| Thursday, 19th February 2015, 7:52 pm

കശ്മീരില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്; ഒരു പ്രായോഗികത പദ്ധതിയുമുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുദ്ധത്തിലെയും സംഘര്‍ഷങ്ങളിലെയും ലൈംഗിക ആക്രമണങ്ങള്‍ ഒരിക്കലും യാദൃശ്ചികമോ കേവലം ലൈംഗികതയുടെ പ്രശ്‌നമോ അല്ലതന്നെ. ഒരു ഗ്രാമത്തെ 125ഓളം വരുന്ന സൈനികര്‍ വളയുക, അവിടെയുള്ള പുരുഷന്‍മാരെ മാറ്റി നിര്‍ത്തുക, 13നും 60നും ഇടയ്ക്ക് പ്രായമുള്ള 50 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുക. ചിട്ടയോടുകൂടിയ ഒരു മിലിറ്ററി പ്രാക്ടീസിനെയാണ് ഇത് വ്യക്തമാക്കുന്നത്. ആയിഷാ പെര്‍വേസ് എഴുതുന്നു…

| ഒപ്പിനിയന്‍ | ആയിഷാ പെര്‍വേസ് |
മൊഴിമാറ്റം: ഷഫീക്ക് എച്ച്., ജിന്‍സി ബാലകൃഷ്ണന്‍

“ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് വിധേയയായപ്പോള്‍ രാജ്യം മൊത്തം ഉണര്‍ന്നെണീറ്റു. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ പരിപൂര്‍ണ നിശബ്ദതയാണ്. ഞങ്ങളനുഭവിച്ചത് ലോകത്തിലെ ഒരു പെണ്ണുങ്ങളും അനുഭവിക്കരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് വേണ്ടത് പണമല്ല, തൊഴിലല്ല മറിച്ച് നീതിയാണ്. ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു. പക്ഷെ കടുത്ത പോരാട്ടത്തിനൊടുവില്‍ കുറ്റവാളികളെ തുറന്നുകാട്ടാനും സമൂഹത്തില്‍ നാണം കെടുത്താനും ഞങ്ങള്‍ക്ക് കഴിഞ്ഞു. കുറ്റവാളികളായവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നത് മാത്രമാണ് ഞങ്ങളുടെ അവസാനത്തെ ആഗ്രഹം. “

കഴിഞ്ഞവര്‍ഷം ശ്രീനഗറില്‍ നടന്ന ഒരു സെമിനാറില്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കുനാന്‍-പോഷ്പുര എന്നീ ഗ്രാമങ്ങളില്‍ നിന്നും വന്ന സ്ത്രീകള്‍ 1991 ഫെബ്രുവരി 23 രാത്രിയില്‍ ഇന്ത്യന്‍ ആര്‍മിയിലെ പട്ടാളക്കാര്‍ തങ്ങളുടെ ജീവിതത്തിലേക്ക്, സ്വകാര്യതയിലേയ്ക്ക്, അന്തസിലേയ്ക്ക് എങ്ങനെയാണ് കടന്നുകയറ്റം നടത്തിയതെന്ന് പരസ്യമായി വിശദീകരിക്കുകയുണ്ടായി. “സായുദ്ധധാരികളെ (Militants) പ്രതിരോധിക്കുന്നതിന്റെയും അവരെ സെര്‍ച്ച് ചെയ്യുന്നതിന്റെയും” പേരുപറഞ്ഞ് സൈന്യത്തിലെ 68-ാം ബ്രിഗേഡിലെ ഫോര്‍ത്ത് രജപുത്താന റൈഫിള്‍സിലെ പട്ടാളക്കാര്‍ ഗ്രാമത്തിലേയ്ക്ക് കടക്കുകയും രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ-കാര്യക്ഷമമായ മര്‍ദ്ദനോപകരണം പ്രയോഗിക്കുകയും ചെയ്തു – അതാണ് ബലാത്സംഗം, ലൈംഗിക പീഡനം, ലൈഗികാതിക്രമണം.

