| Saturday, 7th December 2019, 11:52 am

മലിനീകരണം ആയുസ്സ് കുറയ്ക്കുമെന്ന് ഇന്ത്യയിലെ ഒരു പഠനവും തെളിയിച്ചിട്ടില്ലെന്ന് പ്രകാശ് ജാവേദ്ക്കര്‍; 'പരിസ്ഥിതി മന്ത്രി'യുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് രൂക്ഷമായ രൂക്ഷമായ വായു മലിനീകരണത്തെ നിസ്സാരവല്‍ക്കരിച്ചു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ പരാമര്‍ശം വിവാദത്തില്‍.
പരിസ്ഥിതി മന്ത്രി കൂടിയായ  പ്രകാശ് ജാവേദ്ക്കറുടെ നിരുത്തരവാദപരമായ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധമാണ് ട്വിറ്ററില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയിലായിരുന്നു പ്രകാശ് ജാവേദ്ക്കറുടെ പരാമര്‍ശം. രൂക്ഷമായ മലിനീകരണം കാരണം മരണനിരക്ക് കൂടുന്നു എന്ന പഠന റിപ്പോര്‍ട്ടിന് മറുപടി പറയുകയായിരുന്നു ഇദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ നടത്തിയ ഒരു പഠനവും മലിനീകരണം ആയുസ്സ് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടില്ല. ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാം എന്നായിരുന്നു പ്രകാശ് ജാവേദ്ക്കറുടെ മറുപടി.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിനെയാണ് കേന്ദ്ര മന്ത്രി തള്ളി പറഞ്ഞിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇംപാക്ട് ഓഫ് എയര്‍ പൊല്യൂഷന്‍ ഓണ്‍ ഡെത്ത്‌സ്, ഡിസീസ് ബര്‍ഡന്‍ ആന്‍ഡ് ലൈഫ് എക്‌സപെക്ടന്‍സി അക്രോസ് ദ സ്‌റ്റേറ്റ്‌സ് ഓഫ് ഇന്ത്യ’ എന്ന റിപ്പോര്‍ട്ട് 2017 ലാണ് പുറത്തു വന്നത്. നിലവിലെ ദല്‍ഹി വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് വീണ്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയായത്. റിപ്പോര്‍ട്ട് പ്രകാരം 2017 ലെ ആകെ മരണനിരക്കില്‍ 12.5 ശതമാനം മരണവും നടന്നിരിക്കുന്നത് മലിനീകരണം മൂലമാണ്. ഇവയില്‍ 51.4 ശതമാനം പേരും എഴുപത് വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു.

We use cookies to give you the best possible experience. Learn more