പൊ​ന്നി​ല്‍ കു​ളി​ച്ച്‌ പൊ​ന്മു​ടി
Travel Diary
പൊ​ന്നി​ല്‍ കു​ളി​ച്ച്‌ പൊ​ന്മു​ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 7:43 pm

മ​ഞ്ഞി​ൽ കു​ളി​ക്കാം… മ​ഴ മേ​ഘ​ങ്ങ​ളെ തൊ​ടാം… തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് 61 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്കാ​യി സ്ഥി​തി​ചെ​യ്യു​ന്ന പൊ​ന്മു​ടി ക​ട​ല്‍നി​ര​പ്പി​ല്‍ നി​ന്ന് 610 മീ​റ്റ​ര്‍ ഉ​യ​രെ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍നി​ന്ന് നെ​ടു​മ​ങ്ങാ​ട് റൂ​ട്ടി​ലാ​ണ് പൊ​ന്‍മു​ടി​ക്കു​ള്ള യാ​ത്ര. വി​തു​ര​യി​ല്‍നി​ന്ന് 22 ഹെ​യ​ര്‍പി​ന്‍ വ​ള​വു​ക​ള്‍ പി​ന്നി​ട്ട് ഇ​ടു​ങ്ങി​യ റോ​ഡു​വ​ഴി​യു​ള്ള യാ​ത്ര​യി​ല്‍ കു​ന്നു​ക​ളു​ടെ സൗ​ന്ദ​ര്യ​വും നാ​ട്ടി​ന്‍പു​റ​ങ്ങ​ളു​ടെ ശാ​ന്ത​ത​യും ആ​സ്വ​ദി​ക്കാം. തി​രു​വ​ന​ന്ത​പു​രം ബ​സ് സ്റ്റാ​ന്‍ഡി​ല്‍നി​ന്ന് പ​ക​ല്‍നേ​ര​ത്ത് ഒ​രു​മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് പൊ​ന്‍മു​ടി​ക്ക് ബ​സ്സു​ണ്ട്. സ്തൂ​പി​കാ​ഗ്ര കു​ന്നു​ക​ളും പു​ല്‍മേ​ടു​ക​ളും വ​ന​വും മൂ​ട​ല്‍മ​ഞ്ഞും കു​ഞ്ഞ​രു​വി​ക​ളു​മെ​ല്ലാം ചേ​ര്‍ന്ന് സ്വ​പ്‌​ന​തു​ല്യ​മാ​യ ഒ​രു സ​ങ്കേ​ത​മാ​യി പൊ​ന്‍മു​ടി​യെ മാ​റ്റു​ന്നു. പൊ​ന്‍മു​ടി​യി​ലെ സ​ര്‍ക്കാ​ര്‍ ഗ​സ്റ്റ്ഹൗ​സി​ല്‍നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വി​ശാ​ല​മാ​യ ടോ​പ്‌​സ്റ്റേ​ഷ​ന്‍ . മൂ​ട​ല്‍മ​ഞ്ഞി​ലൂ​ടെ ടോ​പ്‌​സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കും. ചോ​ല​വ​ന​ങ്ങ​ളും പു​ല്‍മേ​ടു​ക​ളും ചേ​ര്‍ന്ന അ​വി​സ്മ​ര​ണീ​യ​മാ​യ കാ​ഴ്ച​യാ​ണ് ടോ​പ്‌​സ്റ്റേ​ഷ​നി​ല്‍ സ​ന്ദ​ര്‍ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

പൊ​ന്മു​ടി​യി​ലെ കാ​ഴ്ച​ക​ളെ​ക്കാ​ള്‍ സ​ഞ്ചാ​രി​ക​ളെ ഭ്ര​മി​പ്പി​ക്കു​ന്ന​ത് അ​വി​ടേ​ക്കു​ള്ള യാ​ത്ര​യാ​ണ്. ഏ​ക​ദേ​ശം വി​തു​ര ടൗ​ണ്‍ ക​ഴി​യു​മ്പോ​ള്‍ മു​ത​ല്‍ ആ​രം​ഭി​ക്കും പ്ര​കൃ​തി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍. റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ഒ​ഴു​കു​ന്ന വാ​മ​ന​പു​രം ന​ദി​യു​ടെ തു​ട​ക്ക​മാ​യ ക​ല്ലാ​ര്‍. ആ ​യാ​ത്ര എ​ത്തി നി​ല്‍ക്കു​ന്ന​ത് ഗോ​ൾ​ഡ​ൻ വാ​ലി​യെ​ന്ന് വി​ളി​ക്കു​ന്ന പൊ​ന്മു​ടി​യു​ടെ ചു​വ​ട്ടി​ലാ​ണ്.​അ​വി​ടെ​യി​റ​ങ്ങി മ​രം​കോ​ച്ചു​ന്ന ത​ണു​ത്ത​വെ​ള്ള​ത്തി​ല്‍ ഒ​രു കു​ളി ക​ഴി​ക്കാം. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് വ​രു​ന്ന​തെ​ങ്കി​ല്‍ അ​വി​ടെ​യി​രു​ന്ന് ആ​ഹാ​രം ക​ഴി​ക്കാം. തേ​യി​ല​ത്തോ​ട്ട​ങ്ങ​ള്‍ക്ക് ന​ടു​വി​ലൂ​ടെ ഒ​രു​വ​ശം കൊ​ക്ക​യും മ​റു​വ​ശം കു​ത്തു​ക​യ​റ്റ​വു​മാ​യ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര കാ​ഴ്ച​ക​ളു​ടെ പ​ല വൈ​വി​ദ്ധ്യ​ങ്ങ​ളും കാ​ട്ടി​ത്ത​രും. ഈ ​യാ​ത്ര​യി​ലാ​ണ് പൊ​ന്‍മു​ടി യാ​ത്ര​യു​ടെ യ​ഥാ​ര്‍ത്ഥ സൗ​ന്ദ​ര്യ​മാ​യ ഹെ​യ​ര്‍പി​ന്‍ വ​ള​വു​ക​ള്‍. 22 ഹെ​യ​ര്‍പി​ന്‍ വ​ള​വു​ക​ളാ​ണ് നാം ​പൊ​ന്മു​ടി​യു​ടെ മു​ക​ളി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് പി​ന്നി​ടേ​ണ്ട​ത്.​

ഏ​ക​ദേ​ശം മു​ക്കാ​ല്‍ മ​ണി​ക്കൂ​ര്‍ യാ​ത്ര​കൊ​ണ്ട് മു​ക​ളി​ലെ​ത്തും. മു​ക​ളി​ലെ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ന​ട്ടു​ച്ച​യ്ക്കും ത​ണു​പ്പ് ശ​രീ​ര​ത്തെ മൂ​ടു​ന്ന പൊ​ന്മു​ടി​യു​ടെ യ​ഥാ​ര്‍ത്ഥ കാ​ലാ​വ​സ്ഥ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​യു​ടെ ചി​ത്ര​ര​ച​നാ പാ​ട​വം നി​ഗൂ​ഡ​ത​യി​ലൊ​ളി​പ്പി​ച്ചു​വെ​ച്ച പൊ​ന്മു​ടി​യു​ടെ സൗ​ന്ദ​ര്യം എ​ത്ര​ക​ണ്ടാ​ലും മ​തി​വ​രി​ല്ല .അ​റ്റം കൂ​ര്‍ത്ത കു​ന്നു​ക​ളും പു​ല്‍മേ​ടു​ക​ളും വ​ന​വു​മൊ​ക്കെ​യാ​യി കാ​ഴ്ച​യു​ടെ ഒ​രു സ​ദ്യ​ത​ന്നെ പൊ​ന്മു​ടി സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ക​രു​തി വെ​ച്ചി​ട്ടു​ണ്ട്. പൊ​ന്‍മു​ടി​യി​ലെ സ​ര്‍ക്കാ​ര്‍ ഗ​സ്റ്റ്ഹൗ​സി​ല്‍നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വി​ശാ​ല​മാ​യ ടോ​പ്‌​സ്‌​റ്റേ​ഷ​ന്‍. മൂ​ട​ല്‍മ​ഞ്ഞി​ലൂ​ടെ ടോ​പ്‌​സ്‌​റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കും. ടോ​പ്പ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യാ​ലോ, ചോ​ല​വ​ന​ങ്ങ​ളും പു​ല്‍മേ​ടു​ക​ളും ചേ​ര്‍ന്ന അ​വി​സ്മ​ര​ണീ​യ​മാ​യ കാ​ഴ്ച​യാ​ണ് സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.​പൊ​ന്‍മു​ടി​യി​ല്‍ ആ​ദ്യം വി​ശ്ര​മ​സ​ങ്കേ​ത​ങ്ങ​ള്‍ നി​ര്‍മി​ച്ച​ത് തി​രു​വി​താം​കൂ​ര്‍ രാ​ജാ​ക്ക​ന്‍മാ​രാ​ണ്. അ​ന്ന് രാ​ജ​കു​ടും​ബ​ത്തി​ല്‍പെ​ട്ട​വ​ര്‍ക്കേ ഇ​വി​ടെ താ​മ​സി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​ന്ന് ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​കേ​ന്ദ്രം കൂ​ടി​യാ​ണ് ഈ ​പ​ര്‍വ​ത​സ​ങ്കേ​തം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഹോ​ട്ട​ലു​ക​ളോ റി​സോ​ര്‍ട്ടു​ക​ളോ പൊ​ന്മു​ടി​യി​ലി​ല്ലാ​ത്ത​തും.​