യുദ്ധത്തിലെയും സംഘര്‍ഷങ്ങളിലെയും ലൈംഗിക ആക്രമണങ്ങള്‍ ഒരിക്കലും യാദൃശ്ചികമോ കേവലം ലൈംഗികതയുടെ പ്രശ്‌നമോ അല്ലതന്നെ. ഒരു ഗ്രാമത്തെ 125ഓളം വരുന്ന സൈനികര്‍ വളയുക, അവിടെയുള്ള പുരുഷന്‍മാരെ മാറ്റി നിര്‍ത്തുക, 13നും 60നും ഇടയ്ക്ക് പ്രായമുള്ള 50 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുക. ചിട്ടയോടുകൂടിയ ഒരു മിലിറ്ററി പ്രാക്ടീസിനെയാണ് ഇത് വ്യക്തമാക്കുന്നത്.

ഈ ഗ്രാമവാസികള്‍ സായുദ്ധധാരികള്‍ക്ക് താവളം നല്‍കുന്നു എന്ന് ആരോപിച്ചുകൊണ്ട് അവരെ ഭീകരാന്തരീക്ഷത്തിലും ഭയത്തിലും തള്ളിവിടുകമാത്രമല്ല ഇതിന്റെ ഉദ്ദേശം; മറിച്ച് കശ്മീര്‍ പ്രതിരോധ പ്രസ്ഥാനത്തിലുള്ളവര്‍ക്ക് (Kashmir resistance movement) എവ്വിധമാകും തങ്ങള്‍ തിരിച്ചടി നല്‍കുന്നത് എന്ന ഒരു സന്ദേശം കൂടി നല്‍കുന്നതിനു വേണ്ടിയായിരുന്നു അത്.

“ഈ സ്ത്രീകളുടെ ദുരിതം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു സ്ത്രീ എന്നോട് പറഞ്ഞത് അവരുടെ മകളെയും മരുമകളെയും സ്വന്തം കണ്‍മുമ്പില്‍ വെച്ച് പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തപ്പോള്‍ മറ്റൊരു പട്ടാളക്കാരന്റെ ഭീമന്‍ ബൂട്‌സിനു കീഴിലായിരുന്നു അവരെന്നാണ്. എന്തിന് ഒരു ഗര്‍ഭിണിയെപ്പോലും പട്ടാളക്കാര്‍ വെറുതെ വിട്ടില്ല.”

ഈ പീഡനങ്ങളെ അതിജീവിച്ചവര്‍ ശ്രീനഗറില്‍ ഒരു വലിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ 1991ല്‍ പ്രത്യക്ഷപ്പെട്ടു. കുപ്‌വാരയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സെയ്ദ് മൊഹമ്മെദ് യാസീനും  ആ സംഭവത്തിനു ശേഷം ആദ്യമായി അവര്‍ക്കൊപ്പമുണ്ടായിരുന്നു.

“ഈ സ്ത്രീകളുടെ ദുരിതം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു സ്ത്രീ എന്നോട് പറഞ്ഞത് അവരുടെ മകളെയും മരുമകളെയും സ്വന്തം കണ്‍മുമ്പില്‍ വെച്ച് പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തപ്പോള്‍ മറ്റൊരു പട്ടാളക്കാരന്റെ ഭീമന്‍ ബൂട്‌സിനു കീഴിലായിരുന്നു അവരെന്നാണ്. എന്തിന് ഒരു ഗര്‍ഭിണിയെപ്പോലും പട്ടാളക്കാര്‍ വെറുതെ വിട്ടില്ല.” പ്രതികാരത്തിന്റെ, പീഡനത്തിന്റെ, അവമതിയുടെ ഈ സന്ദേശം തീര്‍ച്ചയായും ബോധപൂവ്വമായതുതന്നെ.

