നില്‍പ്പ് സമരം പൊള്ളിക്കുന്നത് കാലുകളെയല്ല; 'ജനാധിപത്യ മര്യാദയില്ലാത്ത' മനോഭാവങ്ങളെയാണ്
Daily News
നില്‍പ്പ് സമരം പൊള്ളിക്കുന്നത് കാലുകളെയല്ല; 'ജനാധിപത്യ മര്യാദയില്ലാത്ത' മനോഭാവങ്ങളെയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th August 2014, 10:42 am

ഇന്നും കേരളത്തില്‍ ആദിവാസി പ്രശ്‌നവുമായി ആദിവാസി സമൂഹത്തിന് തെരുവിലേക്കിറങ്ങേണ്ടിവന്നത് കേരളത്തിന്റെ പൊതുമനസാക്ഷിയെ ചോദ്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഇത് “അവരുടെ” സമരമല്ല. നമ്മുടെ ജനാധിപത്യാവകാശത്തിന്റെ സമരമാണ് നില്‍പ്പ് സമരം. അതാണ് നില്‍പ്പിന്റെ രാഷ്ട്രീയമെന്ന് തോന്നുന്നു. മനുഷ്യമനസാക്ഷിയെ ചോദ്യം ചെയ്തുകൊണ്ട് നില്‍പ്പ് സമരം 35 ദിവസം പിന്നിടുന്ന ഈ വേളയില്‍ ആ രാഷ്ട്രീയത്തെ കുറിച്ച് എം. ഗീതാനന്ദന്‍ ഞങ്ങള്‍ക്ക് പകര്‍ന്നത് എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കട്ടെ.


title-22

name-board-geethanandan2

അന്ന് ചെറിയപെരുന്നാള്‍ ദിവസമാണ് ഞങ്ങള്‍ എം. ഗീതാനന്ദനെന്ന ആദിവാസി നേതാവിനെ കാണാന്‍ പോയത്. നില്‍പ്പ് സമരത്തിന്റെ രാഷ്ട്രീയമാനങ്ങളെന്താണെന്ന് ചര്‍ച്ച ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ ശേഷം കേരളത്തില്‍ തന്നെ സവിശേഷ സമര മാതൃകകള്‍ ആദ്യമായി പരീക്ഷിച്ച സമൂഹമാണ് ഒരുപക്ഷെ ആദിവാസി സമൂഹം. സെക്രട്ടേറിയറ്റുപടിക്കല്‍ 2001ല്‍ അവര്‍ തങ്ങളുടെ ജീവിതത്തെ പകര്‍ത്തി നട്ടു. ആ ജീവിത സമരത്തിന്റെ തീക്ഷ്ണത സഹിക്കാന്‍ ഒരു സര്‍ക്കാരിനുമായില്ല. പിന്നീട് സമരങ്ങളുടെ ത്യാഗോജ്ജ്വല നാള്‍ വഴികള്‍. അതില്‍ ജോഗിയെ അവര്‍ക്ക് നഷ്ടപ്പെട്ടു; മുത്തങ്ങയില്‍ പോലീസ് നടത്തിയ “ജനാധിപത്യ സംരക്ഷണത്തില്‍”.

ഒരുപക്ഷെ ആദിവാസികള്‍ക്ക് മുഴുവന്‍ തന്നെ സാമൂഹികമായി ഒരു നവോത്ഥാന പ്രക്രിയയിലേയ്‌ക്കോ പുതിയൊരു സാമുദായിക ഐക്യത്തിലേയ്‌ക്കോ വരാന്‍ കഴിയുമായിരുന്ന ഒരു പ്രപ്പോസലായിരുന്നു ആ കരാര്‍.

എന്തായാലും ഞങ്ങള്‍ സമരവേദിയില്‍ പോകുമ്പോള്‍ സമരത്തെ വിവരിച്ചു തരാന്‍ ഗീതാനന്ദനെത്തും മുമ്പ് അവിടുത്തെ ആദിവാസി പോരാളികളുണ്ടായിരുന്നു. ആവേശത്തോടെ അവര്‍ ഞങ്ങളോട് സംസാരിച്ചു. നേതൃത്വം നല്‍കി ഒരു പതിനാറുകാരിയും. അവള്‍ ആവേശത്തോടെ ഞങ്ങള്‍ക്ക് നില്‍പ്പ് സമരത്തിന്റെ രാഷ്ട്രീയം പകര്‍ന്നു തന്നു. വാസ്തവത്തില്‍ അവളുടെ വാചകങ്ങളിലല്ല, മറിച്ച് അവളുടെ കണ്ണുകളില്‍ തിളങ്ങിയ ആത്മവിശ്വാസത്തിലായിരുന്നു ഞങ്ങള്‍ സമരരാഷ്ട്രീയം കണ്ടത്. അതെ, അവിടെ നില്‍ക്കുന്ന എലുമ്പിച്ച കറുത്ത മനുഷ്യര്‍ക്ക് അറിയാം അവരെന്തിനാണ് സമരം നടത്തുന്നതെന്ന്. അവരുടെ തളരാത്ത കാലുകള്‍ക്കറിയാം ഇവിടുത്തെ ഓരോ തരിമണ്ണിലും അവരുടെ വിയര്‍പ്പിന്റെ ഉപ്പ് രുചി അടങ്ങിയിട്ടുണ്ടെന്ന്.

ഇന്നും കേരളത്തില്‍ ആദിവാസി പ്രശ്‌നവുമായി ആദിവാസി സമൂഹത്തിന് തെരുവിലേക്കിറങ്ങേണ്ടിവന്നത് കേരളത്തിന്റെ പൊതുമനസാക്ഷിയെ ചോദ്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഇത് “അവരുടെ” സമരമല്ല. നമ്മുടെ ജനാധിപത്യാവകാശത്തിന്റെ സമരമാണ് നില്‍പ്പ് സമരം. അതാണ് നില്‍പ്പിന്റെ രാഷ്ട്രീയമെന്ന് തോന്നുന്നു. മനുഷ്യമനസാക്ഷിയെ ചോദ്യം ചെയ്തുകൊണ്ട് നില്‍പ്പ് സമരം 35 ദിവസം പിന്നിടുന്ന ഈ വേളയില്‍ ആ രാഷ്ട്രീയത്തെ കുറിച്ച് ഗീതാനന്ദന്‍ ഞങ്ങള്‍ക്ക് പകര്‍ന്നത് എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കട്ടെ.

2001 മുതല്‍ ആദിവാസി സമൂഹം കേരളത്തില്‍ പ്രകടമായി നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ “നില്‍പ്പ്” സമരം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സമരത്തെ കുറിച്ച് സംസാരിച്ചുതുടങ്ങുന്നതിനു മുന്നോടിയായി അതിന്റെ പശ്ചാത്തലം സംസാരിച്ചുകൊണ്ട് തുടങ്ങാമെന്ന് തോന്നുന്നു.

-1-

januകഴിഞ്ഞ ഒരു ദശകത്തെ സമരങ്ങള്‍.. 2001ല്‍ ആദിവാസികള്‍ കുടിലുകെട്ടി നടത്തിയ സമരം, അത് വലിയൊരു മാസ് മൂവ്‌മെന്റ് ആയിരുന്നല്ലോ. മാസ് മൂവ്‌മെന്റ് മാത്രമല്ല. കേരളത്തിലെ 39-40ഓളം വരുന്ന ആദിവാസി വിഭാഗങ്ങള്‍ വലിയൊരു പ്ലാറ്റ്‌ഫോമില്‍ ഒത്തൊരുമിപ്പിക്കപ്പെടുകയും ചെയ്തു. കേരള ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഇത്തരത്തിലുള്ള ഒരു മുന്നേറ്റമായിരുന്നു അത്. ആ മുന്നേറ്റത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കുറേക്കാര്യങ്ങള്‍ പരിഗണിക്കുകയും ആദിവാസികളുമായി ചില കരാറിലേര്‍പ്പെടുകയും ചെയ്തു. ചരിത്രപ്രധാനമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണത്. ഒരുപക്ഷെ ആദിവാസികള്‍ക്ക് മുഴുവന്‍ തന്നെ സാമൂഹികമായി ഒരു നവോത്ഥാന പ്രക്രിയയിലേയ്‌ക്കോ പുതിയൊരു സാമുദായിക ഐക്യത്തിലേയ്‌ക്കോ വരാന്‍ കഴിയുമായിരുന്ന ഒരു പ്രപ്പോസലായിരുന്നു ആ കരാര്‍.

അതില്‍ എന്തൊക്കെയായിരുന്നു എന്ന് ചുരുക്കി പറയുകയാണെങ്കില്‍, 6-7 കാര്യങ്ങള്‍ അന്ന് അംഗീകരിക്കുകയുണ്ടായി. ഒന്ന്, കേരളത്തിലെ മുഴുവന്‍ ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്കും ഓരേക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമിയുടെ ലഭ്യതയനുസരിച്ച് ഭൂമി പതിച്ചു നല്‍കി പുനരധിവസിപ്പിക്കും. രണ്ട്, ഇങ്ങനെ നല്‍കുന്ന ഭൂമിയില്‍ അവര്‍ക്ക് കൃഷിചെയ്യാന്‍ പര്യാപ്തമായ രീതിയില്‍ കൃഷിചെയ്യാനും തൊഴില്‍ ലഭിക്കാനുമുള്ള സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവും. മൂന്ന്, ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്ന എല്ലാ പ്രക്രിയകളും ആദിവാസി ഊരുകൂട്ടങ്ങളുടെ പങ്കാളിത്തം ഉണ്ടാവും. ഇങ്ങനെ പതിച്ചു നല്‍കുന്ന ഈ ഭൂമിയില്‍ നേരത്തെ അവര്‍ക്ക് കൈവശമുണ്ടായിരുന്ന ഭൂമിയും ഉള്‍പ്പെടുത്തി ആദിവാസികളുടെ ഭൂമി സംരക്ഷിക്കാന്‍ പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കും. തദനുസൃതമായ നിയമം, അതായത് ഭരണഘടനാപരമായി നിയമം പാസ്സാക്കും. എന്നു പറഞ്ഞല്‍ പെസ്സാ ആക്ട് പോലുള്ള നിയമങ്ങള്‍ക്കുള്ളില്‍ ആദിവാസി ഗ്രാമസഭാ നിയമം പരിഗണിക്കും, ഉണ്ടാക്കും.


2002 ജനുവരിമുതല്‍ സര്‍ക്കാര്‍ ഇത് ഇംപ്ലിമെന്റ് ചെയ്തു തുടങ്ങി. 2002ല്‍ അത് വേഗതയില്‍ മുന്നോട്ട് പോയി. പക്ഷെ ഭരണകക്ഷിയുടെ ഉള്ളിലും പ്രതിപക്ഷത്തു നിന്നും ഒരരുപോലെ എതിര്‍പ്പുണ്ടാവുകയും ഒപ്പം ബ്യൂറോക്രസിയുടെ ഭാഗത്തുനിന്ന് മൊത്തം എതിര്‍പ്പുണ്ടാവുകയും ചെയ്തപ്പോള്‍ അതിന്റെ പലഘടകങ്ങളും പിന്നോട്ട് പോകുന്ന ഒരു സ്ഥിതി ഉണ്ടായി.


nilp-samaram

മറ്റൊരു പ്രധാനപ്പെട്ടകാര്യം ഭൂമി ഉടനടി ലഭ്യമല്ലാത്ത/കുറവുള്ള ജില്ലയില്‍ സമയബന്ധിതമായി നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കാനുള്ള നടപടി കൈക്കൊള്ളും. അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ സുപ്രീം കോടതിയുടെ വിധിക്ക് വിധേയമായി നടപടി സ്വീകരിക്കും. ഇത്തരത്തിലായിരുന്നു സുപ്രധാന പോയിന്റുകള്‍ എന്ന നിലയില്‍ സംക്ഷേപിക്കാനാവുന്നത്.


ജൂലൈ 12ന്‌  ഡൂള്‍ന്യൂസ്.കോം നല്‍കിയ എഡിറ്റോറിയല്‍ വായിക്കാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

നില്‍പ്പ് ഒരു സമരമുറയാകുമ്പോള്‍: ആദിവാസി സമരത്തെ കുറിച്ച്


[]2002 ജനുവരിമുതല്‍ സര്‍ക്കാര്‍ ഇത് ഇംപ്ലിമെന്റ് ചെയ്തു തുടങ്ങി. 2002ല്‍ അത് വേഗതയില്‍ മുന്നോട്ട് പോയി. പക്ഷെ ഭരണകക്ഷിയുടെ ഉള്ളിലും പ്രതിപക്ഷത്തു നിന്നും ഒരരുപോലെ എതിര്‍പ്പുണ്ടാവുകയും ഒപ്പം ബ്യൂറോക്രസിയുടെ ഭാഗത്തുനിന്ന് മൊത്തം എതിര്‍പ്പുണ്ടാവുകയും ചെയ്തപ്പോള്‍ അതിന്റെ പലഘടകങ്ങളും പിന്നോട്ട് പോകുന്ന ഒരു സ്ഥിതി ഉണ്ടായി. പല ഘടകങ്ങള്‍ എന്നു പറയുമ്പോള്‍ പട്ടികവര്‍ഗ്ഗ പുനരധിവാസത്തിനായി വകയിരുത്തിയ ഫണ്ട് പിന്‍വലിക്കുകയുണ്ടായി. പുനരധിവാസത്തിന്റെ എല്ലാ പ്രോസസുകളിലും ആദിവാസികള്‍ക്കും ഊരുകൂട്ടങ്ങള്‍ക്കും പ്രാമുഖ്യം നല്‍കും എന്നു പറയുന്ന ഒരു പ്രക്രിയയെ അട്ടിമറിച്ചു. അതിനുമുകളില്‍ എന്‍.ഡി.എന്‍.എ എന്നു പറയുന്ന മറ്റൊരു ഹൈപവര്‍ ജനകീയ മേധാവിത്വത്തിന് രൂപം നല്‍കി. മറ്റൊന്ന് വനഭൂമി കൊടുക്കേണ്ടതില്ലെന്ന് മതികെട്ടാന്‍ വിഭാഗത്തിന്റെ ഒരു കോണ്‍ട്രവഴ്‌സിയില്‍ തീരുമാനിക്കുകയുമുണ്ടായി. ഇങ്ങനെയൊക്കെ വന്നപ്പോഴാണ് ഈ കരാര്‍ ദുര്‍ബ്ബലപ്പെടും എന്ന ഒരു സ്ഥിതി ഉണ്ടായത്.

അടുത്ത പേജില്‍ തുടരുന്നു


മുത്തങ്ങയില്‍ 45-46 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് വെടിവെയ്പ്പുണ്ടായി, എവിക്ഷനുണ്ടായി. അതിനു ശേഷം ആളുകള്‍ ജയിലുകളിലടയ്ക്കപ്പെട്ടു. നിരവധി ആളുകള്‍ അകത്തായതിനുശേഷം ആറളം ഫാമിന്റെ പ്രശ്‌നം സര്‍ക്കാരിനു മുന്നില്‍ വന്നു.


nilp-samaram-7


-2-

അതുകൊണ്ട്, പ്രത്യേകിച്ചും ആദിവാസികള്‍ക്ക് വനഭൂമി കൊടുക്കേണ്ടതില്ല എന്ന ഒരു ചര്‍ച്ച കാബിനറ്റില്‍ വന്നു എന്നറിഞ്ഞതിനുശേഷമാണ് ഭൂമിയിലുള്ള ഒരു അവകാശ സ്ഥാപന സമരം നടത്തിന്നതിനുള്ള ഒരു പ്രക്രിയയിലേയ്ക്ക് ഞങ്ങള്‍ പോകുന്നത്.

അതിന്റെ ഭാഗമായാണ് മുത്തങ്ങയില്‍ സമരം നടക്കുന്നത്. അത് വലിയൊരു മാസ് മൂവ്‌മെന്റ് തന്നെയായിരുന്നു. അവകാശസ്ഥാപനത്തിനുവേണ്ടിയുള്ള സമരമായതുകൊണ്ട് തന്നെ അക്രമാസക്തമായ ഒരു രീതിയില്‍ ഭരണകൂടം അതിനെ അടിച്ചമര്‍ത്തുകയായിരുന്നു. എന്തായാലും അത് ദേശീയതലത്തിലും സാര്‍വ്വദേശീയതലത്തിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ സര്‍ക്കാര്‍ വീണ്ടും ഈ പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ബന്ധിതയമായി.

അതിനു തൊട്ടു മുമ്പ് ആഗസ്റ്റില്‍ ഒരു ആദിവാസി കോടതി ചേര്‍ന്നിരുന്നു. ഭൂമിയില്‍ വ്യാപകമായ അവകാശസമരം നടത്താന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമാണ് മുത്തങ്ങയില്‍ ജനുവരി മൂന്ന്, നാല് തീയ്യതികളിലുള്ള വലിയ മുന്നേറ്റം നടക്കുന്നത്.

അതിന് രണ്ട് ഫലങ്ങളുണ്ടായി. ഒന്ന്, വനഭൂമി വിട്ടുകിട്ടാനുള്ള ഒരു കോണ്‍ക്രീറ്റ് പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു. 30000 ഏക്കര്‍ നിക്ഷിപ്ത വനഭൂമി ഭൂരഹിത ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ വിട്ടുകിട്ടണം എന്നുള്ളത് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അത് അംഗീകരിച്ചു. ഇതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തത്, ഭൂരഹിതരുടെ എണ്ണം വളരെ കൂടുതലുള്ള വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍, വയനാട് മേഖലകളിലുള്ള ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ ആറളം പോലുള്ള ഒരു ഫാം വിലക്കു വാങ്ങാന്‍ തീരുമാനിച്ചു.

-3-

ആറളം ഫാമിന്റെ ഒരു പശ്ചാത്തലമെന്താണെന്നുവെച്ചാല്‍, ഇത് ആദിവാസികളുടെയൊരു ഭൂമിയായിരുന്നു. ട്രഡിഷണല്‍ ലാന്റ് ആയിരുന്നു. 1960കളില്‍ ഇതൊരു വനഭൂമിയായിരുന്നു. അത് കൂപ്പ് കോണ്‍ട്രാക്ടര്‍മാര്‍ വെട്ടി ക്ലിയറാക്കി. ശേഷം അവരുടെ കയ്യില്‍ തന്നെ അത് മിച്ചഭൂമിയായി വന്നു. മുച്ചഭൂമിയെ സര്‍ക്കാര്‍ എറ്റെടുക്കുന്ന പശ്ചാത്തലത്തില്‍ ഭൂമി സര്‍ക്കാരിനു തന്നെ അവര്‍ വിറ്റു.

കേന്ദ്ര സര്‍ക്കാര്‍ അന്ന് ദേശീയതലത്തില്‍ തന്നെ ഒരുപാട് ഫാമിങ് കോര്‍പ്പറേറ്റുകള്‍ ഉണ്ടാക്കുന്ന ഒരു കാലമായിരുന്നു; അന്നത്തെ വികസന നയത്തിന്റെ ഭാഗമായി. അങ്ങനെയാണ് കേരളത്തില്‍ ഭൂമി അന്വേഷിച്ചു കേന്ദ്രസര്‍ക്കാര്‍ നടക്കുന്നത്. ആറളം ഫാം അവര്‍ക്ക് കൈമാറുന്നു. സെന്‍ട്രല്‍ സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ കെവശമായിരുന്നു, 1976 മുതല്‍ 12000 ഏക്കര്‍ കൈമാറിയത്. ഭൂമി കൈമാറുമ്പോഴും അതിനകത്ത് ആദിവാസികള്‍ ഉണ്ടായിരുന്നു. കുറച്ചുപേരെ അവര്‍ മാറ്റിപ്പാര്‍പ്പിച്ചു. എന്നാലും 500-600 കുടുംബങ്ങള്‍ പതിച്ചു നല്‍കുന്നതിന് വിലങ്ങായി നിന്നു. 40 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഫാമിങ് കോര്‍പ്പറേഷന് നഷ്ടമുണ്ടയതുകാരണം അവരിത് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ റിലയന്‍സ് പോലുള്ള കമ്പനികകള്‍ക്ക് ലേലം ചെയ്തു വില്‍ക്കുന്ന ഒരു കോണ്ടക്സ്റ്റ് വന്നപ്പോഴാണ് ആദിവാസി ഗോത്രമഹാസഭ വിഷയത്തില്‍ ഇടപെടുന്നത്. 2002 ഒരു സെപ്റ്റംബര്‍-ഒക്ടോബര്‍ മാസക്കാലത്ത് ഇത് ഒരു വലിയ മൂവ്‌മെന്റായി മാറി; മുത്തങ്ങയ്ക്ക് മുമ്പ് തന്നെ.


സര്‍ക്കാരിന്റെ മൂവ്‌മെന്റിനെതിരെയുള്ള കൗണ്ടര്‍ മൂവ്‌മെന്റുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തി. ഭൂമി കൊടുക്കരുതെന്ന് അവര്‍ പറഞ്ഞു; പ്രത്യേകിച്ച് എ.കെ. അബ്ദുള്ളക്കുട്ടി എം.പി. അതിനെതിരെ വളരെ ശക്തമായ നീക്കം അന്ന് കേന്ദ്ര സര്‍ക്കാരില്‍ നടത്തിയിരുന്നു. എട്ട് എം.പിമാരെക്കൊണ്ട് ഒപ്പിടിയിച്ച് കൊടുക്കുകയൊക്കെ ചെയ്തിരുന്നു.


nilp-samaram-achuthanndan


സര്‍ക്കാരിന്റെ മൂവ്‌മെന്റിനെതിരെയുള്ള കൗണ്ടര്‍ മൂവ്‌മെന്റുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തി. ഭൂമി കൊടുക്കരുതെന്ന് അവര്‍ പറഞ്ഞു; പ്രത്യേകിച്ച് എ.കെ. അബ്ദുള്ളക്കുട്ടി എം.പി. അതിനെതിരെ വളരെ ശക്തമായ നീക്കം അന്ന് കേന്ദ്ര സര്‍ക്കാരില്‍ നടത്തിയിരുന്നു. എട്ട് എം.പിമാരെക്കൊണ്ട് ഒപ്പിടിയിച്ച് കൊടുക്കുകയൊക്കെ ചെയ്തിരുന്നു.

2002 സെപ്റ്റംബറിലുണ്ടായിരുന്ന ആദിവാസി മൂവ്‌മെന്റിന്റെ പ്രധാനപ്പെട്ട സാഹചര്യം ഇതായിരുന്നു. ആറളം ഫാം കേന്ദ്രീകരിച്ചായിരുന്നു അന്ന് മൂവ്‌മെന്റ് ഉണ്ടായത്.

9286_677863152305644_4237630406180909144_nഅതിനു തൊട്ടു മുമ്പ് ആഗസ്റ്റില്‍ ഒരു ആദിവാസി കോടതി ചേര്‍ന്നിരുന്നു. ഭൂമിയില്‍ വ്യാപകമായ അവകാശസമരം നടത്താന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമാണ് മുത്തങ്ങയില്‍ ജനുവരി മൂന്ന്, നാല് തീയ്യതികളിലുള്ള വലിയ മുന്നേറ്റം നടക്കുന്നത്.

മുത്തങ്ങയില്‍ 45-46 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് വെടിവെയ്പ്പുണ്ടായി, എവിക്ഷനുണ്ടായി. അതിനു ശേഷം ആളുകള്‍ ജയിലുകളിലടയ്ക്കപ്പെട്ടു. നിരവധി ആളുകള്‍ അകത്തായതിനുശേഷം ആറളം ഫാമിന്റെ പ്രശ്‌നം സര്‍ക്കാരിനു മുന്നില്‍ വന്നു.
അങ്ങനെ ആറളം ഫാം വാങ്ങാനുള്ള ഒരു അനുകൂല സാഹചര്യമുണ്ടായി. ചുരുക്കി പറഞ്ഞാല്‍ മുത്തങ്ങാ സമരത്തിനുശേഷം രണ്ട് ചോദ്യങ്ങള്‍ അവര്‍ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി; ഒന്ന് പതിനായിരം ഏക്കര്‍ വനഭൂമിയും ആറളം ഫാമും ഏറ്റെടുക്കുകയാണെങ്കില്‍ ഒരു മേജര്‍ ആദിവാസി വിഭാഗത്തെ പുനരധിവസിപ്പിച്ച് കിട്ടുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. രണ്ടാമതായി ദേശീയതലത്തിലുണ്ടായ ഒരു ഡെവലപ്‌മെന്റ്, മുത്തങ്ങ ഭൂമിയിലുള്ള സമരത്തെ വനാവകാശത്തിന്റെ ഒരു പ്രശ്‌നമായി റീഡ് ചെയ്യപ്പെട്ടു എന്നതാണ്. ഒരു ഭൂപ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല, വനത്തിനുമുകളിലുള്ള ആദിവാസികളുടെ അവകാശത്തെ കുറിച്ചുള്ള ഒരു പ്രശ്‌നമായാണ് അത് റീഡ് ചെയ്യപ്പെട്ടത്. ഒരുപാട് ചര്‍ച്ചകള്‍ നടന്നു ഈ വിഷയത്തില്‍. സാര്‍വ്വദേശീയ തലത്തിലും അതിന്റെ ഒരു അലയൊലികള്‍ എത്തിയിരുന്നു. 2004ല്‍ ജാനു ഐ.യു.സി.എന്‍. (ഇന്റര്‍നാഷണല്‍ യുണിയന്‍ ഫോര്‍ കണ്‍സെര്‍വേഷന്‍ ഓഫ് നാച്ചര്‍) എന്നു പറയുന്ന യു.എന്‍ന്റെ ഒരു പോഷകസംഘടനയുടെ ഒരു സാര്‍വ്വദേശീയ സമ്മേളനം ദര്‍ബനില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് അന്ന് കുറച്ച് എന്‍വിയോണ്‍മെന്റല്‍ ഗ്രൂപ്പുകളുമുണ്ടായിരുന്നു. ആ കോണ്‍ഫറന്‍സിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയം നാഷണല്‍ പാര്‍ക്കുകള്‍, സുവോളജിക്കല്‍ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയില്‍ ” Man can co-existance with nature?” (പ്രകൃതിക്കൊപ്പം മനുഷ്യന് സഹവര്‍ത്തിത്വം സാധ്യമോ?) എന്നതായിരുന്നു അവിടത്തെ അജണ്ട. സഹവര്‍ത്തിത്വം സാധ്യമാണോ അതോ അത് സാധ്യമല്ലേ എന്നുള്ളതായിരുന്നു. പൊതുവില്‍ സാര്‍വ്വദേശീയ തലത്തില്‍ രൂപപ്പെട്ടുവരുന്ന കണ്‍സന്‍സസ് എന്നു പറയുന്നത് സഹവര്‍ത്തിത്വത്തിന്റ ഒരു പ്രശ്‌നം തന്നെയാണ്.

ആ ഒരു ആശയമായിരുന്നു ജാനുവിന്റെ അവിടത്തെ ഒരു പ്രബന്ധം അഡ്രസ് ചെയ്തിരുന്നത്. ആ പ്രബന്ധം ഇവിടെ പലരീതികളിലും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ പലരും അത് വായിച്ചിട്ടില്ല. അതില്‍ മുത്തങ്ങ സംഭവത്തിന്റെ ഒരു അനുഭവവും, നാഗര്‍ഹോളയില്‍ 76-80 കാലങ്ങളില്‍ നടന്ന ഒരു സമരമുണ്ടായിരുന്നു, അതിന്റെ അനുഭവ പശ്ചാത്തലവും ഉണ്ടായിരുന്നു.

നാഗര്‍ഹോള വനഭൂമിയിലുള്ള അവകാശസമരം. അന്ന് ഈ വനാവകാശ നിയമമൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. ജാനു അതിനകത്ത് കടന്നുപോയൊരാളാണ്. ആ ഒരു അനുഭവവും ഉണ്ടായിരുന്നു. ആ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ “South Indian Tribal Experiance in Nagar Hola and Muthanga” എന്ന പേപ്പര്‍ ആയിരുന്നു ജാനു അവതരിപ്പിച്ചത്. ഞങ്ങളുടെ ഗ്രൂപ്പാണ് അന്ന് പേപ്പര്‍ തയ്യാറാക്കിയിരുന്നത്.

അടുത്ത പേജില്‍ തുടരുന്നു


നമ്മുടെ പ്രശ്‌നം കഴിഞ്ഞ 10 വര്‍ഷമായി ഇങ്ങനെ ഇഴഞ്ഞു പോകുകയാണ്. അതിന്റെ ഭാഗമായി ഒട്ടേറെ പ്രോസസ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതുമാണ്. 30000 ഏക്കര്‍ ഭൂമിക്ക് ആന്റണി പ്രൊപ്പോസല്‍ അയച്ചു. അത് തത്വത്തില്‍ അംഗീകരിച്ചു. എന്നാല്‍ ആദ്യ ഘട്ടം എന്ന നിലയില്‍ 7693 ഹെക്ടര്‍ അതായത്, 10600 ഏക്കര്‍ അലോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഇത്രയും അനുകൂലമായിരുന്നു. പക്ഷെ അതിനു ശേഷവും ഈ ഭൂമി ആദിവാസികള്‍ക്ക് കൊടുക്കേണ്ടതില്ല എന്നാണ് ഇവര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അത് സുപ്രീം കോടതിയോട് കാണിക്കുന്ന ഒരവഗണനയാണ്.


ARALAM-FARM


സാര്‍വ്വദേശീയതലത്തില്‍ അതങ്ങനെ നടക്കുമ്പോള്‍ തന്നെ ദേശീയതലത്തില്‍ ഒരു പ്രത്യേക കോണ്ടക്‌സ്റ്റ് ഉണ്ടായിരുന്നു. വനത്തിലുള്ള ആദിവാസികള്‍ കുടിയിറക്കപ്പെടുന്ന ഒരു സാഹചതര്യമായിരുന്നു അത്. ആദിവാസികളെമാത്രമല്ല ആദിവാസികളല്ലാത്തവരെയും. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പശ്ചാത്തലത്തിലും ഗോദവര്‍മ്മന്‍ കേസിന്റെ പശ്ചാത്തലത്തിലും ഒരു സുപ്രീം കോടതി വിധിയുണ്ട്. ആ വിധിയെ മറികടക്കാനായി ദേശീയ തലത്തില്‍ ഒരുപാട് മൂവ്‌മെന്റുകളും ഉണ്ടായിരുന്നു. Campaingn committee for survival and dignityഎന്ന പേരിലൊരു കാമ്പയിന്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചു. ഇതിന്റെയൊക്കെ ഭാഗമായാണ്, ഫോറസ്റ്റ് റൈറ്റ് ആക്ട് രൂപപ്പെടുന്നത്. (Schedule Tribes and other forest dwellers right certification act.) ചുരുക്കത്തില്‍ വനാവകാശനിയമം 2006ല്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നു. മുത്തങ്ങാ സംഭവം ഇവിടെ 2003ല്‍ നടന്നപ്പോള്‍ ദേശീയതലത്തിലുള്ള ഗൂഢാലോചന ഇതായിരുന്നുയ. ഇതെല്ലെല്ലാം പരോക്ഷമായി മുത്തങ്ങാ സംഭവം ഒരു കാരണമായി എന്നു പറയാം. കേരളത്തില്‍ ഇത് ഇതേരീതിയില്‍ ചര്‍ച്ചച്ചെയ്യപ്പെട്ടിട്ടില്ല എന്നൊരു ദുരന്തവുമുണ്ട്. എന്താലും മുത്തങ്ങയ്ക്ക് ശേഷം ആദിവാസി പ്രശ്‌നം വീണ്ടും പോസിറ്റീവായി അഡ്രസ് ചെയ്യപ്പെടുന്നു എന്നൊരു തോന്നല്‍ ഉണ്ടായിരുന്നെങ്കിലും, 2006 ആയപ്പോഴേയ്ക്കും ആറളം ഫാം കൊടുത്തുതുടങ്ങി. 2006ന് ശേഷം ആറളം ഫാം ഏറ്റെടുത്തു എന്നല്ലാതെ വേറൊരു സ്റ്റെപ്പും ഉണ്ടായില്ല; നടപ്പിലായില്ല. ഭൂമി ഏറ്റെടുക്കലൊന്നും ഒരിക്കലും പിന്നീട് ഉണ്ടായിട്ടില്ല. ആറളം ലാന്റ് ഏറ്റെടുക്കുന്ന ഒരു പ്രക്രിയ മാത്രം നടന്നു. പകുതി ഭൂമി ദ അറോറയ്ക്ക് കൊടുത്തു, ബാക്കി പബ്ലിക് ലിമിറ്റ്ഡ് കമ്പനിയാക്കാന്‍ തീരുമാനിച്ചു. ക്രമേണ അത് പ്രൈവറ്റ് ലിമിറ്റ്ഡ് കമ്പനിയാവും. ഇപ്പോള്‍ അവിടെ പൈനാപ്പിള്‍ കൃഷി നടക്കുന്നു.

-4-

2004ല്‍ വനഭൂമി കിട്ടാനുള്ള പ്രൊപ്പോസല്‍ ക്രമേണ അവര്‍ അംഗീകരിച്ചു. പരിസ്ഥിതി മന്ത്രാലയം അത് അംഗീകരിച്ചുകഴിഞ്ഞാല്‍ സുപ്രീം കോടതി അത് റാറ്റിഫൈ ചെയ്യണം. കാരണം വനം വനേതരാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല എന്നുള്ള ഒരു സുപ്രീം കോടതി വിധി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വനേതര ആവശ്യങ്ങള്‍ക്ക് ഏതുഭൂമി ഏറ്റെടുക്കുമ്പോഴും സുപ്രീം കോടതി അപ്പോയിന്റ് ചെയ്യുന്ന ഒരു സെന്‍ട്രല്ലി എംപവേഡ് കമ്മിറ്റിയുടെ കണ്‍കറന്‍സ് വേണം. അതിനകത്ത് പ്രധാനമായും ഡിബേറ്റ് ചെയ്യുന്നത് ഇങ്ങനെ വിട്ടുകിട്ടുന്ന ലാന്റിനുപകരം നമ്മള്‍ തിരികെ ഭൂമി നല്‍കണം. അല്ലെങ്കില്‍ തുക നല്‍കണം; ഫോര്‍ അഫോറസ്‌റ്റേഷന്‍.


rema-addressing-Nilp-samaram

ആര്‍.എം.പി നേതാവ് കെ.കെ. രമ നില്‍പ്പ് സമരത്തെ അഭിസംബോധന ചെയ്യുന്നു.


-5-

നമ്മുടെ പ്രശ്‌നം കഴിഞ്ഞ 10 വര്‍ഷമായി ഇങ്ങനെ ഇഴഞ്ഞു പോകുകയാണ്. അതിന്റെ ഭാഗമായി ഒട്ടേറെ പ്രോസസ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതുമാണ്. 30000 ഏക്കര്‍ ഭൂമിക്ക് ആന്റണി പ്രൊപ്പോസല്‍ അയച്ചു. അത് തത്വത്തില്‍ അംഗീകരിച്ചു. എന്നാല്‍ ആദ്യ ഘട്ടം എന്ന നിലയില്‍ 7693 ഹെക്ടര്‍ അതായത്, 10600 ഏക്കര്‍ അലോട്ട് ചെയ്യാന്‍ തീരുമാനിച്ചു. അതിനകത്തും വ്യവസ്ഥകള്‍ അവര്‍ പറഞ്ഞു. വ്യവസ്ഥകള്‍ ഈ പറയുന്നതാണ്; സര്‍ക്കാര്‍ പറയുന്നതുപോലെ ആദിവാസികളെ പുരധിവസിപ്പിക്കാനുള്ള അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതി ഉണ്ടായിരിക്കണം. (Tribal plantation may be granted irratable but inaleanable. And an integrated forest reallocation project for the development of the tribal, be formulated) ഒരു റീഹാബിലിറ്റേഷന്‍ കമ്മീഷണറെ അപ്പോയിന്റ് ചെയ്യണം. സംസഥാന സര്‍ക്കാരിന്റെ കീഴിലുള്ള എസ്.ടി. വിഭാഗങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കാനുള്ള ചട്ടങ്ങള്‍ ഇതിന് ബാധകമായിരിക്കില്ല. അതായത് ഇതിന് പ്രത്യേക ചട്ടങ്ങള്‍ ഉണ്ടാക്കണം. ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റാണ് ഇത് ചെയ്യേണ്ടത്. ഇത്തരത്തിലുള്ള സ്ട്രിക്ടായിട്ടുള്ള വ്യവസ്ഥകളിലാണ് ഈ പ്രോപ്പോസല്‍ അംഗീകരിക്കപ്പെടുന്നത്. അത്രയും ഇക്കോളജിക്കലി ഫ്രജൈല്‍ ആയിട്ടുള്ള ഭൂമി വെസ്റ്റേണ്‍ ഹില്‍ അസൈന്‍മെന്റ് ആക്ട് അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള 71ല്‍ ഒരു ആക്ട് ഉണ്ട്. സ്വകാര്യ വനം ദേശസാല്‍ക്കരിക്കുന്നതിനുള്ള ആക്ടാണത്. അതനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന വനഭൂമിയില്‍ ജൈവവൈവിദ്ധ്യം എത്രയുണ്ടോ അത് അങ്ങോട്ട് കൊടുക്കണം. അതുപോലെ നമ്മുടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ (പി.സി.കെ) കീഴിലുള്ള ജൈവവൈവിധ്യമുള്ള ഭൂമി അങ്ങോട്ട് നല്‍കണം. ട്രൈബല്‍സിന്റെ കൈവശമുള്ള മാങ്ക്രോവ്, കണ്ടല്‍കാടുകള്‍- ഏകദേശം 900 ഏക്കര്‍ വനഭൂമിയുണ്ട്-അത് കൊടുക്കണം. അങ്ങനെ ഒരുപാട് വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ എല്ലാം അവര്‍ എഗ്രി ചെയ്തു. അതായത്, കേരളാ സര്‍ക്കാര്‍ എഗ്രി ചെയ്തു. അതിലോരോന്നിനും സര്‍ക്കാര്‍ ഓര്‍ഡറുകള്‍ ഇറക്കണം. ഇക്കാര്യങ്ങളെല്ലാം അനുസരിക്കപപ്പെടണം.

ഈ പ്രക്രിയ വനം വകുപ്പ് നടത്തേണ്ടതാണ്. 2003 മുതല്‍ മുത്തങ്ങക്ക് ശേഷം നടക്കുന്ന ഈ പ്രോസസുകളൊക്കെ കഴിഞ്ഞു. ഇത്രയും അനുകൂലമായിരുന്നു. പക്ഷെ അതിനു ശേഷവും ഈ ഭൂമി ആദിവാസികള്‍ക്ക് കൊടുക്കേണ്ടതില്ല എന്നാണ് ഇവര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അത് സുപ്രീം കോടതിയോട് കാണിക്കുന്ന ഒരവഗണനയാണ്.

ഇപ്പോള്‍ എടുക്കണ്ട എന്നു പറഞ്ഞത് സര്‍ക്കര്‍ തന്നെയാണോ?

അല്ല, ഈ പ്രൊപ്പോസല്‍ കൊടുക്കുന്നതിനു പകരം വേറൊരു പ്രോപ്പോസല്‍, അതായത് ഏല്യനേറ്റഡ് ലാന്റിന്റെ ഒരു പ്രപ്പോസല്‍ വെയ്ക്കപ്പെട്ടു. അത് പാടില്ലാത്തതാണ്. അത് റെവന്യൂ വകുപ്പ് വെയ്ക്കുന്നതാണ്. ഇതു ഭൂരഹിതരായ ആളുകളെ പുനരധിവസിപ്പിക്കാന്‍ മാത്രമുള്ളതാണ്. വനംവകുപ്പിന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് ചെയ്യേണ്ടതാണിത്. ഫോറസ്റ്റ് റീഹാബിലിറ്റേഷന്‍ കമ്മീഷണര്‍ വേണം. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കാനും പാടില്ല.

അടുത്ത പേജില്‍ തുടരുന്നു


മുത്തങ്ങ സംഭവത്തിനുശേഷം ഉണ്ടായ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു 7500 ഏക്കര്‍ ഭൂമി ആറളം ഫാം വാങ്ങിച്ചു എന്നത്. എന്നതായിരുന്നു. വലിയ പ്രക്ഷോഭങ്ങള്‍ക്ക ശേഷം മാത്രമാണ് അവരിത് കൊടുക്കുന്നത്. 2006 മുതല്‍ ഭൂമി നല്‍കുന്ന പ്രോസസ് തുടങ്ങി. ആദ്യ ഘട്ടത്തില്‍ 740 പേര്‍ക്ക് ഭൂമി നല്‍കി. രണ്ടാം ഘട്ടത്തില്‍ 1717 പേര്‍ക്ക് കൊടുത്തു. അതിനു ശേഷം 400 പേര്‍ക്ക് കൊടുത്തു. എന്തായാലും ആ പ്രോസസ് അങ്ങനെ നടന്നു. ഇങ്ങനെ കുറച്ചുപേര്‍ക്ക് ഭൂമി കൊടുത്തതല്ലാതെ കരാര്‍ അനുസരിച്ചുള്ള വ്യവസ്ഥകളൊന്നും പാലിച്ചില്ല.


muthanga-struggle


ഇത്രയും പ്രോസസ് നടന്നിട്ടും പിന്നെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്?

അതാണ് സര്‍ക്കാര്‍ കാണിക്കുന്ന അട്ടിമറി. ഇപ്പോള്‍ അവിടെ വെറ്റിനറി പാര്‍ക്കിനു വേണ്ടിള്ള) എന്‍ക്രോച്ച്‌മെന്റ് ആണ് നടക്കുന്നത്. അവിടെ വലിയൊരു വെറ്റിനറി പാര്‍ക്ക് വരുകയാണ്. ഈ എന്‍ക്രോച്ച്‌മെന്റ് നിയമവിരുദ്ധമാണ്. അവിടെയാണ് വലിയ മാസ്റ്റര്‍പ്ലാനോടുകൂടി വെറ്റിനറി യൂണിവേഴ്‌സിറ്റി പണിയുന്നത്. 2025 ആകുമ്പോള്‍ 525 ഹെക്ടര്‍ ഭൂമി വീതമുള്ള ഉള്ള മൂന്നു ഘട്ടങ്ങള്‍.

ആദിവാസികള്‍ക്കു കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന പ്രശ്‌നം വേറെ. എന്നാല്‍ ഈ ഭൂമിയില്‍ ഒരു കണ്‍സ്ട്രക്ഷനും പാടില്ല. 152 കോടി രൂപ റീസെറ്റില്‍മെന്റ് കമ്മീഷന്റെ ശമ്പളയിനത്തില്‍ വാങ്ങിച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ടുണ്ട്. ഭൂമി കൊടുക്കേണ്ട ഉത്തരവാദിത്തം നടപ്പിലാക്കിയില്ല എന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിനേഷ് കുമാര്‍ എന്ന DSO യുടെ ഉത്തരവുണ്ട്.

മുഖ്യപ്രശ്‌നമെന്ന് പറയുന്നത് ഭൂമിയില്ലാത്തവര്‍ക്കുമുഴുവന്‍ ഭൂമി നല്‍കുക, വനാവകാശം നടപ്പിലാക്കുക, ഗ്രാമസഭാതത്വങ്ങള്‍ എല്ലാ ഏരിയയിലും വ്യാപിപ്പിക്കുക എന്നിവയാണ്.

സ്റ്റോപ് മെമ്മോ കൊടുക്കാന്‍ അന്ന് ആവശ്യപ്പെട്ടെങ്കിലും കാബിനറ്റ് കൂടി നിര്‍മ്മാണപ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു. ഈ ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം അട്ടപ്പാടിയിലെ ആദിവാസികളെ പുനരധിവാസിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. 9000 ത്തോളം ഉണ്ട്. ആ ഭൂമി കൊടുത്തിരുന്നെങ്കില്‍ ശിശുമരണം കുറയ്ക്കാമായിരുന്നു. ഭൂമി അസൈന്‍ ചെയ്തുകൊണ്ടു കൃഷിഭൂമിയിലേക്കു തിരിച്ചുപോവുകയായിരുന്നു വേണ്ടത്.

അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷിരീതി നശിപ്പിച്ചുവെന്നതാണ് അവിടത്തെ പ്രശ്‌നം. മുത്തങ്ങസമരത്തിലൂടെ നേടിയെടുത്ത എല്ലാധാരണകളെയും തുടര്‍ച്ചയായി അട്ടിമറിക്കുകയാണ്. നില്‍പ്പുസമരത്തിലെത്തുമ്പോള്‍, ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ ഒരു നിയമം ഉണ്ടാക്കണം എന്നതിലാണ് ഫോക്കസ് ചെയ്യുന്നത്. അഞ്ചാംപട്ടികയിലുള്‍പ്പെടുത്തി സ്വയം ഭരണം എന്നു പറയുന്ന സങ്കല്പത്തിന് ഒരു ഓര്‍ഡിനന്‍സ് എങ്കിലും അടിയന്തിരമായി ഉണ്ടാകണം. അതിന് ഉപോല്‍ബലകമായ ഡിമാന്‍ഡ്‌സ് ആണ് ബാക്കിയുള്ളതെല്ലാം.

1975 ലെ നിയമം ഒരു ചെറിയ വിഭാഗത്തിന്റെ വിഷയം ആണ്. അതായത് 75 ലെ നിയമത്തിന്റെ പരിധിയില്‍ വളരെ കുറച്ചു കുടുംബങ്ങളെ വരുന്നുള്ളു. ഒരു 4200 ആപ്ലിക്കന്‍സിന്റെ പ്രശ്‌നം മാത്രമേയുള്ളൂ. അവര്‍ ഒരു പരിധിവരെ കര്‍ഷകര്‍ കൂടിയാണ്. അതായത് അവരുടേത് സിവില്‍ കേസിലൂടെ ഭൂമി തിരിച്ചുകിട്ടാവുന്ന ഒരു പ്രശ്‌നമാണ്. ഇതായിരുന്നു നമ്മള്‍ 1990 മുതല്‍ 1999 വരെ ഡിബേറ്റു ചെയ്തിരുന്ന, ആദിവാസി പ്രശ്‌നമായി കൈകാര്യം ചെയ്തിരുന്ന പ്രശ്‌നം അതായിരുന്നു. 71ലെ നിയമം വേറൊരു രീതിയില്‍ 99ല്‍ റദ്ദാക്കപ്പെട്ടു. റദ്ദാക്കിയ നിയമത്തിലെ ചിലമേഖലകള്‍ക്ക് 2009ല്‍ സുപ്രീം കോടത് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. കോടതി വിധിയെ മാനിക്കുക എന്നതാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റുകയുള്ളു. എങ്കിലും കോടതിവിധിയെ ആദിവാസികള്‍ മനസാ അംഗീകരിച്ചിട്ടില്ല എന്നു ള്ള പ്രശ്‌നവുമുണ്ട്.

മുഖ്യപ്രശ്‌നമെന്ന് പറയുന്നത് ഭൂമിയില്ലാത്തവര്‍ക്കുമുഴുവന്‍ ഭൂമി നല്‍കുക, വനാവകാശം നടപ്പിലാക്കുക, ഗ്രാമസഭാതത്വങ്ങള്‍ എല്ലാ ഏരിയയിലും വ്യാപിപ്പിക്കുക എന്നിവയാണ്. 2001 ലെ പാക്കേജും വനാവകാശ നിയമവും ഫലപ്രദമായി നടപ്പാക്കപ്പെടുകയും അതുപോലെ ഭൂമി സംരക്ഷിക്കാനുള്ള സമഗ്രമായ നിയമവും നടപ്പിലാക്കുകമുമാണ് എണെങ്കില്‍, അഞ്ചാം പട്ടികയിലുള്‍പ്പെടുത്തി ഈ ഗ്രാമസഭാനിയമം പാസാക്കുകയാണെങ്കില്‍ ഇനിയങ്ങോട്ട് ഭൂമി അന്യായപ്പെട്ടുപോവില്ല. ഒപ്പം കേന്ദ്രഗവണ്‍മെന്റ് വീട്ടുതരാം എന്നു പറഞ്ഞിരിക്കുന്ന ഭൂമി, ഉദാഹരണത്തിന് ആറളം ഫാം മുഴുവന്‍ അടക്കം പതിച്ചു കൊടുക്കുകയാണെങ്കില്‍ ഭൂപ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കപ്പെടും. അതുകൊണ്ട് ഹാര്‍ഡ് കോര്‍ ഇഷ്യൂ അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുത്തി ഭൂമിസംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുക എന്നതാണ്.


PINAPPLE-farm


തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇവര്‍ക്ക് യാതൊരു തൊഴിലും നല്‍കിയില്ല. എണ്‍പതോളം പേര്‍ക്ക് കാഷ്വല്‍ ലേബറേഴ്‌സ് എന്ന നിലയിലില്‍ ചിലപണികള്‍ കൊടുത്തുവെന്നതല്ലാതെ, മറ്റൊന്നും ചെയ്തില്ല. അതിനുശേഷം ഘട്ടം ഘട്ടമായി സ്വകാര്യവ്യക്തികള്‍ക്ക് കരാര്‍ കൃഷിക്കായി നിലയില്‍ നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആറുപേര്‍ക്കു അവിടെ കരാര്‍ കൃഷിക്ക് ഭൂമി പതിച്ചുകൊടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.


ആറളം പ്രശനത്തെ കുറിച്ച് കുറച്ചുകൂടി വെയക്തമാക്കപ്പെടേണ്ടതുണ്ട്… പ്രത്യേകിച്ച് കൈതച്ചക്ക കൃഷിയുടെ പ്രശ്‌നങ്ങള്‍…

മുത്തങ്ങ സംഭവത്തിനുശേഷം ഉണ്ടായ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു 7500 ഏക്കര്‍ ഭൂമി ആറളം ഫാം വാങ്ങിച്ചു എന്നത്. എന്നതായിരുന്നു. വലിയ പ്രക്ഷോഭങ്ങള്‍ക്ക ശേഷം മാത്രമാണ് അവരിത് കൊടുക്കുന്നത്. 2006 മുതല്‍ ഭൂമി നല്‍കുന്ന പ്രോസസ് തുടങ്ങി. ആദ്യ ഘട്ടത്തില്‍ 740 പേര്‍ക്ക് ഭൂമി നല്‍കി. രണ്ടാം ഘട്ടത്തില്‍ 1717 പേര്‍ക്ക് കൊടുത്തു. അതിനു ശേഷം 400 പേര്‍ക്ക് കൊടുത്തു. എന്തായാലും ആ പ്രോസസ് അങ്ങനെ നടന്നു. ഇങ്ങനെ കുറച്ചുപേര്‍ക്ക് ഭൂമി കൊടുത്തതല്ലാതെ കരാര്‍ അനുസരിച്ചുള്ള വ്യവസ്ഥകളൊന്നും പാലിച്ചില്ല. അവിടെയാണ് പ്രശ്‌നം വരുന്നത്. ഇവര്‍ക്ക് കൃഷിചെയ്യാനുള്ള സപ്പോര്‍ട്ട് കൊടുത്തില്ല. വന്യജീവികളില്‍ നിന്നുള്ള സംരക്ഷണം നല്‍കകിയില്ല. ഭവനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവരെ നേരിട്ടേല്‍പ്പിക്കുന്നില്ല, മറിച്ച് കോണ്ടാക്ടര്‍മാരെ ഏല്‍പ്പിക്കുന്നു. കുടിവെള്ളപദ്ധതി നടപ്പിലാക്കുന്നില്ല, വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കുന്നില്ല ഇങ്ങനെ അവിടെ പുനരധിവസിക്കപ്പെട്ട 2500-2600 ആളുകളുടെ ജീവിതം കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെയാവുന്ന സ്ഥിതിയുണ്ടായി. ജീവിതത്തില്‍ സുരക്ഷിതത്വം ഇല്ലാത്തതുകൊണ്ട് നിരവധിപേര്‍ ഭൂമി വിട്ടുപോകുകയും ചെയ്തു. ഇതൊരുവശം.

രണ്ടാമത് പകുതി ഭൂമി കമ്പനിയായി മാറ്റി ഇവര്‍ക്കു തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇവര്‍ക്ക് യാതൊരു തൊഴിലും നല്‍കിയില്ല. എണ്‍പതോളം പേര്‍ക്ക് കാഷ്വല്‍ ലേബറേഴ്‌സ് എന്ന നിലയിലില്‍ ചിലപണികള്‍ കൊടുത്തുവെന്നതല്ലാതെ, മറ്റൊന്നും ചെയ്തില്ല. അതിനുശേഷം ഘട്ടം ഘട്ടമായി സ്വകാര്യവ്യക്തികള്‍ക്ക് കരാര്‍ കൃഷിക്കായി നിലയില്‍ നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആറുപേര്‍ക്കു അവിടെ കരാര്‍ കൃഷിക്ക് ഭൂമി പതിച്ചുകൊടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊടുപുഴ സ്വദേശി ഡി.മോഹനന്‍, വാഴക്കുളം പൈനാപ്പിള്‍ സിറ്റിയിലെ ജോണ്‍, കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്ന് ആറ് കരാറുകള്‍ ഉണ്ടാക്കി. പാട്ടം എന്നുപറയുന്നില്ല. പുറം കരാര്‍കൃഷി എന്നാണവര്‍ പറയുന്നത്. എല്ലാം കൂടി 270 ഏക്കറിനു മാത്രമേ രേഖകള്‍ ഉള്ളൂ. ഫാം അധികൃതര്‍ നല്‍കുന്ന ഈ ഭൂമി മുഴുവന്‍ കൃഷിയിടമാക്കി മാറ്റി അവരവിടെ പൈനാപ്പിള്‍ കൃഷി ചെയ്തു. പൈനാപ്പിള്‍ കൃഷി ചെയ്യുമ്പോള്‍ ഫാം അധികൃതര്‍ നല്‍കുന്ന റബ്ബര്‍ തൈ, കാഷ്യൂ തൈ എന്നിവ അവര്‍ അതിനകത്ത് പ്ലാന്റ് ചെയ്യും. അതിന്റെ സംരക്ഷണം അവര്‍ചെയ്യും എന്നാണ് പറയുന്നത്. തൈ അധികൃതര്‍ കൊടുക്കണം. വളം ഭൂമിയെടുത്തവര്‍ കൊടുക്കണം, ബാക്കി പരിപാലനവും ഇവര്‍ നടത്തണം. പരിപാലനം എന്നാല്‍ ഒന്നും ചെയ്യാനില്ല ഇതിനകത്ത്. കീടനാശിനി തളിക്കല്‍ ഫാം അധികൃതര്‍ ചെയ്യും. ചുരുക്കി പറഞ്ഞാല്‍ 270 ഏക്കര്‍ അവര്‍ രേഖയുണ്ടാക്കിയെങ്കില്‍ 270 ഏക്കറിലല്ല കൃഷി നടക്കുന്നത്, രേഖയുണ്ടാക്കാത്ത മറ്റു ബ്ലോക്കുകളിലും ഇതു വ്യാപകമായി നടക്കുകയാണ്. അതു കയ്യേറ്റമാണ്. ഞങ്ങളുടെ കണക്കുകൂട്ടലില്‍ 1500, 1800 ഏക്കറില്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നുണ്ട്. ഗവണ്‍മെന്റിനുള്ള ഇതുവഴി കിട്ടുന്നത് എന്താണെന്നാല്‍ രണ്ടരഏക്കറില്‍ (ഒരു ഹെക്ടറില്‍) പൈനാപ്പിള്‍ കൃഷിചെയ്യുമ്പോള്‍ വെറും 25 പൈനാപ്പിള്‍ കായാണിവര്‍ക്കു കൊടുക്കുന്നത്. അപ്പോലഞ് വാസ്തവത്തില്‍ ഭൂമി സൗജന്യമായാണ്. ഒരു ഏക്കറില്‍ നിന്നും സാധാരണ 10,000 പൈനാപ്പിള്‍ വരെ കിട്ടാം. 1500 x 10000 കണക്കുകൂട്ടിയാല്‍, ഒരു കിലോ പൈനാപ്പിളിന് 40 രൂപയാണ് കമ്പോള വില. 1500 ഏക്കറില്‍ നിന്നും മൂന്നുവര്‍ഷം കൊണ്ട് 80 നും 100 കോടിയുടേയും ലാഭം അവര്‍ക്കുണ്ടാവും. സര്‍ക്കാരിന് 1 ഹെക്ടറിന് 25 കിലോ പൈനാപ്പിളും. എന്നു പറഞ്ഞാല്‍ ജൂസ് അടിച്ചു കുടിക്കാനുള്ള പൈനാപ്പിള്‍ പോലും കിട്ടുന്നില്ല.

അടുത്ത പേജില്‍ തുടരുന്നു


ആന ശല്യം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. കാട്ടാന ചവിട്ടിക്കൊന്ന വിഷയത്തില്‍ 46 ദിവസം കുത്തിയിരുന്നു സമരം നടത്തി. ഇന്നും ഇന്നലെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. വനംവകുപ്പു വളരെ കൃത്യമായ ഒരു സ്റ്റാന്റ് ഈ വിഷയത്തില്‍ എടുത്തിട്ടുണ്ട്; ഇതിനകത്തു പൈനാപ്പിള്‍ കൃഷി പാടില്ല. കൃഷിയുള്ളിടത്തോളം കാട്ടാനകള്‍ ഈ സ്ഥലം വിട്ട് പോവില്ല.


Elepthant


തമിഴ് തൊഴിലാളികളെ വെച്ചാണ് ഇവര്‍ കൃഷി നടത്തുന്നത്. ജയലക്ഷമി എം.എല്‍.എ ന#ില്‍ പറഞ്ഞത് ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കാനാണ് ഈ കൃഷിക്ക് ഭൂമി നല്‍കിയതെന്നാണ്. എന്നാല്‍ ആദിവാസികളാരും ഈ തൊഴില്‍ ചെയ്യുന്നില്ല. ചെയ്യുന്നവരാണെങ്കില്‍ ഇതിന്‍നിന്നും വരുന്ന മാരകമായ രോഗം കാരണം പിന്‍മാറിക്കൊണ്ടിരിക്കുകയാണ്.

രണ്ടാമത് സാമ്പത്തികമായ നഷ്ടവശമാണ്. ഫാമിലെ ഈ പറയുന്ന കോര്‍പ്പറേറ്റ് ബോഡിയിലെ 270-300 വര്‍ക്കേഴ്‌സ് ഉണ്ട്. അവര്‍ മുഴുവന്‍ വെറുതെയിരിക്കുകയാണ്. അവരുടെ ശമ്പളം സര്‍ക്കാര്‍ കൊടുക്കും. 260-270 കോടി രൂപ ഈ ശമ്പളയിനത്തില്‍മാത്രം വരും. അവരുടെ കുടിശ്ശിക ശമ്പളം 30 കോടിയോളം അക്യൂമുലേറ്റഡ് ലോസ് ആണ്. ഈ ലോസ് നിലനില്‍ക്കെയാണ് സര്‍ക്കാറിന്റെ പൊതുഖജനാവില്‍ വന്‍ നഷ്ടമുണ്ടാക്കുന്ന ഈ പരിപാടി ചെയ്യുന്നത്.

ഗവണ്‍മെന്റിന്റെ വംശീയമായ കാഴ്ച്ചപ്പാടാണ് ഇക്കാര്യങ്ങളിലൊക്കെ എന്നു നമുക്കറിയാം. അതു അട്ടപ്പാടിയിലെ പ്രശ്‌നത്തില്‍ കാണാം. മുത്തങ്ങയിലെ ആദിവാസി പ്രശ്‌നം അഭിസംബോധന ചെയ്യാനവര്‍ തയ്യാറല്ല. 

CBD00009A07D40A4875ACB742E91287Bമൂന്നാമത് പരിസ്ഥിതിക മലിനീകരണം. പൈനാപ്പിള്‍ കൃഷി എത്തിഫോണ്‍ തുടങ്ങിയ ഹോര്‍മോണ്‍ അല്ലാതെ, വേറൊന്നും തന്നെ ഉപയോഗിക്കാനാവില്ല. ഒറ്റ വിളവെടുപ്പില്‍ പൂക്കണം, കായ്ക്കണം, എങ്കില്‍ ഹോര്‍മോണ്‍ ഇല്ലാതെ പറ്റില്ല. അതുകൊണ്ടു ഹോര്‍മോണ്‍ തളിച്ചുള്ള കൃഷിയാണ് ചെയ്യുന്നത്. അതു ജനിതകവൈകല്യം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

ആദിവാസികളുടെ വിശേഷിച്ച് ആറളത്തെ ആദിവാസികളുടെ ജീവിതാവസ്ഥയെന്താണ്?

ആരോഗ്യം ഉള്‍പ്പെടെ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല നാട്ടില്‍ നിന്നും വന്നിരിക്കുന്നവരാണ് അവര്‍. 2600 കുടുംബങ്ങള്‍ക്ക് ഭൂമി കൊടുത്തു എന്ന് പറയുന്നുണ്ട്. ഇപ്പോള്‍ കഷ്ടിച്ച് 1500 കുടുംബങ്ങള്‍ ഉണ്ടാവും. ബാക്കിയുള്ളവര്‍ വിട്ടുപോയിരിക്കയാണ്. ബാക്കിയുള്ളവര്‍ അല്‍പമാത്ര ഭൂമിയില്‍ കൃഷി ചെയ്തു ജീവിക്കുകയാണ്.

അവര്‍ക്കു യഥാര്‍ത്ഥത്തില്‍ കുടിവെള്ള സ്രോതസ്സുകള്‍ ഇല്ല. 10 വര്‍ഷത്തിനിടയിലായി ഒരു പൊതുജനാരോഗ്യ കേന്ദ്രം ഉണ്ടാക്കിയിട്ടില്ല. ഇതു നമ്മള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നതാണ്. പ്രൈമറി സ്‌കൂളുകള്‍ അനുവദിക്കുക, തൊഴില്‍ നല്‍കുക, ആദ്യം കാഷ്യല്‍ വര്‍ക്കേഴ്‌സായി ചേര്‍ത്താണ് തൊഴില്‍ നല്‍കിയിട്ടുള്ളത്. പട്ടിണി, ദാരിദ്ര്യം വളരെ വ്യാപകമാണ്. ഏറ്റവും അവസാനമായി ജീവിക്കാനുള്ള സുരക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. വന്യജീവികള്‍ കാരണം 1200 ആളുകളുടെ വൈദ്യപരിശോധന നടത്തിയതില്‍ 820 പേര്‍ രോഗികളാണ് എന്നതാണ് അവിടത്തെ അവസ്ഥ. കുഷ്ഠരോഗികളുമുണ്ട്. ഹെപ്പറ്റൈറ്റിസ് വേറെ രണ്ടുകേസുകളില്‍ റിപ്പോര്‍ട്ടു ചെയ്തതായി പറയുന്നു. ഇതിനോടൊക്കെ തികച്ചും മനുഷ്യത്വ രഹിതമായ സമീപനമാണ് സര്‍ക്കാരിനുള്ളത്.

ആന ശല്യം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. കാട്ടാന ചവിട്ടിക്കൊന്ന വിഷയത്തില്‍ 46 ദിവസം കുത്തിയിരുന്നു സമരം നടത്തി. ഇന്നും ഇന്നലെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. വനംവകുപ്പു വളരെ കൃത്യമായ ഒരു സ്റ്റാന്റ് ഈ വിഷയത്തില്‍ എടുത്തിട്ടുണ്ട്; ഇതിനകത്തു പൈനാപ്പിള്‍ കൃഷി പാടില്ല. കൃഷിയുള്ളിടത്തോളം കാട്ടാനകള്‍ ഈ സ്ഥലം വിട്ട് പോവില്ല.

ഇതാണ് അതിന്റെ ഒരു പൊതു ചിത്രം.

ഗവണ്‍മെന്റിന്റെ വംശീയമായ കാഴ്ച്ചപ്പാടാണ് ഇക്കാര്യങ്ങളിലൊക്കെ എന്നു നമുക്കറിയാം. അതു അട്ടപ്പാടിയിലെ പ്രശ്‌നത്തില്‍ കാണാം. മുത്തങ്ങയിലെ ആദിവാസി പ്രശ്‌നം അഭിസംബോധന ചെയ്യാനവര്‍ തയ്യാറല്ല. ഇതൊക്കെ കുറേ ടെക്‌നോക്രാറ്റുകളും പോലീസ് മേധാവികളും കൈകാര്യം ചെയ്യേണ്ട ഒരു വിഷയമായാണ് സര്‍ക്കാര്‍ മനസ്സിലാക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


കേരളത്തില്‍ കമ്മ്യൂണിസ്റ്റു വിപ്ലവകാരികള്‍, നക്‌സലൈറ്റുകള്‍, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കണ്ടുകൊണ്ട് ഇടപെടല്‍ നടത്തുന്നില്ല എന്നതാണിവര്‍ക്ക് ഇവിടെ വേരില്ലാതെ പോയത്. അവരുടെ രാഷ്ട്രീയനിലപാട് തെറ്റോ ശരിയോ എന്നതല്ല പ്രശ്‌നം. കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അല്ലെങ്കില്‍ മാവോയിസ്റ്റുകളുടെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയമായ ഇടപെടല്‍ നടത്തുന്നതിനു തന്നെ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്.


adivasi-maoist


ഈ സമരത്തില്‍ ഗോത്ര മഹാസഭ ഉയര്‍ത്തുന്ന ഒരു വിഷയം മാവോയിസ്റ്റ് വേട്ടയുടേതാണ്.. എന്താണ് അത്തരത്തുള്ള ഒരു കാര്യം ഉയര്‍ത്താന്‍ കാരണം?

കേരളത്തിലെ ഏറ്റവും ദുര്‍ബലമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഒരു അവസരം 2001-ലെ കുടില്‍ കെട്ടി സമരം വഴി സംഭവിച്ചിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. പബ്ലിക്കിന്റെയും സിവില്‍ സമൂഹത്തിന്റെയും ധാരണ സര്‍ക്കാര്‍ എന്തോ ചെയ്യുന്നുവെന്നതാണ്. 2006 നുശേഷം സര്‍ക്കാര്‍ അതില്‍ നിന്നെല്ലാം മാറിക്കഴിഞ്ഞു. പൂര്‍ണമായും റിയല്‍ എസ്റ്റേറ്റ് മാഫിയാ പിടിമുറുക്കം സര്‍ക്കാരില്‍ സംഭവിച്ചുകഴിഞ്ഞു. അതു സംരക്ഷിക്കാനാവാം അവര്‍ പുതിയൊരു കഥയുമായാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

കേരളത്തില്‍ അങ്ങനെ മാവോയിസ്റ്റ് ആംഗിളില്‍ കാര്യങ്ങളില്‍ ഇടപെടുന്ന ആളുകള്‍ കുറവാണ്. കേരളത്തിലെ മുഖ്യധാരാ ദളിത് ആദിവാസി പ്രസ്ഥാനങ്ങളെല്ലാം തന്നെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തോടു ഒരു അകലം വച്ചുപുലര്‍ത്തുന്നുവെന്നു തോന്നുന്നു. 

“മാവോവാദം” “മാവോവാദി വേട്ട”യുടെ ഭാഗമായി വലിയൊരു തുക സംസ്ഥാന പോലീസ് വകുപ്പിന് എത്തുന്നുണ്ട്. കേരളത്തില്‍ അങ്ങനെ ശക്തമായ മാവോസാന്നിദ്ധ്യം ഉണ്ടോയെന്ന് സംശയാസ്പദമാണ്. പലപല ചര്‍ച്ചകളിലും ആ പ്രശ്‌നം ഞാന്‍ ഉന്നയിച്ചതാണ്. ഇനി അഥവാ ഉണ്ടെങ്കില്‍, അതിനെ നേരിടേണ്ടതു രാഷ്ട്രീയമായിട്ടാണ്. മാവോവാദികള്‍ക്ക് അവരുടെ ആക്റ്റിവിറ്റിക്കുള്ള രീതികള്‍ അവര്‍ നോക്കും. പക്ഷേ സര്‍ക്കാരിന്റെ പക്ഷത്തുനിന്നും അതിനെ നേരിടുന്നുവെങ്കില്‍ അത് രാഷ്ട്രീയപരമായി നേരിടേണ്ടതാണെന്നാണ് നമ്മുടെ അഭിപ്രായം. കാരണം മാവോയിസം പോലുള്ള ഏതൊരു ശക്തികളുടെയും ഇടപെടല്‍ ദാരിദ്ര്യം ഉള്ള മേഖലയിലാവാം. ആദിവാസികളുടെയും ഇത്തരം പാര്‍ശ്വവല്‍ക്കരിക്കുന്നവരുടെയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം അല്ലെങ്കില്‍ ക്ഷേമപ്രവര്‍ത്തനം ഉറപ്പുവരുത്തിക്കൊണ്ടുമാത്രമെ അതിനെ നേരിടാനാവൂ.

