ന്യൂദല്‍ഹി: സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ജനതാദള്‍ (യു) നേതാവ് ശരത് യാദവ് വീണ്ടും. സ്ത്രീകളുടെ അഭിമാനത്തേക്കാള്‍ വിലയുണ്ട് വോട്ടിനെന്നു പറഞ്ഞാണ് ഇത്തവണ അദ്ദേഹം രംഗത്തുവന്നത്.
“ബാലറ്റ് പേപ്പര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ആളുകളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ മകളുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടു ചെയ്യാന്‍ കഴിയുന്നു എന്ന അഭിമാനം” അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
“നിങ്ങളുടെ മകളുടെ അഭിമാനത്തിന് ക്ഷതമേറ്റാല്‍ അവളുടെ അയല്‍ക്കാരെയും അവളുടെ ഗ്രാമീണരെയും മാത്രമാണ് ബാധിക്കുക. എന്നാല്‍ വോട്ടു വില്‍ക്കപ്പെട്ടാല്‍ അത് രാജ്യത്തന്റെ അഭിമാനത്തെയാണ് കളങ്കപ്പെടുത്തുന്നത്. ഭാവിതലമുറയ്ക്കുവേണ്ടിയുള്ള നമ്മുടെ സ്വപ്‌നങ്ങളാണ് നഷ്ടമാകുന്നത്.” എം.പികൂടിയായ ശരത് യാദവ് പറഞ്ഞു.
നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അധിക്ഷേപിച്ച ശരത് യാദവിന്റെ നടപടി വിവാദമായിരുന്നു. ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ കറുത്തവരാണെന്ന ശരത് യാദവിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെ വിമര്‍ശിച്ച സ്മൃതി ഇറാനിയോട് “നിങ്ങള്‍ എന്താണെന്ന് എനിക്കറിയാം” എന്നാണ് ശരത് യാദവ് പറഞ്ഞത്.
“സ്ത്രീകളുടെ തൊലി നിറത്തെക്കുറിച്ച് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഞാന്‍ യാദവിനോടു ആവശ്യപ്പെടുന്നു. തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത്” എന്ന് സ്മൃതി ഇറാനി പറഞ്ഞപ്പോഴായിരുന്നു ശരത് യാദവ് അവരെ അവഹേളിച്ചത്.