നീതിയെ അട്ടിമറിക്കുന്നു

പക്ഷപാതപരമായ ഒരു അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ (ഹ്യൂമന്‍ റൈറ്റ് വാച്ച്, ഫിസിഷ്യന്‍സ് ഫോര്‍ഹ്യമന്‍ റൈറ്റ്‌സ് എന്നിവര്‍ ഈ പക്ഷപാതത്തെപറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്) 1991ല്‍ “സായുദ്ധധാരികളും (militants) അവരുടെ അന്തര്‍ദേശീയ സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ഒരു കള്ളം” എന്നാണ് ഭരണകൂടം ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. 2014ല്‍ കുനാന്‍-പോഷ്‌പോറാ സംഭവത്തിന്റെ വിചാരണ വേളയില്‍ സൈനിക കൗണ്‍സിലും സമാനമായ വികാരമാണ് ആവര്‍ത്തിച്ച് പ്രകടിപ്പിച്ചത്. പീഡനത്തിനിരയായവരുടെ വാക്കുകള്‍ വാര്‍പ്പുമാകയാണെന്നും “വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പ്ലേചെയ്ത് ഇഴഞ്ഞുപോയ സ്റ്റീരിയോ ടേപ്പ് ശബ്ദം പോലെയാണിതെ”ന്നുമായിരുന്നു കൗണ്‍സില്‍ ആവര്‍ത്തിച്ചത്.

ഈ കൂട്ട ബലാത്സംഗം കേസില്‍ നീതി അന്വേഷിക്കുന്നവരുടെ അനുവങ്ങളും വ്യത്യസ്തമല്ല. അവ റിവ്യൂ പെറ്റീഷന്‍സ് കൊണ്ടും ഭഷണിപ്പെടുത്തല്‍ കൊണ്ടും ഇരകള്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയുമുള്ള അപവാദ പ്രചരണങ്ങള്‍ കൊണ്ടും മുഖരിതമാണ്.  കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിക്കൊണ്ട് സൈന്യം പ്രതിരോധിക്കുകയുണ്ടായി. ഇരകളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിലും പോലീസ് പരാജയപ്പെട്ടു. ഇതെല്ലാമുള്‍ക്കൊള്ളുന്നതാണ് ആ അനുഭവങ്ങള്‍.

കശ്മീരില്‍ സുരക്ഷാ സൈനികര്‍  നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ  തെരുവിലിറങ്ങിയവര്‍. കടപ്പാട്  : അല്‍ജസീറ

സുരക്ഷാ സൈനികര്‍ മാത്രം ചെയ്തുകൂട്ടിയ 70 ലൈംഗികാതിക്രമ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട 2013ല്‍ ഈ കേസും റീഓപ്പണ്‍ ചെയ്യുകയായിരുന്നു. കശ്മീരിലെ സൈനിക സ്ഥാപനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു അത്. ജെ.കെ.സി.സി.എസ്. (ജമ്മു ആന്റ് കശ്മീര്‍ കൊഅലീഷന്‍ ഫോര്‍ സിവില്‍ സൊസൈറ്റി) എന്ന മനുഷ്യാവകാശ സംഘടനയായിരുന്നു ഇരകളാക്കപ്പെട്ടവര്‍ക്കുവേണ്ടി ഹാജരായത്. മാത്രവുമല്ല “കുനാന്‍-പോഷ്‌പോറാ ഇരകള്‍ക്ക് നിതിനല്‍കുക” എന്ന കാമ്പയിനാണ് ഈ കേസുകള്‍ പുനരന്വേഷിക്കണമെന്ന് പറഞ്ഞ് 2012ല്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. സൈന്യം എങ്ങനെയാണ് ഈ കേസുകളുടെ പ്രക്രിയ നീട്ടിക്കൊണ്ടുപോയതെന്ന് ഈ കാമ്പയിന്‍ തുടര്‍ച്ചയായി വ്യക്തമാക്കിക്കൊണ്ടേയിരുന്നു.

ഈ കൂട്ട ബലാത്സംഗം കേസില്‍ നീതി അന്വേഷിക്കുന്നവരുടെ അനുവങ്ങളും വ്യത്യസ്തമല്ല. അവ റിവ്യൂ പെറ്റീഷന്‍സ് കൊണ്ടും ഭഷണിപ്പെടുത്തല്‍ കൊണ്ടും ഇരകള്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയുമുള്ള അപവാദ പ്രചരണങ്ങള്‍ കൊണ്ടും മുഖരിതമാണ്.  കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിക്കൊണ്ട് സൈന്യം പ്രതിരോധിക്കുകയുണ്ടായി. ഇരകളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിലും പോലീസ് പരാജയപ്പെട്ടു. ഇതെല്ലാമുള്‍ക്കൊള്ളുന്നതാണ് ആ അനുഭവങ്ങള്‍.

കഴിഞ്ഞമാസം ഇന്ത്യന്‍ സൈന്യം നല്‍കിയ ഒരു പരാതിയെ തുടര്‍ന്ന് ജമ്മു-കശ്മീര്‍ ഹൈക്കോടതി ഇപ്പോള്‍ നടന്നുവരുന്ന അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇതിലൂടെ വാസ്തവത്തില്‍ ആ 125 പട്ടാളക്കാര്‍ക്കും രക്ഷപ്പെടാനുള്ള വഴികള്‍ വീണ്ടും ഉറപ്പുവരുത്തുകയാണ് നീതിന്യായ വ്യവസ്ഥ.

ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനായിരിക്കുകയും പിന്നീട് ആക്ടിവിസ്റ്റായിമാറുകയും ചെയ്ത ഹാര്‍ഷ് മന്ദെര്‍ ഈ കേസിനെ വിശേഷിപ്പിച്ചത്; “ഒരുപക്ഷെ സ്വതന്ത്ര ഇന്ത്യയില്‍ കൂട്ട ലൈംഗികാതിക്രമം നടന്നതിന്റെ ഏറ്റവുംവലിയ ഒരേയൊരു കേസാണ്” ഇത് എന്നായയിരുന്നു.  എന്നാല്‍ അന്വേഷണത്തെ തടഞ്ഞുകൊണ്ട് ഒരു സ്റ്റേ പാസാക്കുന്നതിനു മുമ്പ് പീഡനത്തിനിരയായവരുടെയും സാക്ഷികളുടെയും ശബ്ദമൊന്ന് കേള്‍ക്കാന്‍ പോലും കോടതിക്ക് ഇത്തരം വിശേഷണങ്ങള്‍ മതിയായില്ല.

“ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് വിധേയയായപ്പോള്‍ രാജ്യം മൊത്തം ഉണര്‍ന്നെണീറ്റു. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ പരിപൂര്‍ണ നിശബ്ദതയാണ്. ഞങ്ങളനുഭവിച്ചത് ലോകത്തിലെ ഒരു പെണ്ണുങ്ങളും അനുഭവിക്കരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് വേണ്ടത് പണമല്ല, തൊഴിലല്ല മറിച്ച് നീതിയാണ്. ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു. പക്ഷെ കടുത്ത പോരാട്ടത്തിനൊടുവില്‍ കുറ്റവാളികളെ തുറന്നുകാട്ടാനും സമൂഹത്തില്‍ നാണം കെടുത്താനും ഞങ്ങള്‍ക്ക് കഴിഞ്ഞു. കുറ്റവാളികളായവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നത് മാത്രമാണ് ഞങ്ങളുടെ അവസാനത്തെ ആഗ്രഹം.” ഇരയായ സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞ വികാരനിര്‍ഭരമായ വാക്കുകളാണിത്. പരസ്യമായ സത്യവാങ്മൂലമാണിത്. നമ്മുടെ “ദേശീയ മനസാക്ഷിയെ” ചോദ്യം ചെയ്യുന്ന വാക്കുകള്‍. ഇന്ത്യന്‍ വന്‍കരയില്‍ നടന്നിട്ടുള്ള മുഴുവന്‍ ലൈംഗികാതിക്രമങ്ങളെയും ആവാഹിക്കുന്ന വാക്കുകള്‍.

അടുത്തപേജില്‍ തുടരുന്നു

” രാജ്യത്തിന്റെ വിശാലമായൊരു ഭാഗത്ത് പ്രാബല്യത്തിലുള്ള എ.എഫ്.എസ്.പി.എ പ്രകാരം ആഭ്യന്തര സുരക്ഷാ കര്‍ത്തവ്യത്തിനിടയിലുള്ള ഒറ്റപ്പെട്ടതോ സിസ്റ്റമാറ്റിക് തന്നെയായതോ ആയ ലൈംഗിക അതിക്രമങ്ങളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് നീതീകരിക്കപ്പെടുന്നുണ്ട് എന്ന കാര്യത്തില്‍ ആദ്യമേ തന്നെ നമ്മള്‍ ശ്രദ്ധിക്കണം. സംഘര്‍ഷ ബാധിത മേഖലയിലെ സ്ത്രീകള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള പൗരന്മാര്‍ക്ക് ലഭിക്കുന്ന അതേ സുരക്ഷിതത്വത്തിനും  മാന്യതയ്ക്കും അവകാശമുണ്ടെന്ന് നമ്മള്‍ അംഗീകരിക്കണം.” ഇന്ത്യയിലെ ബലാത്സംഗവിരുദ്ധ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ വാക്കുകളാണിവ.

ഇത് ഹലീമാ. 16 വയസായിരുന്നപ്പോള്‍ സ്‌കൂളില്‍ നിന്നും ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു. സര്‍ക്കാര്‍ അന്വേഷണങ്ങളിലും കുറ്റകൃത്യം തെളിഞ്ഞു:അല്‍ ജസീറാ ന്യൂസ്‌

നീതിക്കായുള്ള ഈ മുറവിളി, നിതിയെ തകര്‍ത്തുകളഞ്ഞവരെ ശിക്ഷിക്കണമെന്നുള്ള ഉറച്ച തീരുമാനം ഒരു രാഷ്ട്രീയ ക്രൂരത (incongruity) കൂടി തുറന്നു കാട്ടുന്നുണ്ട്. കശ്മീരില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ജനങ്ങളെ അവഹേളിക്കാനാണ് ഭരണകൂടം നേരിട്ട് ദേശീയ വികാരം പട്ടാളക്കാരില്‍ കുത്തിവെയ്ക്കുന്നത്, വിവിധ സ്ഥാപനങ്ങളിലൂടെ അവരെ കൈകാര്യം ചെയ്യുന്നത്. ലൈംഗിക സൈനികാക്രമണങ്ങളെ അതിജീവിച്ച ഈ ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതിലൂടെ കശ്മീരിലെ നീതിന്യായ വ്യവസ്ഥ ഇവിടത്തെ അടിച്ചമര്‍ത്തല്‍ ഘടനയുടെ ഒരു അനുബന്ധമായിമാറുകയല്ലേ?

ഈ നിയമലംഘനങ്ങള്‍ നമ്മളെ കശ്മീരിലെ ശിക്ഷാതീതമായ (impunity) സ്ഥാപനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. രാജ്യത്തെ മറ്റ് സംഘര്‍ഷ ബാധിത മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കശ്മീര്‍ താഴ്‌വരയിലാണ് ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ വര്‍ഷങ്ങളോളം നിയമകാര്യാലയങ്ങളിലും ഭരണസംവിധാനങ്ങള്‍ക്കുമിടയില്‍ വലിച്ചിഴക്കപ്പെട്ടിട്ടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസുകളില്‍ ഒന്നില്‍ പോലും ശിക്ഷാനടപടിയുണ്ടായതായി കാണാന്‍ കഴിയില്ല.

ബലാത്സംഗവുമായി ബന്ധപ്പെട്ട രണ്ട് വിധികള്‍ (2000ല്‍ ബാനിഹാലില്‍ അമ്മയും മകളും ഇരയായത്, മറ്റൊന്ന് 2004ല്‍ ഹാന്റ്‌വാരയില്‍ അമ്മയും മകളും ഇരയായതും) പരിശോധിച്ചാല്‍ ഇതില്‍ രണ്ടിലും സൈനികരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. എന്നാല്‍ കുറ്റവാളികള്‍ ഇതിനെതിരെ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കുകയും ക്രമേണ കേസ് അട്ടിമറിക്കുകയും ചെയ്യുകയായിരുന്നു.

2009ലെ ഷോപ്പിയാന്‍ ഇരട്ടക്കൊലകേസ്, 2004ല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹാന്റ്‌വാരയില്‍ 15 കാരിയെ ബലാത്സംഗം ചെയ്ത കേസ്, 2011ല്‍ 25 കാരിയെ മന്‍സ്ഗാമില്‍ ബലാത്സംഗം ചെയ്ത കേസ് തുടങ്ങിയ ഉന്നതബന്ധമുള്ള സംഭവങ്ങളില്‍ സൈന്യത്തിന്റെയും പോലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളും ഭീഷണികളും കാരണം ഒന്നും തന്നെ വിചാരണയുടെ ഘട്ടത്തില്‍ പോലും എത്തിയില്ല.

1991ല്‍ കുനാന്‍-പോഷ്‌പൊറാ സംഭവം നടന്നപ്പോള്‍ കശ്മീരി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭം

തദ്ദേശതലത്തിലും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള മനുഷ്യാവകാശസംഘടനകള്‍ വിപുലമായിതന്നെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടും അന്വേഷണം  പോലീസ്   തലത്തില്‍ തടസങ്ങള്‍ നേരിട്ടു. അന്വേഷണത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും പട്ടാളം തന്നെ വിഘ്‌നങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

2009ലെ ഷോപ്പിയാന്‍ ഇരട്ടക്കൊലകേസ്, 2004ല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹാന്റ്‌വാരയില്‍ 15 കാരിയെ ബലാത്സംഗം ചെയ്ത കേസ്, 2011ല്‍ 25 കാരിയെ മന്‍സ്ഗാമില്‍ ബലാത്സംഗം ചെയ്ത കേസ് തുടങ്ങിയ ഉന്നതബന്ധമുള്ള സംഭവങ്ങളില്‍ സൈന്യത്തിന്റെയും പോലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളും ഭീഷണികളും കാരണം ഒന്നും തന്നെ വിചാരണയുടെ ഘട്ടത്തില്‍ പോലും എത്തിയില്ല.

കുനാന്‍ പോഷ്‌പോറാ കേസിന്റെ അന്വേഷണ നടപടികളുടെ ഘട്ടത്തില്‍ സൈന്യവും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നടത്തിയ സുതാര്യമായ ഇടപെടലുകളും ഭീഷണിപ്പെടുത്തലുകളും 2013 ജൂണില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലാണെങ്കില്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഈ ശിക്ഷാരാഹിത്യം ഒരു അസ്ഥിത്വഭീഷണി നേരിടുന്നുണ്ട്. എ.എഫ്.എസ്.പി.എ അനുസരിച്ച് ഒരു പട്ടാളക്കാരന്‍, “നല്ല ഉദ്ദേശ്യത്തോടുകൂടി പ്രവര്‍ത്തിച്ചതാണെങ്കില്‍”, അയാള്‍ക്ക് സംശയം തോന്നുന്നയാളെ വെടിവെച്ചുകൊല്ലാനുള്ള അധികാരമുണ്ട്, പക്ഷെ “ജോലിയുടെ ഭാഗമായാണ്” താനൊരാളെ ലൈംഗികമായി പീഡിപ്പിച്ചത് എന്നവകാശപ്പെടാനാവില്ല.

ഒരു രാഷ്ട്രീയ ശാസന?

കശ്മീരില്‍ നടക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ അദൃശ്യസൈനിക കടന്നുകയറ്റത്തിന് അടിത്തറയായി പ്രവര്‍ത്തിക്കുന്നതാണ് ഈ ശിക്ഷാരാഹിത്യം. പാലിക്കുന്ന ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഏതു ഭരണകൂടത്തിന്റെ പരമാധികാരമാണോ തങ്ങള്‍ സംരക്ഷിക്കുന്നത് ആ ഭരണകൂടത്തില്‍ നിന്നും ചില പ്രത്യേക സംരക്ഷണം സൈന്യം ആവശ്യപ്പെടും. അത് നിര്‍വ്വഹിക്കുന്ന മൗലികമായ റോളിന്റെ അടിസ്ഥാനത്തിലാണ് ഇത്.

ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലാണെങ്കില്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഈ ശിക്ഷാരാഹിത്യം ഒരു അസ്ഥിത്വഭീഷണി നേരിടുന്നുണ്ട്. എ.എഫ്.എസ്.പി.എ അനുസരിച്ച് ഒരു പട്ടാളക്കാരന്‍, “നല്ല ഉദ്ദേശ്യത്തോടുകൂടി പ്രവര്‍ത്തിച്ചതാണെങ്കില്‍”, അയാള്‍ക്ക് സംശയം തോന്നുന്നയാളെ വെടിവെച്ചുകൊല്ലാനുള്ള അധികാരമുണ്ട്, പക്ഷെ “ജോലിയുടെ ഭാഗമായാണ്” താനൊരാളെ ലൈംഗികമായി പീഡിപ്പിച്ചത് എന്നവകാശപ്പെടാനാവില്ല.

” രാജ്യത്തിന്റെ വിശാലമായൊരു ഭാഗത്ത് പ്രാബല്യത്തിലുള്ള എ.എഫ്.എസ്.പി.എ പ്രകാരം ആഭ്യന്തര സുരക്ഷാ കര്‍ത്തവ്യത്തിനിടയിലുള്ള ഒറ്റപ്പെട്ടതോ സിസ്റ്റമാറ്റിക് തന്നെയായതോ ആയ ലൈംഗിക അതിക്രമങ്ങളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് നീതീകരിക്കപ്പെടുന്നുണ്ട് എന്ന കാര്യത്തില്‍ ആദ്യമേ തന്നെ നമ്മള്‍ ശ്രദ്ധിക്കണം. സംഘര്‍ഷ ബാധിത മേഖലയിലെ സ്ത്രീകള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള പൗരന്മാര്‍ക്ക് ലഭിക്കുന്ന അതേ സുരക്ഷിതത്വത്തിനും  മാന്യതയ്ക്കും അവകാശമുണ്ടെന്ന് നമ്മള്‍ അംഗീകരിക്കണം.” ഇന്ത്യയിലെ ബലാത്സംഗവിരുദ്ധ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ വാക്കുകളാണിവ.

സായുധസേനയ്‌ക്കോ യൂണിഫോമിട്ട വ്യക്തികള്‍ക്കോ നേരെ ലൈംഗികാരോപണമുണ്ടായാല്‍ അവരെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരണമെന്ന വര്‍മ്മ കമ്മിറ്റി ശുപാര്‍ശ ഇന്ത്യന്‍സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്.

” നിങ്ങള്‍ എ.എഫ്.എസ്.പി.എ നിലവിലുള്ള സ്ഥലത്തു പോകുന്നു, ബലാത്സംഗം ചെയ്യുന്നു, കൊലപാതകം ചെയ്യുന്നു, അപ്പോള്‍ പിന്നെ അനുവാദത്തിന്റെ പ്രശ്‌നം ഉയരുന്നതെങ്ങെയാണ്? ഇത് നിയമനടപടി നേരിടേണ്ട ഒരു സാധാരണ കുറ്റകൃത്യം തന്നെയാണ്. അതാണ് ഞങ്ങളുടെ നിലപാട്.”

