുമൊക്കെ അങ്ങനെയായിരുന്നു. അമ്പിളി ചേട്ടന്റെ കൂടെ പിടിച്ചു നില്‍ക്കാന്‍ പ്രയാസമാണ്. അദ്ദേഹമാണെങ്കില്‍ റിഹേഴ്‌സലില്‍ കാണിക്കുന്നതല്ല ടേക്കില്‍ കാണിക്കുന്നത്. എല്ലാം മറിഞ്ഞുതിരിഞ്ഞേ കാണിക്കുകയുള്ളൂ.

അദ്ദേഹത്തോടൊപ്പം പിടിച്ചു നില്‍ക്കുകയെന്നത് ചില്ലറ കാര്യമല്ല. പക്ഷെ പല സീനിലും ഞാന്‍ അദ്ദേഹത്തിന് മുമ്പ് കയറി പോയിട്ടുണ്ട്. അപ്പോഴൊക്കെ അമ്പിളി ചേട്ടന്‍ പറയുന്ന ഒരു കാര്യമുണ്ട്. ‘ഈ സീന്‍ പൊന്നമ്മ കൊണ്ടുപോയി’ എന്നാണ് അദ്ദേഹം പറയാറുള്ളത്,’ പൊന്നമ്മ ബാബു പറഞ്ഞു.

Content Highlight: Ponnamma Babu Talks About Jagathy Sreekumar