| Sunday, 23rd June 2013, 1:50 pm

ഉത്തരാഖണ്ഡില്‍ പ്രളയം ശക്തിപ്പെടുന്നതിനിടെ രാഷ്ട്രീയ വിവാദങ്ങളും ചൂടുപിടിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രളയം ശക്തിപ്പെടുന്നതിനിടെ രാഷ്ട്രീയ വിവാദവും ശക്തിപ്പെടുന്നു.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ കാണാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെത്തി എ.ഐ.സി.സി സെക്രട്ടറി രാഹുല്‍ ഗാന്ധി എത്തിയില്ല എന്നതാണ് പുതിയ വിവാദം.[]

ഇന്ത്യയുടെ ഭാവി പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്ന രാഹുല്‍ഗാന്ധിയുടേയും, നരേന്ദ്രമോഡിയുടേയും സന്ദര്‍ശനം എന്ന നിലക്കാണ് വിവാദം ശക്തിപ്പെടുന്നത്.

ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ കുടുങ്ങിയ  15000 ഓളം വരുന്ന ഗുജറാത്തീ തീര്‍ത്ഥാടകരെ കാണാനാണ് മോഡി ദുരന്ത സ്ഥലതെത്തിയത്.
ഐ.എ.എസ് ഓഫീസര്‍മാരുടേയും,  ഉന്നത ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് മോഡി ദുരന്ത സ്ഥലത്ത് സന്ദര്‍ശിക്കാനെത്തിയത്.

പ്രളയത്തില്‍ കുടുങ്ങിയ  ഗുജറാത്തികളെ രക്ഷിക്കാനാണ് മോഡി താല്‍പര്യം പ്രകടിപ്പിച്ചതെങ്കിലും സ്വന്തം നാട്ടുകരോട് കാണിക്കേണ്ട ഉത്തരാവാദിത്വമായിട്ടാണ് മോഡിയുടെ സന്ദര്‍ശനത്തെ പലരും വിലയിരുത്തിയത്.

നരേന്ദ്രമോഡി ദുരന്തസ്ഥലത്ത് സന്ദര്‍ശനം നടത്തിയെങ്കിലും രാഹുല്‍ ഗാന്ധി ഇതുവരെയായി സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയാ വെബ് സൈറ്റുകളില്‍ രാഹുലിനെതിരെ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. രാഹുല്‍ എവിടെ,  പപ്പു എവിടെ തുടങ്ങിയ കാര്യങ്ങള്‍ എഴുതിയ ട്വീറ്റുകള്‍ ട്വിറ്ററില്‍  പ്രചരിച്ചിരുന്നു.

പ്രധാനമന്ത്രിയും,  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ദുരന്ത സ്ഥലം സന്ദര്‍ശിച്ചെങ്കിലും രാഹുല്‍ ഗാന്ധി ഇതുവരെ ദുരന്ത സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more