മുന്നാര്‍ സമരത്തില്‍ മറ്റു പാര്‍ട്ടികള്‍ പെരുവഴിയിലാക്കിയപ്പോള്‍ സഹായിച്ചതും സമരത്തിന് പിന്തുണ നല്‍കിയതും ആം ആദ്മി പാര്‍ട്ടിയായിരുന്നുവെന്ന് ലിസി സണ്ണി പറഞ്ഞു. ആപ് നേതാവ് സോംനാഥ് ഭാരതിയുമായി പൊമ്പിളൈ ഒരുമൈ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ന്യൂദല്‍ഹി: മുന്നാറിലെ തേയില തൊഴിലാളികളുടെ സംഘടനയായ “പൊമ്പിളൈ ഒരുമൈ” ആം ആദ്മി പാര്‍ട്ടിയില്‍ ലയിച്ചു. മുന്നാറില്‍ നിന്നും നാലായിരത്തോളം തൊഴിലാളികള്‍ ആപില്‍ ചേരുമെന്ന് പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായി പെമ്പിളൈ ഒരുമൈ അഫിലിയേറ്റ് ചെയ്യാനാണ് തീരുമാനം.
മുന്നാര്‍ സമരത്തില്‍ മറ്റു പാര്‍ട്ടികള്‍ പെരുവഴിയിലാക്കിയപ്പോള്‍ സഹായിച്ചതും സമരത്തിന് പിന്തുണ നല്‍കിയതും ആം ആദ്മി പാര്‍ട്ടിയായിരുന്നുവെന്ന് ലിസി സണ്ണി പറഞ്ഞു. ആപ് നേതാവ് സോംനാഥ് ഭാരതിയുമായി പൊമ്പിളൈ ഒരുമൈ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
സംഘടനയുടെ തൊഴിലാളി സമരങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും ആപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആപില്‍ ചേരുന്നതോടെ പൊമ്പിളൈ ഒരുമൈയില്‍ നിന്നും വിട്ടു നിന്നിരുന്ന വിഭാഗങ്ങള്‍ സംഘടനയിലേക്ക് തന്നെ മടങ്ങി വരുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്.
മുന്നാറിലെ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമാണ് പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയന്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അംഗങ്ങളില്‍ പലരും മറ്റു ഗ്രൂപ്പുകളിലേക്ക് വിഭജിച്ച് പോവുകയായിരുന്നു.