ഗുവാഹത്തി: ബി.ജെ.പിയുടെ പരസ്യം നല്‍കിയ അസമിലെ എട്ട് പത്രങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അവകാശപ്പെടുന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍, ദേശീയ അധ്യക്ഷന്‍ നദ്ദ, സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ ദാസ്, മറ്റ് ഏഴ് നേതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ഞായറാഴ്ച വൈകിട്ട് ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അയയ്ക്കാന്‍ അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിതിന്‍ ഖാഡെ പത്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക