ഇടുക്കി: നവംബറില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുന്നാറിലെ തോട്ടം തൊഴിലാളി കൂട്ടായ്മയായ “പൊമ്പിളൈ ഒരുമൈ” പ്രവര്‍ത്തകര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 39 വാര്‍ഡുകളിലേക്കും 7 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനും തീരുമാനിച്ചതായും സ്ത്രീ തൊഴിലാളികള്‍ അറിയിച്ചു.
ദേവികുളം, മുന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി തുടങ്ങിയ നാല് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് “പൊമ്പിളൈ ഒരുമൈ” പ്രഖ്യാപിച്ചിരുന്നത്. മറ്റു തൊഴിലാളി ട്രേഡ് യൂണിയനുകളെ അടുപ്പിക്കാതെയാണ് തൊഴിലാളികള്‍ മത്സരത്തിനിറങ്ങുന്നത്.
തോട്ടം മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തിലും ട്രേഡ് യൂണിയനുകളെ “പൊമ്പിളൈ ഒരുമൈ” അടുപ്പിക്കുന്നില്ല.
അതേ സമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കുകയാണ്. വൈകീട്ട് മൂന്ന് മൂന്ന് മണിക്കാണ് സമയമവസാനിക്കുക. 56173 പത്രികകളാണ് ഇതു വരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.