| Sunday, 29th April 2018, 6:39 pm

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദിയോട് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: ഖത്തറിന് നേരെയുള്ള സൗദിയുടെയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിനോടാണ് പോംപ് ഇക്കാര്യം ആവശ്യപ്പെട്ടെതെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌റ്റേറ്റ് സെക്രട്ടറി പദം ഏറ്റെടുത്ത ശേഷമുള്ള പോംപിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ആദില്‍ ജുബൈറുമായി സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയ പോംപ് “ഗള്‍ഫ് ഐക്യം” അനിവാര്യമാണെന്നും അത് നേടിയെടുക്കുമെന്നും പറഞ്ഞു.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് ഇറാന്‍ മുതലെടുക്കുന്നുവെന്നും യെമനിലും സിറിയയിലും ഇറാന്റെ സ്വാധീനം കൂടിവരുന്നത് കണ്ടുമാണ് പോംപിന്റെ പ്രസ്താവന.


Read more: എന്‍.ഡി.എയുമായുള്ള നിസ്സഹകരണം തുടരുമെന്ന് ബി.ഡി.ജെ.എസ്


നേരത്തെ ഖത്തര്‍ വിഷയത്തില്‍ സൗദി സര്‍ക്കാരിന് അനുകൂല നിലപാടായിരുന്നു ട്രംപിന്റെത്. എന്നാല്‍ പോംപിന്റെ മുന്‍ഗാമിയായിരുന്ന റെക്‌സ് ടില്ലേഴ്‌സണ്‍ സമാധാന ചര്‍ച്ചകളിലെ സ്തംഭനത്തിന് സൗദിയെ കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ജൂണ്‍ മുതലാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങി രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വേര്‍പെടുത്തുകയും ഉപരോധം ആരംഭിക്കുകയും ചെയ്തത്. ഖത്തറുമായുള്ള അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ നീളത്തില്‍ 200 മീറ്റര്‍ വീതിയില്‍ കിടങ്ങ് കുഴിക്കാന്‍ സൗദി നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more