പൊ​ന്‍മു​ടി​യി​ല്‍നി​ന്ന് തെ​ക്ക​ന്‍ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ര​യാ​ട്ടു​മൊ​ട്ട തു​ട​ങ്ങി​യ ട്ര​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​കും. വ​ര​യാ​ടു​ക​ള്‍ ധാ​രാ​ള​മു​ള്ള സ്ഥ​ല​മാ​യ ഇ​വി​ടേ​ക്ക് പൊ​ന്‍മു​ടി​യി​ല്‍നി​ന്ന് മൂ​ന്ന് മ​ണി​ക്കൂ​ര്‍ ട്ര​ക്കി​ങ് മ​തി. ന​വം​ബ​ര്‍ മു​ത​ല്‍ മെ​യ് വ​രെ​യു​ള്ള കാ​ല​മാ​ണ് അ​നു​യോ​ജ്യം. വി​തു​ര​യി​ല്‍നി​ന്ന് പൊ​ന്‍മു​ടി​ക്കു​ള്ള വ​ഴി​യി​ലാ​ണ് മീ​ന്‍മു​ട്ടി വെ​ള്ള​ച്ചാ​ട്ടം.

റൂ​ട്ട്

നെ​ടു​മ​ങ്ങാ​ട് ക​ഴി​ഞ്ഞ് വ​ല​ത്ത് ചു​ള്ളി​മാ​നൂ​ര്‍ മു​ക്കി​ലേ​യ്ക്ക് തി​രി​യു​ക. വീ​ണ്ടും വി​തു​ര മു​ക്കി​ലേ​യ്ക്ക് തി​രി​യു​ക. തേ​വി​യോ​ട് മു​ക്കി​ല്‍ നി​ന്ന് വ​ല​ത്തോ​ട്ടു​തി​രി​ഞ്ഞാ​ല്‍ അ​ഗ​സ്ത്യ​കൂ​ട​ത്തി​നു​ള്ള വ​ഴി കാ​ണാം. ഈ ​വ​ഴി​യി​ല്‍ ഇ​ട​ത്തോ​ട്ടു തി​രി​യു​മ്പോ​ള്‍ ഗോ​ള്‍ഡ​ന്‍ വാ​ലി​യി​ലേ​യ്ക്കു​ള്ള വ​ഴി കാ​ണാം. ഇ​തി​ല്‍ 22 ഹെ​യ​ര്‍പി​ന്‍ വ​ള​വു​ക​ള്‍ ക​ഴി​യു​മ്പോ​ള്‍ പൊ​ന്മു​ടി എ​ത്തു​ന്നു..