ന്യൂദല്‍ഹി: ശ്രീലങ്കയിലെ പതനത്തിന് കാരണം രാഷ്ട്രീയക്കാരെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ. പ്രസിഡന്റ് രാജപക്‌സെയുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയതെന്നും ജനാധിപത്യം ഉടന്‍ പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ രാജ്യത്തിന്റെ പതനത്തിന് കാരണം രാഷ്ട്രീയക്കാരാണ്. പ്രസിഡന്റ് രാജപക്‌സെയുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധികള്‍ക്ക് കാരണം,’ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സനത് ജയസൂര്യ പറഞ്ഞു.
അതേസമയം രാജ്യത്ത് സര്‍വകക്ഷി യോഗം വിളിക്കാന്‍ സ്പീക്കര്‍ മഹിന്ദ യെപ അഭയവര്‍ധനെയോട് അഭ്യര്‍ത്ഥിച്ച് സൈന്യവും പൊലീസും. പ്രതിസന്ധിക്ക് രാ ഷ്ടീയപരിഹാരം ഉറപ്പാക്കാന്‍ സേനകള്‍ എന്തു ചെയ്യണമെന്ന് അറിയിക്കാനും അവര്‍ നിര്‍ദേശിച്ചു
ക്രമസമാധാനപാലനത്തില്‍ മൂന്നു സേനകളെയും പിന്തുണയ്ക്കാന്‍ ശ്രീലങ്കയിലെ ജനങ്ങളോട്, പ്രത്യേകിച്ച് യു വാക്കളോട് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ഷവേന്ദ്ര സില്‍വ ആവശ്യപ്പെട്ടു. പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കരുതെന്നും പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രതിസന്ധികളെ മറികടക്കാന്‍ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുകയാണ് അടുത്ത നടപടി. ശ്രീലങ്കന്‍ ഭരണഘടനയുടെ നാല്പതാം അനുച്ഛേദത്തിലെ വിവിധ വകുപ്പുകളിലാണ് പ്രസിഡന്റിന്റെ രാജിയെ സംബന്ധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് രാജിവെച്ചാല്‍, പ്രധാനമന്ത്രിക്കായിരിക്കും കാവല്‍ പ്രസിഡന്റിന്റെ ചുമതല. പ്രധാനമന്ത്രിയ്ക്കും ആ ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത പക്ഷം പാര്‍ലമെന്റ് സ്പീക്കര്‍ കാവല്‍ പ്രസിഡന്റാകും.
പ്രസിഡന്റ് പദവി ഒഴിവുവന്നാല്‍ ഒരുമാസത്തിനുള്ളില്‍ തിരഞ്ഞ ടുപ്പ് നടത്തണമെന്നാണ് നിയമം. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് നിലവിലെ പ്ര സിഡന്റിന്റെ കാലാവധി കഴിയുന്ന വരെ പ്രസിഡന്റായി ഭരണം തുടരാനാകും.
Content Highlight: politicians are the reason behind current situations in srilanka