| Sunday, 14th February 2021, 9:36 am

പോ മോനെ മോദി; ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്; മോദിക്ക് മലയാളികളുടെ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍
PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കി മലയാളികള്‍. PoMoneModi ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യയിലേക്ക് പ്രവേശം ഇല്ല, ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്, കേരളവും തമിഴ്‌നാടും മോദിയെ അംഗീകരിക്കില്ല, സേ നോ ടു സംഘീസ്, ക്ഷമിക്കണം മോദീ നിങ്ങളുടെ ഭിന്നിപ്പിന്റെ ആ രാഷ്ട്രീയം ഇവിടെ വേവില്ല എന്നു തുടങ്ങി വിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ബി.ജെ.പിയുടെ കോര്‍ കമ്മിറ്റിയോഗത്തില്‍ മോദി പങ്കെടുക്കും.

അതേസമയം, ശനിയാഴ്ച ഗോ ബാക്ക് മോദി ആയിരുന്നു ട്വിറ്ററില്‍ ട്രെന്റിംഗായത്.

മോദി ചെന്നൈ സന്ദര്‍ശിക്കാനിരിക്കേയാണ് ഗോ ബാക്ക് മോദി ട്രെന്റിംഗ് ആയത്.
എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്. 56 ഇഞ്ച് ചുമ്മാതായിപ്പോയല്ലോ എന്നാണ് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പെരിയാറിന്റെ മണ്ണില്‍ നിങ്ങളുടെ ഫാസിസ്റ്റ്, ഇസ്ലാമോഫോബിക്, വര്‍ഗീയ, കര്‍ഷക വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സാന്നിധ്യം ആവശ്യമില്ല എന്നാണ് മറ്റൊരു ട്വീറ്റ്.

തമിഴ്നാടിന് തലച്ചോറും നട്ടെല്ലുമുണ്ട് എന്നാണ് മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്.
ഫെബ്രുവരി 14 നാണ് മോദി ചെന്നൈ സന്ദര്‍ശിക്കുന്നത്. തമിഴ് നാട്ടില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും ഉപ മുഖ്യമന്ത്രി പനീര്‍സെല്‍വവും മോദിയുമായി അനൗപചാരികമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മോദിയുടെ തമിഴ്നാട് സന്ദര്‍ശനം തെരഞ്ഞെടുപ്പില്‍ അനുകൂല ഫലം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: #PoMoneModi Trending In Twitter

We use cookies to give you the best possible experience. Learn more