രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണ്ണം, ആര് അടുത്ത പ്രധാനമന്ത്രിയാവുമെന്ന് പറയാനാവില്ല: ബാബാ രാംദേവ്
national news
രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണ്ണം, ആര് അടുത്ത പ്രധാനമന്ത്രിയാവുമെന്ന് പറയാനാവില്ല: ബാബാ രാംദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2018, 11:20 pm

ന്യൂദല്‍ഹി: രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ആരെയും പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും രാംദേവ് പറഞ്ഞു.

വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ളതോ ആയി ഇന്ത്യയെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തെയും ലോകത്തെയും ആത്മീയ വഴിയില്‍ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും രാംദേവ് പറഞ്ഞു.

മോദി അധികാരത്തിലെത്തിയ ശേഷം ബി.ജെ.പിയുടെ സഹയാത്രികനായി കൂടി യോഗാ ഗുരുവില്‍ നിന്ന് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ബാബാ രാംദേവിന്റെ പ്രതികരണത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമാവുന്ന ഇത്രയും കാലം ബി.ജെ.പിക്കൊപ്പം നിന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തിരിച്ചു വന്ന സാഹചര്യത്തെയാണ് രാംദേവ് സങ്കീര്‍ണ്ണമെന്ന് വിശേഷിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബി.ജെ.പി സമ്മര്‍ദ്ദത്തില്‍, ബീഹാറില്‍ രണ്ട് എം.പിമാരുള്ള ഘടകകക്ഷിയ്ക്ക് 17 സീറ്റുകള്‍ നല്‍കിയത് ഇതിന് തെളിവാണ്: സച്ചിന്‍ പൈലറ്റ്