പോണ്ടിച്ചേരി സര്‍വ്വകലാശാല കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; പതിനൊന്നില്‍ പത്തും നേടി എസ്.എഫ്.ഐ
Pondicherry University
പോണ്ടിച്ചേരി സര്‍വ്വകലാശാല കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; പതിനൊന്നില്‍ പത്തും നേടി എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th October 2018, 6:09 pm

പോണ്ടിച്ചേരി: 2018 പോണ്ടിച്ചേരി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയം. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി പ്രധാനസീറ്റുകളിലെല്ലാം എസ്.എഫ്.ഐ വിജയിച്ചു. പതിനൊന്നു സീറ്റുകളില്‍ പത്തു സീറ്റുകളും നേടിയാണ് എസ്.എഫ്.ഐ പോണ്ടിച്ചേരിയില്‍ കൗണ്‍സില്‍ പിടിച്ചടക്കിയത്.

രണ്ടാം വര്‍ഷ എം.എ സോഷ്യോളജി വിദ്യാര്‍ത്ഥിയായ ജുനൈദ് നാസര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സീറ്റ് എ.ബി.വി.പി നേടി.

ALSO READ: പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം താരിഖ് അന്‍വര്‍ തിരികെ കോണ്‍ഗ്രസിലേക്ക്

തെരഞ്ഞെടുപ്പിന്റെ ഒന്നാം പാദത്തില്‍ മതിയായ സീറ്റുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് എ.എസ്.എ-എം.എസ്.എഫ്-എസ്.ഐ.ഒ സഖ്യം രണ്ടാംഘട്ട തെരെഞ്ഞടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ എസ്.എഫ്.ഐക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആദ്യമായാണ് എസ്.എഫ്.ഐ സഖ്യത്തിലേര്‍പ്പെടാതെ ഒറ്റയ്ക്ക് പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ കൗണ്‍സില്‍ പിടിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ എ.എസ്.എ-എസ്.എഫ്.ഐ സഖ്യം കൗണ്‍സില്‍ നേടിയിരുന്നു.

മാഹിയിലെ പോണ്ടിച്ചേരി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിലും എസ്.എഫ്.ഐ ഏകപക്ഷീയ വിജയം കൈവരിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് മാഹിയില്‍ എസ്.എഫ്.ഐ വിജയിക്കുന്നത്.

WATCH THIS VIDEO: