കൊച്ചി: അജു വര്‍ഗ്ഗീസ് ജോജു ജോര്‍ജ് പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഒരു താത്വിക അവലോകനത്തിലെ ഗാനം പുറത്തിറങ്ങി. നിലവിലെ കേരള രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന രീതിയിലാണ് ഗാനം.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കെ.ജെ.പി സംസ്ഥാന പ്രസിഡന്റ് രമേശന്‍ വട്ടക്കുഴി ബീഫ് കഴിക്കുന്നതും ഹാന്‍സ് ഉപയോഗിക്കുന്നതും ഗാനത്തിലുണ്ട്. ഒപ്പം എതിരാളിയായ ആര്‍.കെ.പി നേതാവായി ഷമ്മി തിലകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ‘കടക്ക് പുറത്ത്’ ഡയലോഗും പാട്ടിലുള്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക സംഭവങ്ങളെ നര്‍മ്മരസത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിലവിലെ രാഷ്ട്രീയ നേതാക്കളുടെ പ്രശസ്ത സംഭാഷണങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഖില്‍ മാരാര്‍ തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്ത ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യം എന്ന പശ്ചാത്തലത്തിലാണ് തിയേറ്ററുകളിലെത്തുന്നത്.
ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുകോയ,പ്രശാന്ത് അലക്‌സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി, ശൈലജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
ഡോ: ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ വിഷ്ണു നാരായണന്‍ ആണ്. എഡിറ്റര്‍ ലിജോ പോള്‍. സംഗീതം ഒ.കെ. രവിശങ്കറും, പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക