| Wednesday, 27th May 2020, 10:22 pm

അതിഥി സിങ് ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയേ; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു, ഇനി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: മാര്‍ച്ച് മാസത്തിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിനും മാസങ്ങള്‍ക്ക് മുമ്പേ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് എന്ന വാക്ക് സിന്ധ്യ ഉപേക്ഷിച്ചിരുന്നു. അതേ വഴിയാണ് ഇപ്പോള്‍ റായ്ബറേലി എം.എല്‍.എ അതിഥി സിങും സ്വീകരിച്ചിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ഐ.എന്‍.സി എന്ന നീക്കം ചെയ്യുകയാണ് അതിഥി സിങ് ചെയ്തിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് ബസ്സുകള്‍ ഏര്‍പ്പാടാക്കാനൊരുങ്ങിയ കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അതിഥി സിങിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനം സജീവമായി തുടരുമെന്ന് അതിഥി സിങ് പറഞ്ഞിരുന്നു. ബി.ജെ.പിയില്‍ ചേരില്ലെന്നും പറഞ്ഞിരുന്നു.

എന്നാല്‍ റായ്ബറേലിയില്‍ സോണിയാഗാന്ധിക്കെതിരെ ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി അതിഥി സിങിനെ പരിഗണിക്കാന്‍ ബി.ജെ.പി ആലോചിക്കുന്നുണ്ട്. അമേത്തിയില്‍ സ്മൃതി ഇറാനിയെ സ്ഥാനാര്‍ത്ഥിയാക്കിയത് പോലുള്ള പരീക്ഷണമാണ് ബിജെ.പി ആലോചിക്കുന്നത്.തി ഇറാനിയെ ഒരു തവണ മത്സരിപ്പിച്ച് മണ്ഡലത്തില്‍ പരിചയപ്പെടുത്തുകയും പിന്നീട് വീണ്ടും മത്സരിപ്പിച്ചുമാണ് അമേത്തി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തത്. അതേ തരത്തില്‍ റായ്ബറേലിയിലും പരിചിതമായൊരു മുഖത്തെ കളത്തിലിറക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവുമോ എന്ന ആലോചനയിലാണ് ബി.ജെ.പി.

കോണ്‍ഗ്രസ് ടിക്കറ്റിലാണ് അതിഥി സിങ് വിജയിച്ചതെങ്കിലും കുറച്ചു കാലമായി പാര്‍ട്ടിയുമായി പിണക്കത്തിലാണ്. പല ഘട്ടങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

അതിഥി സിങിന്റെ പിതാവ് അഖിലേഷ് പ്രതാപ് സിങും എം.എല്‍.എയായിരുന്നു. നേരത്തെ സോണിയാ ഗാന്ധിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങി വരികയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more