വില്ലനായി മാത്രം കണ്ടിട്ടുള്ള ബോളിവുഡ് നടന്‍; പക്ഷെ അദ്ദേഹത്തിന് ആളുകളോട് വലിയ സ്‌നേഹമാണ്: പൊന്നമ്മ ബാബു
Entertainment
വില്ലനായി മാത്രം കണ്ടിട്ടുള്ള ബോളിവുഡ് നടന്‍; പക്ഷെ അദ്ദേഹത്തിന് ആളുകളോട് വലിയ സ്‌നേഹമാണ്: പൊന്നമ്മ ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th December 2024, 9:30 am

മലയാള സിനിമയിലെ തന്റെ മികച്ച അഭിനയത്തിലൂടെ അറിയപ്പെടുന്ന നടിയാണ് പൊന്നമ്മ ബാബു. 300ലധികം സിനിമകളിലും സീരിയലുകളിലും കോമഡി ഷോകളിലും പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. നടിയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് റൈഫിള്‍ ക്ലബ്.

ആഷിഖ് അബു സംവിധാനം ചെയ്ത ഈ സിനിമയില്‍ സൂസന്‍ എന്ന കഥാപാത്രമായാണ് പൊന്നമ്മ ബാബു എത്തുന്നത്. അനുരാഗ് കശ്യപും റൈഫിള്‍ ക്ലബില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഈ സിനിമയെ കുറിച്ചും അനുരാഗ് കശ്യപിനെ കുറിച്ചും പറയുകയാണ് പൊന്നമ്മ ബാബു.

ഒരു ക്ലബില്‍ ഉണ്ടാകുന്ന കുറേ സംഭവങ്ങളാണ് റൈഫിള്‍ ക്ലബില്‍ പറയുന്നതെന്നും നല്ല രസമാണ് ഈ സിനിമയെന്നും നടി പറഞ്ഞു. സിനിമകളിലൊക്കെ വില്ലനായിട്ട് കാണാറുള്ള അനുരാഗ് കശ്യപ് യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നും നല്ലൊരു മനുഷ്യനാണെന്നും പൊന്നമ്മ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എന്റെ കഥാപാത്രത്തിന്റെ പേര് സൂസന്‍ എന്നായിരുന്നു. ഒരു ക്ലബില്‍ ഉണ്ടാകുന്ന കുറേ സംഭവങ്ങളാണ് ഈ സിനിമയില്‍ പറയുന്നത്. നല്ല രസമാണ് ഈ സിനിമ. അനുരാഗ് കശ്യപ് സാറും ഈ സിനിമയില്‍ ഉണ്ടായിരുന്നു. ബോളിവുഡില്‍ നിന്നുള്ള ആളാണ്. ഞങ്ങളുടെ കൂടെ സെറ്റില്‍ അദ്ദേഹവും ഉണ്ടായിരുന്നു.

നല്ലൊരു മനുഷ്യനാണ് അദ്ദേഹം. പടങ്ങളിലൊക്കെ വില്ലനായിട്ട് കണ്ട മനുഷ്യനാണ്. പക്ഷെ അദ്ദേഹം യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. സാറിന് ആളുകളോട് എന്തൊരു സ്‌നേഹമാണെന്നോ. അദ്ദേഹം കാരവാനില്‍ പോയി ഇരുന്നിട്ടേയില്ല. പകരം ഞങ്ങളുടെ കൂടെ വന്നിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു,’ പൊന്നമ്മ ബാബു പറഞ്ഞു.

റൈഫിള്‍ ക്ലബ്:

ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിന് കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായി പൊന്നമ്മ ബാബുവിന് പുറമെ വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ് തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിക്കുന്നത്.

Content Highlight: Ponnamma Babu Talks About Anurag Kashyap And Rifle Club Movie