2012ലെ ല്‍ സുപ്രീം കോടതിയില്‍ പാത്രിബല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ജസ്റ്റിസുമാരായ ബി.എസ് ചൗഹാന്‍, സ്വതന്ത്രര്‍കുമാര്‍ എന്നിവര്‍ സായുധസേനയോട് പറഞ്ഞു: ” നിങ്ങള്‍ എ.എഫ്.എസ്.പി.എ നിലവിലുള്ള സ്ഥലത്തു പോകുന്നു, ബലാത്സംഗം ചെയ്യുന്നു, കൊലപാതകം ചെയ്യുന്നു, അപ്പോള്‍ പിന്നെ അനുവാദത്തിന്റെ പ്രശ്‌നം ഉയരുന്നതെങ്ങെയാണ്? ഇത് നിയമനടപടി നേരിടേണ്ട ഒരു സാധാരണ കുറ്റകൃത്യം തന്നെയാണ്. അതാണ് ഞങ്ങളുടെ നിലപാട്.” ഉന്നത നീതിപീഠത്തിന്റെ ഈ നിലപാടുകള്‍ക്ക് ഘടക വിരുദ്ധമാണ് വിരുദ്ധമാണ് കാശ്മീരില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ശിക്ഷാ രാഹിത്യം.

ചരിത്രപരമായി സംഘര്‍ഷം നിലനില്‍ക്കുന്നതാണെങ്കില്‍ കൂടി, “ടെറിറ്റോറിയല്‍ ഇന്റഗ്രിറ്റിയുടെ” കണ്ണുകളില്‍ കൂടി നോക്കുകയാണെങ്കില്‍ പോലും എ.എഫ്.എസ്.പി.എ റദ്ദാക്കുന്നതോടും അല്ലെങ്കില്‍ അതിലെ വൃത്തികെട്ട വകുപ്പുകളെങ്കിലും റദ്ദ് ചെയ്യുന്നതിനോടും സൈനിക സ്ഥാപനങ്ങളില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നു തന്നെയും ഉണ്ടാകുന്ന എതിര്‍പ്പ് മനസിലാക്കാന്‍ കഴിയാത്തത്ര വലിയ സമസ്യയൊന്നുമല്ല.

ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നേരിടുന്ന സൈനികരെ നീതിക്കുമുമ്പില്‍ കൊണ്ടുവാരാനുള്ള ആവശ്യങ്ങളും നിര്‍ദേശങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി അട്ടിമറിക്കുന്നു എന്നതാണ് ഇവിടത്തെ പ്രധാന പ്രശ്‌നം. ഇതാണ് ഇവിടത്തെ ശിക്ഷാ രാഹിത്യ രീതിശാസ്ത്രത്തിന്റെ (paradigm of impunity) സവിശേഷതയും. നീതിനിഷേധത്തിനുളള കാരണമായി നിയമ സാങ്കേതികത്വങ്ങളെ നിരത്തുക വഴി രാജ്യം സ്ഥിരമായി അപരാധികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ ശാസനങ്ങളില്‍ അധികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നിഷേധത്തിന്റെയും രൂപങ്ങളിലാണ് ശിക്ഷാ രാഹിത്യം ഒരു സ്ഥാനം കരസ്ഥമാക്കുന്നത്.

കഴിഞ്ഞവര്‍ഷം മുതല്‍ ഫെബ്രുവരി 23 എന്നത് “കശ്മീരി സ്ത്രീകളുടെ പ്രതിരോധ ദിന”മായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അനിതീയ്‌ക്കെതിരായ മറ്റൊരു പോരാട്ടം നടത്താനും രാജ്യം അനുവദിച്ച ശിക്ഷയില്ലായ്മയെ വെല്ലുവിളിക്കാനും ധീരരായ കശ്മീരി സ്ത്രീകള്‍ ഒരുമിക്കുകയാണ്. വ്യവസ്ഥാപിത നിയമവ്യവസ്ഥിതികള്‍ക്കുള്ളില്‍ നിന്നുള്ള അവരുടെ പോരാട്ടം നീതി പ്രതീക്ഷിച്ചുള്ളതാണോ അല്ലെങ്കില്‍ നീതി നിഷേധിക്കാനുള്ള കഴിവ് പ്രതീകാത്മകമായി തുറന്നുകാട്ടാനുള്ളതാണോ എന്ന് വ്യാഖ്യാനിക്കാനുള്ള അവസരം നമുക്കുള്ളതാണ്.

കടപ്പാട് : ദി ഹിന്ദു

We use cookies to give you the best possible experience. Learn more