| Wednesday, 21st February 2018, 8:57 pm

'പ്രകൃതിയോട് കാണിക്കുന്ന സ്‌നേഹത്തിന്റെ പകുതിയെങ്കിലും മനുഷ്യനോട് കാണിക്കു സഖാവേ'; കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പൊങ്കാല. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം പരിസ്ഥിതി സൗഹൃദപരമായാണ് സംഘടിപ്പിക്കുന്നത് എന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് പ്രതിഷേധങ്ങള്‍ കമന്റ് രൂപത്തില്‍ എത്തിയത്.

പതിവിനു വിപരീതമായി കടലാസിനു പകരം മുളയിലാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കുള്ള ബാഡ്ജ് തയ്യാറാക്കിയത്. ഇത് നന്നായിട്ടുണ്ടെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ബാഡ്ജുകളുടെ ചിത്രവും കോടിയേരി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കണ്ണൂരിലെ കൊലപാതകവിഷയം ഉന്നയിച്ചാണ് കോടിയേരിയുടെ പോസ്റ്റില്‍ കമന്റുകള്‍ വന്നത്. “പ്രകൃതിയോടു കാണിക്കുന്നതിന്റെ പകുതി സ്‌നേഹം മനുഷ്യനോട് കാണിക്കൂ സഖാവേ” എന്നാണ് ഒരു കമന്റ്. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് ജയരാജനും സംഘത്തിനും മുളകൊണ്ടുള്ള വാളുകളും ജൈവബോംബുകളും നല്‍കി കൊലപാതകങ്ങള്‍ കൂടി പരിസ്ഥിതി സൗഹൃദമാക്കണമെന്നാണ് ഇനിയൊരു കമന്റ്.

 കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പാര്‍ട്ടി നേതൃത്വമറിഞ്ഞാണ് മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊല നടത്തിയത് എന്ന കുറ്റാരോപിതന്‍ ആകാശ് തില്ലങ്കേരിയുടെ മൊഴി ഇന്നു പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധമെന്നത് ശ്രദ്ധേയമാണ്. ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പു നല്‍കിയിരുന്നതായി ആകാശ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞിരുന്നു.

ഭരണം കയ്യിലുള്ളതിനാല്‍ പാര്‍ട്ടി സഹായിക്കുമെന്നും പറഞ്ഞു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും തന്നോട് പറഞ്ഞിരുന്നതായി ആകാശ് മൊഴിനല്‍കി.

ആയുധങ്ങള്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ കൊണ്ടുപോയി. ശുഹൈബിനെ അടിച്ചാല്‍ പോരേയെന്ന് താന്‍ ചോദിച്ചപ്പോള്‍ അത് പോര വെട്ടണമെന്ന് പാര്‍ട്ടി നിര്‍ബന്ധം പിടിച്ചുവെന്നും ആകാശ് മൊഴിനല്‍കി. ആകാശ് പാര്‍ട്ടി അംഗമാണെന്ന് നേരത്തേ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമ്മതിച്ചിരുന്നു.

ചില കമന്റുകള്‍:

We use cookies to give you the best possible experience. Learn more