| Sunday, 10th January 2021, 6:52 pm

എസ്.ഐ ജേക്കബ്ബും കോണ്‍സ്റ്റബിള്‍ ഗോപി പിള്ളയും; ആരാധകരെ കൈയ്യിലെടുത്ത് പൊന്‍മുട്ടയുടെ പുതിയ സീരീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലിറങ്ങിയ വെബ് സീരിസുകളില്‍ കരിക്കിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കാണാനിഷ്ടപ്പെടുന്ന ചാനലാണ് പൊന്‍മുട്ട. കോമഡി സിരീസുകളാണ് പൊന്‍മുട്ടയിയിലൂടെ റിലീസ് ചെയ്യുന്നത്.

കുറഞ്ഞ സമയം കൊണ്ടുതന്നെ തങ്ങളുടേതായ ആരാധകരെ സൃഷ്ടിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.

വലിയ ഹിറ്റുകള്‍ക്ക് ശേഷം ഇപ്പോഴിതാ പൊന്‍മുട്ട പുതിയ സീരീസുമായി രംഗത്തെത്തിയിരിക്കുകയാണ്. രണ്ടു പൊലീസുകാര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സീരിസുമായിട്ടാണ് പൊന്‍മുട്ട ടീം ഇത്തവണ എത്തിയിരിക്കുന്നത്.

എസ്.ഐ ജേക്കബും കോണ്‍സ്റ്റബിള്‍ ഗോപി പിള്ളയും ആണ് സിരീസിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ രണ്ടാളും ചേര്‍ന്നുള്ള രംഗങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

സീരിസില്‍ കേന്ദ്രകഥാപാത്രമായെത്തുന്ന നടന്‍ ശ്യാം മോഹന്‍ തന്നെയാണ് ഇതിന്റെ തിരക്കഥയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ലിജു തോമസാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്.

സച്ചിന്‍ സതീഷാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം മോഹന്‍, ജിജോ ജേക്കബ്, രാകേഷ് പാലിശേരി, അനസ് ഹനീഫ്, രതീഷ് കൃഷ്ണന്‍, അഖില്‍ രാജ്, സച്ചിന്‍ റോയ് എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അബിന്‍ സാഗറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ജിബിന്‍ കുരിശിങ്കല്‍, ക്ഷമ കൃഷ്ണ, കൃഷ്ണദാസ് മുരളി, ലിജു തോമസ് എന്നിവരാണ് ഡബ്ബിംഗ്.

സീരിസിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് വിശാഖ് കെ ഭരതന്‍ ആണ്. ശ്യാം മോഹന്‍ തന്നെയാണ് ഈ സിരീസിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയടക്കം കൈകാര്യം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ponmutta Webseries Goes Viral In Social Media

We use cookies to give you the best possible experience. Learn more