ന്യൂദൽഹി: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് പോളിങ്ങ് ഓഫീസർ. ഇതിനെതിരെ പ്രതികരിച്ച ടൈംസ് ഓഫ് ഇന്ത്യ മാധ്യപ്രവർത്തകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. രാജസ്ഥാനിലെ ആദർശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നംബർ ബുത്തിലാണ് സംഭവം നടന്നത്.
Also Read ഗുരുതര സുരക്ഷാ വീഴ്ച; രാജസ്ഥാനില്‍ ബാലറ്റ് പെട്ടി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ ബൂത്തിലാണ് സംഭവം നടന്നത്. ബൂത്തിലെ വോട്ടർമാരിൽ നിരവധി പേരെ വോട്ടർ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ഇവിടെ വി.വി.പാറ്റ് മെഷീനുകൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നും ജനങ്ങൾ പറയുന്നു.
വോട്ട് രേഖപ്പെടുത്താനെത്തിയവരോട് പോളിങ്ങ് ഓഫീസർ മെഷീനിലെ ആദ്യ ബട്ടൺ അമർത്താൻ ആവശ്യപ്പെടുകയായിരുന്നു. ബി.ജെ.പി. സ്ഥാനാർത്ഥി അശോക് പർനാമിയുടേതാണ് മെഷീനിലെ ആദ്യപേര്.
ബൂത്തിൽ വോട്ട് ചെയ്യാനെത്തുന്ന എല്ലാവരോടും അയാൾ ഇതേ കാര്യം ആവർത്തിച്ചതായും സ്ഥലത്തെ വോട്ടറായ ജബ ഖുറേഷി പറയുന്നു. എല്ലാവർക്കും സ്വന്തം ഇഷ്ട പ്രകാരം വോട്ട് രേഖപ്പെടുത്താൻ അവകാശം ഉണ്ടെന്നിരിക്കെയാണ് പോളിംഗ് ഓഫിസറുടെ ഈ നടപടി. ഈ കാര്യം പരിശോധിക്കാൻ ടൈംസ് ഓഫ് ഇന്ത്യ മാധ്യപ്രവർത്തകൻ എത്തിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്.
Also Read കലോല്‍ത്സവത്തില്‍ വിധികര്‍ത്താവായി ദീപാ നിശാന്ത്; പ്രതിഷേധത്തിനെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മാറ്റി
മാധ്യമപ്രവർത്തകൻ ബുത്തിലെ ഉദ്യോഗസ്ഥരോട് ഈ കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ലാൽ കോത്തി ഏരിയയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജ് കുമാർ ശർമ വന്ന് തട്ടികയറുകയായിരുന്നു.
പോളിങ്ങ് ഓഫിസിലേക്ക് എന്തിന് അതിക്രമിച്ചു കയറി എന്നായിരുന്നു ഇയാൾ ചോദിച്ചത്. തന്നെ ജയിലിൽ അടയ്ക്കുമെന്ന ഭീഷണിപ്പെടത്തിയതായും മാധ്യമപ്രവർത്തകൻ പറയുന്നു.
വോട്ടർമാരെ സ്വാധിനിക്കാന്‍ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് മാധ്യമപ്രവർത്തകൻ ആരോപിച്ചപ്പോൾ രാജ് കുമാർ ശർമ്മ കയ്യേറ്റം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഉടൻ തന്നെ മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് കാര്യങ്ങൾ വഷളാകാതെ നോക്കി.
പോളിങ്ങ് ബൂത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്ന തന്നോട് അവർ എസ്.എച്ച്.ഒയുടെ പെരുമാറ്റത്തിൽ മാധ്യമപ്രവർത്തകനോട് ഖേദം പ്രകടിപ്പിച്ചു. താൻ പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം അറിഞ്ഞെത്തിയ ഡെപ്യൂട്ടി കമ്മീഷണർ ബൂത്തിലെത്തുകയം പോളിങ്ങ് ഓഫീസറുമായി സംസാരിക്കുകയും ചെയ്തു. ഇതിന് പിറകെ ഇയാളെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും നീക്കി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു.