| Thursday, 2nd January 2020, 5:54 pm

'മഹാരാഷ്ട്രയും പശ്ചിമ ബംഗാളും ഭരിക്കുന്നത് ബി.ജെ.പിയല്ലല്ലോ'?; ടാബ്ലോ ഒഴിവാക്കിയതില്‍ പ്രതിരോധ മന്താലത്തിനെതിരെ സജ്ഞയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പശ്ചിമബംഗാളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള ടാബ്ലോ ഒഴിവാക്കതിന് പിന്നാലെ പ്രതികരണവുമായി ശിവസേനാ നേതാവ് സജ്ഞയ് റാവത്ത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഈ നീക്കം രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്ന് സജ്ഞയ് റാവത്ത് ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയുടേയും പശ്ചിമബംഗാളിന്റേയും ടാബ്ലോ ഒഴിവാക്കിയത് സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയല്ലാത്തത് കൊണ്ടാണെന്നും സജ്ഞയ് റാവത്ത് ആരോപിച്ചു.

‘ഇത് സംഭവിക്കാന്‍ പാടുള്ളതല്ല. റിപ്ലബ്ലിക് ദിന പരേഡില്‍ മഹാരാഷ്ട്രയുടെ ടാബ്ലോയില്ല. ഇത് രൂപപ്പെടുത്തിയിരിക്കുന്നത് ജെ.ജെ സ്‌ക്കൂള്‍ ഓഫ് ആര്‍ട്ട് ആണ്. മഹാരാഷ്ട്രയുടേയും പശ്ചിമ ബംഗാളിന്റേയും ടാബ്ലോ ഒഴിവാക്കാന്‍ ഇപ്പോള്‍ ഇവിടെ എന്താണ് സംഭവിച്ചത്? രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. അതാണ് ടാബ്ലോ ഉള്‍പ്പെടുത്താത്തതിന് കാരണം. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരാണ്. ഇതാണ് കാരണം.’ സജ്ഞയ് റാവത്ത് പറഞ്ഞു.

ഈ തീരുമാനം മഹാരാഷ്ട്രക്ക് വലിയ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര മുഴുവന്‍ റിപ്പബ്ലിക് ദിന പരേഡിനായി കാത്തിരിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പബ്ലിക് ദിന പരിപാടികളില്‍ വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകള്‍ ഉണ്ടായിരിക്കും.
വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 16 ടാബ്ലോകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 56 അപേക്ഷകളായിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോകള്‍ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്.

പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തിയത്.
ടാബ്ലോകളുടെ ആശയവും ഡിസൈനും ആണ് വിദഗ്ദ്ധര്‍ വിലയിരുത്തിയതെന്നും സമയപരിധി മൂലം ടാബ്ലോകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more