പാട്‌ന: മനുഷ്യ ജീവനെക്കാള്‍ ബി.ജെ.പി വിലകൊടുക്കുന്നത് തെരഞ്ഞെടുപ്പ് വിജയത്തിന് മാത്രമാണെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. കൊവിഡ് മഹാമരിക്കിടയിലും വര്‍ച്ച്വല്‍ റാലി നടത്താനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന് പിന്നാലെയാണ് തേജസ്വി രംഗത്തെത്തിയത്.
അമിത് ഷായുടെ നേതൃത്വത്തിലാണ് വര്‍ച്ച്വല്‍ റാലിക്ക് ബി.ജെ.പി തയ്യാറെടുക്കുന്നത്.
ബീഹാറില്‍ നിതീഷ് കുമാര്‍ അതിഥിതൊഴിലാളികളോട് ‘ചിറ്റമ്മ നയ’മാണ് കാണിക്കുന്നതെന്നും തേജസ്വി പറഞ്ഞു.
രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വ്യഗ്രത പിടിക്കുന്നത് തുറന്നുകാട്ടുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ വെറിയാണെന്നും തേജസ്വി യാദവ് പറഞ്ഞു.
” ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് രാഷ്ട്രീയ വെറിയല്ലാതെ മറ്റൊന്നുമല്ല. ദരിദ്രരെയും പാവങ്ങളേയും കുടിയേറ്റക്കാരെയും സഹായിക്കുന്നതിനു പകരം മനുഷ്യജീവിതം വെച്ച് പോലും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, ” തേജസ്വി പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്ക്കൂട്ടുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേത്തിനായി ഒന്നുംചെയ്യുന്നില്ലെന്നും ജനങ്ങളുടെ ക്ഷേമമായിരിക്കണം മുഖ്യമെന്നും തേജസ്വി യാദവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