| Thursday, 29th June 2017, 12:23 pm

വിദ്വേഷരാഷ്ട്രീയം ഇന്നത്തെ നിഷ്‌കളങ്കരായ കുട്ടികളെ നാളെ കൊലയാളികളാക്കും: രവീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്വേഷ രാഷ്ട്രീയം ഇന്നത്തെ നിഷ്‌കളങ്കരായ കുട്ടികളെ നാളെ കൊലയാളികളാക്കുമെന്ന് എന്‍.ഡി.ടി.വി സീനിയര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ജനതാ കാ റിപ്പോര്‍ട്ടറിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പശു മാത്രമല്ല, എന്തെങ്കിലും കാരണത്തിന്റെ പേരില്‍ നിരപരാധികളായ ആളുകളെ കൊല്ലാനും സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ആളുകള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും നേരിട്ട് ബന്ധമില്ല. എന്നാല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന വാട്‌സ്ആപ്പ് സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.” അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ സമൂഹം രംഗത്തുവന്നില്ലെങ്കില്‍ നാളെ നമ്മുടെ കുട്ടികള്‍ കൊലയാളികളാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

“ഇതിന്റെ അപകടമെന്താണെന്നുവെച്ചാല്‍ സ്‌കൂളില്‍ ഒരു കുട്ടി ക്രിക്കറ്റ് കളിക്കുന്നു. തീര്‍ച്ചയായും സുഹൃത്തുക്കള്‍ക്കിടയില്‍ ചിലപ്പോള്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുക്കാം.

ആ കുട്ടിക്ക് ഫൈറ്റ് ചെയ്യാനുള്ള സ്പിരിറ്റുണ്ടാവുകയും ചെയ്യും. പക്ഷെ ഒരിക്കല്‍ സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ആ കുട്ടിയെ ഫ്രണ്ട് ആയി തിരിച്ചറിയുന്നത് നിര്‍ത്തി മുസ്‌ലിം എന്ന നിലയില്‍ കാണും. അവര്‍ അവനെ കൊല്ലും.” അദ്ദേഹം വിശദീകരിക്കുന്നു.

We use cookies to give you the best possible experience. Learn more