കേരളത്തിന്റെ അവസ്ഥ അങ്ങനെയല്ല. കേരളത്തില്‍ അങ്ങനെ നക്‌സലൈറ്റ് സാന്നിദ്ധ്യം ഇല്ല. കാരണം നമുക്കറിയാം വളരെ വര്‍ഷങ്ങളായി ആദിവാസികള്‍ ഭൂസമരത്തിലേര്‍പ്പെടുന്നുണ്ട്. കേരളത്തില്‍ അങ്ങനെ മാവോയിസ്റ്റ് ആംഗിളില്‍ കാര്യങ്ങളില്‍ ഇടപെടുന്ന ആളുകള്‍ കുറവാണ്. കേരളത്തിലെ മുഖ്യധാരാ ദളിത് ആദിവാസി പ്രസ്ഥാനങ്ങളെല്ലാം തന്നെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തോടു ഒരു അകലം വച്ചുപുലര്‍ത്തുന്നുവെന്നു തോന്നുന്നു. ഭരണകൂടം സമരങ്ങളെ ടാര്‍ഗറ്റ് ചെയ്യുന്നതു മാവോയിസ്റ്റുകള്‍ കൂടെയുണ്ടെന്ന് പറഞ്ഞിട്ടാണല്ലോ. യാഥാര്‍ത്ഥ്യത്തില്‍ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയവും മുന്‍പുണ്ടായിരുന്ന മാവോയിസ്റ്റു നക്‌സലൈറ്റ് രാഷ്ട്രീയവും വിഭിന്നമാണ്. അതുകാണാതെയുള്ള പോലീസിന്റെ ഈ വാദഗതിയെ സംശയിക്കേണ്ടതല്ലേ?

കേരളത്തില്‍ കമ്മ്യൂണിസ്റ്റു വിപ്ലവകാരികള്‍, നക്‌സലൈറ്റുകള്‍, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കണ്ടുകൊണ്ട് ഇടപെടല്‍ നടത്തുന്നില്ല എന്നതാണിവര്‍ക്ക് ഇവിടെ വേരില്ലാതെ പോയത്. അവരുടെ രാഷ്ട്രീയനിലപാട് തെറ്റോ ശരിയോ എന്നതല്ല പ്രശ്‌നം. കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അല്ലെങ്കില്‍ മാവോയിസ്റ്റുകളുടെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയമായ ഇടപെടല്‍ നടത്തുന്നതിനു തന്നെ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്.


കേരളം പലപ്പോഴും മുന്നിലാണ്. പക്ഷേ ദുരന്തങ്ങള്‍ ഉണ്ടായശേഷമേ കേരളം വിഷയങ്ങളില്‍ ഇടപെടലുകളുണ്ടാവുന്നുള്ളൂ എന്നതാണ് സത്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കെതിരെ നടത്തുന്ന മര്‍ദ്ദനം മുന്‍കൂട്ടി കണ്ടുകൊണ്ടു അതിനെ പ്രതിരോധിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനം ഒരു കേരളത്തില്‍ പരിചിതമല്ല. മര്‍ദ്ദനം നടന്നശേഷം ഒച്ചപ്പാടുണ്ടാവുന്നു കരയുന്നു. ഇതാണതിന്റെ വ്യത്യാസം. 


maoist


നമുക്കീ ജയപരാജയം പരിശോധിക്കുന്നതിലല്ല കാര്യം. പലപ്പോഴും അതിനേക്കാളും ക്രിയാത്മകമായി ഈ വിഷയങ്ങളില്‍ സാമൂഹ്യ പ്രസ്ഥാനങ്ങളെന്ന നിലയില്‍ ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ സ്വതന്ത്രമായി തന്നെ ഇടപെടുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ സ്വതന്ത്രമായി ഭൂപ്രശ്‌നങ്ങളില്‍ ഇടപെട്ടുവരുന്നു. ആദിവാസിമേഖലയില്‍ മാവോയിസ്റ്റ് ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തന്ത്രമാണ്. ആദിവാസികളെ നിശ്ശബ്ദരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആ മേഖലയില്‍ നിന്നും സര്‍ക്കാരിന്റെ എല്ലാതരത്തിലുമുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാനുള്ള ഒരു അടവാണിത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇത് ഇത്തരം ദുര്‍ബ്ബലവിഭാഗങ്ങളുടെ അരികുവല്‍ക്കരണം എന്നു വേണമെങ്കില്‍ പറയാം. ആദിവാസി മേഖലയിലുള്ള ഈ പരീക്ഷണം നാളെ ദുര്‍ബ്ബലവിഭാഗങ്ങളായ ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയിലൊക്കെ വിപുലീകരിക്കപ്പെട്ടേക്കാം എന്നുകൂടി നമ്മള്‍ ഭയപ്പെടേണ്ടതുണ്ട്. കാരണം സര്‍ക്കാര്‍ എന്നു പറയുന്നത് പ്രത്യേകിച്ചും നവകൊളോണിയല്‍ കാലഘട്ടത്തില്‍ ഈ ദുര്‍ബലവിഭാഗങ്ങളെ എലിമിനേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരു ജനാധിപത്യസംവിധാനത്തില്‍ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഊന്നുക എന്നതാണ് സര്‍ക്കാരിന്റെ കടമ. പക്ഷേ എനിക്കു തോന്നുന്നത്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുള്ള സാമ്രാജ്യത്വ ദല്ലാളുകളായ പല ഭരണകൂടങ്ങളും ചെയ്യുന്നതുപോലെ ജനങ്ങളെ അടിച്ചമര്‍ത്താനുള്ള തന്ത്രം ആയി ഇത്തരം പോലീസ് രാജിനെ ഉപയോഗിക്കുന്നു. സാള്‍വാ ജുദൂമിന്റെ പരീക്ഷണമൊക്കെ നമ്മള്‍ കണ്ടതാണ്.

ഭീതിജനകമായ ഒരു അന്തരീക്ഷം ഉണ്ടാക്കുകയാണ് എങ്കില്‍ ആദിവാസികള്‍ക്കും അതുപോലുള്ള വനവാസികള്‍ക്കും സ്വതന്ത്രമായി നിര്‍ഭയം അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദികള്‍ നഷ്ടപ്പെടും. ഇതാവട്ടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളല്‍ ജനാധിപത്യത്തിന്റെ തോതു വളരെ അപര്യാപ്തമാണ്.


മുത്തങ്ങാ സംഭവം നടക്കുമ്പോള്‍, അതിനു കിട്ടിയ സാമൂഹ്യ പിന്തുണ വളരെ കുറവാണ്. മുത്തങ്ങയില്‍ വെടിവെയ്പും അതിന്റെ ബഹളവും ഉണ്ടായശേഷമാണ് സിവില്‍ സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടായത്. ഈ പൗരസമൂഹത്തിന്റെ ഇടപെടല്‍ അത്ര പൊളിറ്റിക്കല്‍ ആണെന്നു ഞാന്‍ വിചാരിയ്ക്കുന്നില്ല. അതുകൊണ്ടാണ് പത്തു ദശകത്തിനുശേഷവും നമ്മള്‍ ഇതേ ആദിവാസി പ്രശിനവുമായി വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വരുന്നത്.


c-k-janu

വലിയ ജനാധിപത്യ സമരങ്ങളുടെ ചരിത്രമുള്ള നാടാണ് കേരളം. അത്തരത്തുള്ള ഒരു നാട്ടിലെ പൊതുസമൂഹത്തിന് ജനകീയ സമരങ്ങളോടുള്ള സമീപനം എന്താണ്. പോലീസ് രാജ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളോട് അവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

കേരളം പലപ്പോഴും മുന്നിലാണ്. പക്ഷേ ദുരന്തങ്ങള്‍ ഉണ്ടായശേഷമേ കേരളം വിഷയങ്ങളില്‍ ഇടപെടലുകളുണ്ടാവുന്നുള്ളൂ എന്നതാണ് സത്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കെതിരെ നടത്തുന്ന മര്‍ദ്ദനം മുന്‍കൂട്ടി കണ്ടുകൊണ്ടു അതിനെ പ്രതിരോധിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനം ഒരു കേരളത്തില്‍ പരിചിതമല്ല. മര്‍ദ്ദനം നടന്നശേഷം ഒച്ചപ്പാടുണ്ടാവുന്നു കരയുന്നു. ഇതാണതിന്റെ വ്യത്യാസം. ഇതു വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും താരതമ്യം ചെയ്യുന്നതിലര്‍ത്തമില്ല. കേരളത്തിലെ സിവില്‍ സമൂഹത്തിന്റെ ദൗര്‍ബല്യമായി ഞാന്‍ കാണുന്നതിതാണ്. അനുഭവസ്ഥനായിട്ടാണു പറയുന്നത്.

മുത്തങ്ങാ സംഭവം നടക്കുമ്പോള്‍, അതിനു കിട്ടിയ സാമൂഹ്യ പിന്തുണ വളരെ കുറവാണ്. മുത്തങ്ങയില്‍ വെടിവെയ്പും അതിന്റെ ബഹളവും ഉണ്ടായശേഷമാണ് സിവില്‍ സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടായത്. ഈ പൗരസമൂഹത്തിന്റെ ഇടപെടല്‍ അത്ര പൊളിറ്റിക്കല്‍ ആണെന്നു ഞാന്‍ വിചാരിയ്ക്കുന്നില്ല. അതുകൊണ്ടാണ് പത്തു ദശകത്തിനുശേഷവും നമ്മള്‍ ഇതേ ആദിവാസി പ്രശിനവുമായി വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വരുന്നത്.

അടുത്ത പേജില്‍ തുടരുന്നു


അതുകൊണ്ടാണ് തെരുവിലേക്കിറങ്ങി സമരം ചെയ്യുന്നത്. ജനങ്ങളെ അഭിസംബോധനം ചെയ്യുകയും ആദിവാസി സംഘടനകളെയെല്ലാം ഏകോപിപ്പിച്ചു കെണ്ടുവരാനാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. ഈ സമരത്തെ ആദിവാസികളുടെ മാത്രം സമരം മാത്രമായി ചുരുക്കിക്കാണാനാവില്ല. ആദിവാസികളുടെ സംസ്‌കാരം സംരക്ഷിക്കപ്പെടാത്തിടത്തോളം, കേരളത്തില്‍ ഇതൊരു പുതിയ വിഷയമല്ലാത്തിടത്തോളം കാലം ജനാധിപത്യപരമായ ഈ പ്രശ്‌നം നീറിക്കൊണ്ടേയിരിക്കും.


nilp-samaram-geethanandan


ഇപ്പോഴത്തെ നില്‍പ്പ് സമരത്തെ മുന്‍പുള്ള സമരത്തില്‍ നിന്നും വ്യത്യസ്തമായി എങ്ങനെ അടയാളപ്പെടുത്താം?

അതിനാല്‍ ഇപ്പോള്‍ ഈ സമരം സര്‍ക്കാരിനെ അഭിസംബോധന ചെയ്യുന്നതിനു പകരം പൗരസമൂഹത്തെ അഭിസംബോധന ചെയ്യാനാണുദ്ദേശിയ്ക്കുന്നത്. നില്‍പ്പുസമരം തെരുവിനെയാണ് അഭിസംബോധന ചെയ്യുന്നത്. അങ്ങനെ അഭിസംബോധന ചെയ്തുകൊണ്ട് ജനങ്ങളില്‍ ഒരു അഭിപ്രായ രൂപീകരണം ഉണ്ടാക്കിക്കൊണ്ട് മാത്രമേ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനാവൂ. സര്‍ക്കാരിന്റെ മാവോയിസ്റ്റുവേട്ടയില്‍ ഈ പൗരസമൂഹങ്ങള്‍ എത്ര ജാഗ്രതയോടെയാണ് ഇടപെടുന്നതെന്നു നോക്കണം. പൊതു സംവാദങ്ങളില്‍ ഇവരാരും ഇടപെടാറില്ല. മുന്‍കാല നക്‌സലൈറ്റുകളായ നമ്മളോടൊക്കെയാണു ചോദിക്കുക. അതൊക്കെ മാധ്യമങ്ങളുടെ കമ്പാര്‍ട്ടുമെന്റലൈസേഷന്‍ ആയ ഒരു രീതിയാണ്. ഈ അപകടം നമ്മള്‍ കാണേണ്ടതാണ്.

നില്‍പ്പ് സമരമെന്നത് സ്വയം സന്നദ്ധമായി പങ്കെടുക്കേണ്ട സമരം ആണ്. ജലസമരം, നിരാഹാരം പോലുള്ള വ്യക്ത്യാധിഷ്ഠിതമായ സമരത്തിന്റെ, ത്യാഗത്തിന്റെ അതെ മാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് നില്‍പ്പ് സമരവും. 

മാവോയിസ്റ്റുവേട്ടയുടെ മറവില്‍ പോലീസ് രാജ് വിപുലീകരിച്ചിട്ടുണ്ട്. 14 പേര്‍ അടങ്ങിയ ഹൈ ലെവല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് ഈ കമ്മിറ്റി. അവരാണ് തീരുമാനിക്കുന്നത് ആദിവാസിക്ഷേമം എങ്ങനെയാവണമെന്ന്. ഇവരുടെ കമ്മറ്റിയില്‍ ജയലക്ഷ്മിയുടെ വകുപ്പൊന്നുമില്ല. ജയലക്ഷ്മിയുടെ വകുപ്പ് ശാക്തീകരിക്കപ്പെടാത്തിടത്തോളം എങ്ങനെയിതു നടക്കും. ഫലത്തില്‍ ഒന്നും നടക്കില്ല. അതിനെ ഡിസ്എംപവര്‍, ജയലക്ഷ്മിയെ ഒരു പാവയായി വയ്ക്കുക, അവരുടെ വകുപ്പിനെ overside ചെയ്യുക, എന്നിട്ട് പോലീസിന്റെ കുറെ സിവില്‍ സര്‍വീസ് നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി അവര്‍ക്കു കുറെ ഫണ്ട് അനുവദിക്കുക. ഇതാണു സംഭവിക്കാന്‍ പോകുന്നത്.

പോലീസ് അല്ല ഇതു ചെയ്യേണ്ടത്. ആദിവാസി മേഖലയിലെ കാര്യങ്ങള്‍ ചെയ്യാന്‍ വിദഗ്ധരായ, കുറച്ചൂടി ദാര്‍ശനിക സമീപനങ്ങളുള്ള (Phylosophical Approach) മനുഷ്യര്‍ തന്നെ വേണം. സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും മോശപ്പെട്ട വകുപ്പുകള്‍ ആണ് എസ്.സി-എസ്ടി വകുപ്പുകള്‍. ദുര്‍ബ്ബലമാക്കപ്പെട്ട, തകര്‍ക്കപ്പെട്ട ഈ വകുപ്പുകള്‍ കൂടുതല്‍ തകര്‍ക്കപ്പെടുന്നു. സാമൂഹ്യക്ഷേമം എന്നത് സമൂഹത്തിലെ ചില ആളുകള്‍ ചെയ്യുന്ന ഏര്‍പ്പാടായി ചുരുങ്ങുന്നു. സര്‍ക്കാരിനിതൊന്നും ശ്രദ്ധിക്കണ്ടതില്ലല്ലോ. “”അവര്‍ മാവോയിസ്റ്റുകളാണ്, അവരുടെ കാര്യം ഞങ്ങള്‍ പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ടല്ലോ””; ഇതാണ് സാമാന്യയുക്തി. ഈ പരിചരണം അവര്‍ മുന്നോട്ടുകൊണ്ടു പോകുവകയാണെങ്കില്‍ അതു ആദിവാസികള്‍ക്കിടയില്‍ മാത്രമല്ല എല്ലാ ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കിടയിലും ടെസ്റ്റ് ഡോസ് ആയി മാറും. അതുകൊണ്ടാണ് തെരുവിലേക്കിറങ്ങി സമരം ചെയ്യുന്നത്. ജനങ്ങളെ അഭിസംബോധനം ചെയ്യുകയും ആദിവാസി സംഘടനകളെയെല്ലാം ഏകോപിപ്പിച്ചു കെണ്ടുവരാനാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. ഈ സമരത്തെ ആദിവാസികളുടെ മാത്രം സമരം മാത്രമായി ചുരുക്കിക്കാണാനാവില്ല. ആദിവാസികളുടെ സംസ്‌കാരം സംരക്ഷിക്കപ്പെടാത്തിടത്തോളം, കേരളത്തില്‍ ഇതൊരു പുതിയ വിഷയമല്ലാത്തിടത്തോളം കാലം ജനാധിപത്യപരമായ ഈ പ്രശ്‌നം നീറിക്കൊണ്ടേയിരിക്കും.


ഇവിടെ നിയമങ്ങളുണ്ട്. ആര്‍ട്ടിക്കിള്‍ 244 ഉണ്ട്. ഫിഫ്ത് ഷെഡ്യൂള്‍ ഉണ്ട്. പെസ നിയമം ഉണ്ട്. 75ലെ നിയമം ഉണ്ട്.. ലാന്‍ഡ് വെസ്‌റിംഗ് ആണ്ട് അസൈന്‍മെന്റ് ആക്ടുണ്ട്. ഒന്നും നടപ്പിലാക്കുന്നില്ല. സര്‍ക്കാരാണ് നിയമം ലംഘിക്കുന്നത്. 


adivasi


നില്‍പ്പ് സമരത്തോട് സര്‍ക്കാരിന്റെ സമീപനം വ്യക്തമായി തുടങ്ങിയോ?

അമ്പതു വര്‍ഷമായി ഇതൊരു പുതിയ വിഷയമല്ല . ഇപ്പോള്‍ ഈ വിഷയം ഉന്നയിക്കുമ്പോള്‍ തന്നെ ചര്‍ച്ച ചെയ്തു തീരും എന്ന് ഞങ്ങള്‍ക്ക് യാതൊരു വിശ്വാസവുമില്ല . ഇപ്പോള്‍ തന്നെ 20 ദിവസമായി. സര്‍ക്കാരിന്റെ പക്ഷത്ത് ആലോചന തുടങ്ങുന്നു എന്ന് പോലും പറയാനാവില്ല. ഇതിന്റെ ഡോക്യുമെന്റ് ഒന്നര മാസം മുമ്പ് സര്‍ക്കാരിനു നേരിട്ട് സമര്‍പ്പിച്ചതാണ്.

നില്‍പ്പ് സമരമെന്നത് സ്വയം സന്നദ്ധമായി പങ്കെടുക്കേണ്ട സമരം ആണ്. സാധാരണ മാസീവ് ആയ ധര്‍ണ, പികെറ്റിങ് പോലെ ജനവികാരം പ്രകടിപ്പിക്കല്‍ മാത്രമല്ല. ജനവികാരം ഇതിലുണ്ട്. ജലസമരം, നിരാഹാരം പോലുള്ള വ്യക്ത്യാധിഷ്ഠിതമായ സമരത്തിന്റെ, ത്യാഗത്തിന്റെ അതെ മാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് നില്‍പ്പ് സമരവും. ഓരോ വ്യക്തിയും അവരവരുടെ സാമൂഹിക-രാഷ്ട്രീയ-ധാര്‍മികമായ ഉത്തരവാദിത്തം എറ്റെടുക്കേണ്ടതാണ്. അതാര്‍ക്കും എറ്റെടുക്കാം. ഏതു തെരുവില്‍വെച്ചും മാര്‍ക്കറ്റില്‍ വെച്ചും എറ്റെടുക്കാവുന്നതാണ്. അഭിമുഖീരിക്കുന്നത് ഇവിടത്തെ ജനങ്ങളെയാണ്. ഏതു പൗരനും ഈ സമരമുറ ആവര്‍ത്തിക്കാം. ഇത് വളരെ കാലത്തേക്ക് നീളും. ഭരണകൂടവും പൗരസമൂഹവും തമ്മിലുള്ള ഒരു സംവാദമാണ് ഇത്. കറുത്തവരുടെ സമരമാണ്.

സമരങ്ങളെ നമ്മള്‍ അങ്ങനെയാണ് കാണുന്നത്. മുത്തങ്ങ സമരത്തെയും കുടില്‍ കെട്ടിയുള്ള സമരത്തെയും നമ്മള്‍ അങ്ങനെയാണ് കാണുന്നത്. 48 ദിവസം നീണ്ട കുടില്‍കെട്ടി സമരത്തില്‍ വളരെ അധാര്‍മികമായ, സദാചാരം നഷ്ടപ്പെട്ട ഒരു ഭരണകൂടത്തിന്റെ സ്വഭാവത്തെ നമ്മള്‍ ചോദ്യം ചെയ്യുകയായിരുന്നു.

ഇവിടെ നിയമങ്ങളുണ്ട്. ആര്‍ട്ടിക്കിള്‍ 244 ഉണ്ട്. ഫിഫ്ത് ഷെഡ്യൂള്‍ ഉണ്ട്. പെസ നിയമം ഉണ്ട്. 75ലെ നിയമം ഉണ്ട്.. ലാന്‍ഡ് വെസ്‌റിംഗ് ആണ്ട് അസൈന്‍മെന്റ് ആക്ടുണ്ട്. ഒന്നും നടപ്പിലാക്കുന്നില്ല. സര്‍ക്കാരാണ് നിയമം ലംഘിക്കുന്നത്. സര്‍ക്കാരിന്റെ സദാചരാ മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ സദാചാരവും നവീകരണവും തിരിച്ചു പിടിക്കണം. ഇതേ സമരം തന്നെയാണ് മുത്തങ്ങയിലും നടന്നത്. അതില്‍ നിയമവിരുദ്ധമായിട്ടൊന്നുമില്ല. സ്വയംഭരണം തന്നെയാണ് ആവശ്യം. ഭരണകൂടമാണ് ആണ് നിയമരഹിത സാഹചര്യമൊരുക്കുന്നത്. അതുകൊണ്ട് നിയമവാഴ്ച ഉണ്ടാകുവാനുള്ള സഹനസമരം, അതാണ് ഇതിന്റെ രാഷ്ട്രീയം. അങ്ങനെ ജനങ്ങളെയും സര്‍ക്കാരിനെയും അലോസരപ്പെടുത്തുക.