| Friday, 2nd October 2015, 12:52 pm

രാഷ്ട്രീയവും ക്രിക്കറ്റും ഇന്ത്യ കൂട്ടിക്കുഴയ്ക്കരുത് : പി.സി.ബി ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്കിസ്ഥാന്‍: ഇന്ത്യ രാഷ്ട്രീയത്തേയും ക്രിക്കറ്റിനേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍.

രാഷ്ട്രീയവും സ്‌പോര്‍ട്‌സും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. രണ്ടും രണ്ടാണ്. ക്രിക്കറ്റിന്റെ പ്രേക്ഷകരേയും ആരാധകരേയും ഒരിക്കലും നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറില്‍ നടക്കാനിരുന്ന ഇന്തോ-പാക് സീരീസ് നടന്നില്ലെങ്കില്‍ ഇന്ത്യയെ ലോകകപ്പില്‍ ബഹിഷ്‌ക്കരിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബഹിഷ്‌ക്കരണം എന്ന് പറയുന്നത് മറ്റൊരു തലമാണ്. അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. എങ്കിലും ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ സീരീസ് നടത്താമെന്ന് രേഖാമൂലം ഇന്ത്യ അറിയിച്ചതാണ്. അതില്‍ നിന്നും പിന്‍മാറിയാല്‍ നിയമപരമായ നഷ്ടപരിഹാരം പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മത്സരം നടന്നില്ലെങ്കില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തിക നഷ്ടവും മറ്റു നഷ്ടങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more