ട്രാക്കിലാവാത്ത കോച്ച് ഫാക്ടറിയും മുറുകുന്ന രാഷ്ട്രീയ പോരും
എ പി ഭവിത

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി പേരില്‍ നടക്കുന്നത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട പദ്ധതി അനിശ്ചിതത്വത്തിലാണ്.

1982ല്‍ കേരളത്തിനായി വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതിയാണ് കോച്ച് ഫാക്ടറി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്ത പദ്ധതിയെ സംബന്ധിച്ച ചര്‍ച്ച സജീവമായത് 2004ലാണ്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സോലം രൂപീകരിച്ചപ്പോള്‍ നഷ്ടപരിഹാരമായി കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു

2008 ബജറ്റില്‍ സോണിയാഗന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും കഞ്ചിക്കോടും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു.550 കോടി ചിലവിട്ടാണ് പദ്ധതി. ലൈറ്റ് വെയിറ്റ് ബ്രോഡ്‌ഗേജ് കോച്ചുകള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്പര പോരിന് ആയുധമായ കോച്ച് ഫാക്ടറിക്ക് എന്താണ് സംഭവിച്ചത്. സംഭവിക്കുന്നത്.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.