| Wednesday, 25th May 2022, 1:22 pm

പ്രണയം നല്‍കുന്ന വേദന; മേജറിലെ പുതിയ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേജര്‍ സന്ദീപ് ഉണ്ണി കൃഷ്ണന്റെ കഥ പറയുന്ന മേജറിലെ പുതിയ ഗാനം പുറത്ത്. പൊന്‍മലരേ എന്ന ഗാനം സീ മ്യൂസിക് സൗത്തിലൂടെയാണ് റിലീസ് ചെയ്തത്. സൈനിക സേവനത്തിനിടയില്‍ നഷ്ടമാകുന്ന പ്രണയ നിമിഷങ്ങളെയാണ് പാട്ടില്‍ കാണിച്ചിരിക്കുന്നത്.

ആര്യനാണ് ഗാനം പാടിയിരിക്കുന്നത്. സാം മാത്യുവിന്റെ വരികള്‍ക്ക് ശ്രീചരണ്‍ പാകല ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമായ മേജര്‍ ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി. കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിച്ച സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.

ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്.

Content Highlight: ponmalare song from major movie portraying the life of major sandeep unnikrishnan

We use cookies to give you the best possible experience. Learn more