| Saturday, 14th July 2018, 10:50 pm

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി: പോണ്‍ സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ആരോപണം. ഇന്ന് വൈകുന്നേരം വെബ്‌സൈറ്റ് തുറന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യത്യസ്തമായ അനുഭവമുണ്ടായത്. പല പോണ്‍സൈറ്റുകളിലേക്കുമുള്ള ലിങ്ക് യൂണിവേസിറ്റി സൈറ്റില്‍ കടന്നുകൂടിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.



വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വിവരങ്ങള്‍ അറിയാനും, റിസള്‍ട്ട്, ഹാള്‍ ടിക്കറ്റ് മുതലായവ ലഭ്യമാക്കാനും ഉപയോഗിക്കുന്ന സേവനമായ PUSAMS എന്ന പോര്‍ട്ടലിലേക്കുള്ള ലിങ്ക് ക്ലിക്ക് ചെയ്യുമ്പോഴാണ് പോണ്‍ സൈറ്റുകളിലേക്ക് പലരും റീഡയറക്ട് ചെയ്യപ്പെട്ടത്.



എന്തായാലും വൈകുന്നേരത്തോടെ യൂണിവേഴ്സിറ്റി അധികൃതര്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ വെബ്‌സൈറ്റ് ലഭിക്കുന്നില്ല. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണോ, അബദ്ധത്തില്‍ ലിങ്ക് കയറിക്കൂടിയതാണോ എന്നത് വ്യക്തമല്ല.

അഡ്മിഷന്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നിരന്തരം ഉപയോഗിക്കുന്നത് യൂണിവേഴ്സിറ്റി സൈറ്റിലെ സേവനങ്ങളാണ്.

We use cookies to give you the best possible experience. Learn more