| Tuesday, 20th May 2014, 8:19 pm

മോദിക്ക് രാജയോഗം, കോണ്‍ഗ്രസിന് രാജിയോഗം, ഇടതിന് വനവാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്നിരുന്നാലും മോദിയുടെ കൃപ എല്ലാവര്‍ക്കുമുണ്ടാകുമെന്ന പ്രതീക്ഷിക്കാം. കേവല ഭൂരിപക്ഷമുളള ഒറ്റകക്ഷിയായിട്ടും മോദിയില്‍ നിന്നും അബദ്ധത്തില്‍ പോലും അഹങ്കാരത്തിന്റെ ഭാഷ പ്രകടമായില്ല.അതുകൊണ്ടാവാം മോദി ക്രൂരനല്ലെന്ന് നിഷ്‌കളങ്കമായി ചാലക്കുടി എം.പി ശ്രീമാന്‍ ഇന്നസെന്റ് പോലും തുറന്ന് പറഞ്ഞത്.ഇനി ഒരോരുത്തരായി മോദിയെ പ്രകീര്‍ത്തിച്ചുതുടങ്ങും.ചിലപ്പോള്‍ ഇടതു മതേതര ചേരിയില്‍ നിന്നും അത്തരത്തിലുളള പ്രസ്ഥാവനകള്‍ കേള്‍ക്കേണ്ടി വരും..


സീറോ അവര്‍ / എ.എം യാസിര്‍

അങ്ങനെ കഠിനാ”ദ്വാനി” യുടെ കൃപകൊണ്ട് സാക്ഷാല്‍ അദ്വാനിക്ക് ആ മഹത്തായ ചടങ്ങില്‍ സാക്ഷിയാവാന്‍ ഇരിപ്പിടം കിട്ടി.നന്ദിയും കടപ്പാടും കേട്ടപ്പോള്‍ നരേന്ദ്രഭായ് മോദിയുടെ മനസ് വിങ്ങിപ്പൊട്ടി. തികച്ചും വൈകാരികമായ മൂഹുര്‍ത്തമാണ് അധികാരത്തിന്റെ ശ്രീകോവിലില്‍ അരങ്ങേറിയത്.അല്ലെങ്കിലും ഇനിയുളള കാലം അങ്ങനെയായിരിക്കണമല്ലോ? പ്രമാണങ്ങളും ആധാരങ്ങളും വേണ്ട.വികാരം, വികാരം, വികാരം എങ്ങും വികാരം.വികാരിയച്ചന്മാരെപ്പോലും മൂക്കത്ത് വിരല്‍ വെപ്പിക്കുന്ന വികാരം.

ഭാരതീയ ജനതാപാര്‍ട്ടി അതിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല മോദിയുടെ കരങ്ങളില്‍ ഏല്‍പ്പിച്ച അന്നു മുതല്‍  വിമതസ്വരം ഉയര്‍ത്തിയ അദ്വാനിക്ക് നിലപാട് മാറ്റേണ്ടി വന്നു.മോദിയുടെ മാജിക്കില്‍  ആദ്യം അവിശ്വാസം പ്രകടിപ്പിച്ചത് അദ്വാനി ആയിരുന്നല്ലോ?അദ്വാനിക്കുമാത്രമല്ല. പ്രകാശ് കാരാട്ട് തൊട്ട് മായാവതി വരെയുളള നേതാക്കള്‍ ആര്‍ക്കും തന്നെ വിശ്വസിക്കുക പോയിട്ട് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ലെന്നാവും ശരി.

എന്നിരുന്നാലും മോദിയുടെ കൃപ എല്ലാവര്‍ക്കുമുണ്ടാകുമെന്ന പ്രതീക്ഷിക്കാം.കേവല ഭൂരിപക്ഷമുളള ഒറ്റകക്ഷിയായിട്ടും മോദിയില്‍ നിന്നും അബദ്ധത്തില്‍ പോലും അഹങ്കാരത്തിന്റെ ഭാഷ പ്രകടമായില്ല.അതുകൊണ്ടാവാം മോദി ക്രൂരനല്ലെന്ന് നിഷ്‌കളങ്കമായി ചാലക്കുടി എം.പി ശ്രീമാന്‍ ഇന്നസെന്റ് പോലും തുറന്ന് പറഞ്ഞത്.ഇനി ഒരോരുത്തരായി മോദിയെ പ്രകീര്‍ത്തിച്ചുതുടങ്ങും.ചിലപ്പോള്‍ ഇടതു മതേതര ചേരിയില്‍ നിന്നും അത്തരത്തിലുളള പ്രസ്ഥാവനകള്‍ കേള്‍ക്കേണ്ടി വരും.

ഞെട്ടരുത് ജനാതിപത്യത്തില്‍ അങ്ങനെ ചില നിയമങ്ങളുണ്ട്. ഭൂരിപക്ഷം  തിരഞ്ഞെടുത്ത സര്‍ക്കാരിനെ പിന്തുണച്ചേ പറ്റു. അല്ലെങ്കിലും പ്രതിപക്ഷത്തുപോലും ഇരിക്കാന്‍ വകുപ്പകളില്ലാത്തവര്‍ക്ക് പ്രകീര്‍ത്തനമല്ലാതെ എന്തുചെയ്യാന്‍ കഴിയും,അല്ലേ/ പുതിയ സര്‍ക്കാറിന്റെ അധികാര ആരോഹണത്തിനായി തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ബി.ജെ.പിയും ആര്‍.എസ്.എസും.

ഇതുവരെ പ്യൂപ്പകളില്‍ കഴിഞ്ഞ് രാഷ്ടസേവ നടത്തിയ ഒത്തിരി ദേശസനേഹികളായ കൊക്കൂണുകള്‍ക്ക് സൂപ്രധാന വകുപ്പുകളുണ്ടാവുമെന്നാണ് മാധ്യമങ്ങളായ മാധ്യമങ്ങള്‍ പറയുന്നത്.വിശ്വസിച്ചെ പറ്റു.മാധ്യമങ്ങള്‍ പറയുന്നത് കുറഞ്ഞത് ബി.ജെ.പിയുടെ കാര്യത്തിലെങ്കിലും വിശ്വസിക്കാം. എക്‌സിറ്റ് പോള്‍ വിശ്വാസ്യയോഗ്യമല്ലെന്ന് ആണയിട്ടു പറഞ്ഞവര്‍ കഥയറിതെയാണ് കാര്യങ്ങള്‍ പറയുന്നെതെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ?

മോദിക്കും “സംഘ”ത്തിനും രാജയോഗമായിരുന്നു.അത് സമ്മതിക്കാതെ വയ്യ. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ദുര്യോഗവും. കഴിഞ്ഞ ചില മണിക്കൂറുകള്‍ ശ്രദ്ധിച്ചാല്‍ കോണ്‍ഗ്രസിനാണ് രാജയോഗമെന്നു തോന്നും പക്ഷെ അത് “രാജിയോഗ”മെന്നുമാത്രം. അമ്മയും അമൂല്‍ബോയും രാജിഭീഷണി മുഴക്കി. അപ്പോഴക്കും നേതാക്കള്‍ അരുതേ എന്ന ആണയിട്ടു തുടങ്ങി ഈ നാടകം മദാമ ഇറ്റലിയില്‍ നിന്നും കൊണ്ടുവന്നതല്ല.സാക്ഷാല്‍ കരുണാനിധിയില്‍ നിന്നും കടമെടുത്തതായിരിക്കണം.അദ്ദേഹം അത്തരം നാടകങ്ങളില്‍ അതികായനാണ്.

സ്വന്തം ജനതക്ക് ബുദ്ധിയില്ലെന്ന് വിശ്വസിച്ച് ട്രൂപ്പ് നടത്തുന്ന അപൂര്‍വ്വയിനം നാടകാചാര്യനാണ് അദ്ദേഹം.ഏതാണ്ട് നാലര ദശാബ്ദത്തെ രാഷ്ടീയ ജീവിതത്തില്‍ മുത്തുവേല്‍ കരുണാനിധി നടത്തിയ  നാടകങ്ങള്‍ സിനിമയോ പുസ്തകങ്ങളോ ആക്കിയാല്‍ സാക്ഷാല്‍ ഷേക്‌സപിയര്‍ പോലും പറയും യു റ്റൂ ബ്രുട്ടസ്! ഏതായാലും മോദിയുടെ ഭാരതയജഞം അവസാനിക്കുമ്പോള്‍ അമ്മയക്കും മകനും ആയുസ്സുണ്ടെങ്കില്‍ ഒന്നുക്കൂടി ശ്രമിക്കാം അതുവരെ കാത്തിരിക്കുക അങ്ങനെ കരുതി വിശ്രമിക്കാം.

അടുത്തപേജില്‍ തുടരുന്നു

പ്രകാശ് കാരാട്ടിനെ പോലെ ഉത്തരവാദപ്പെട്ട ഒരു കമ്മ്യുണിസ്റ്റ് നേതാവില്‍ നിന്നും ചില കാര്യങ്ങള്‍ അറിയണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. വി.എസ്.പിണാറായി തര്‍ക്കത്തെ പറ്റിയല്ല, രാഷ്ട്രത്തെ പറ്റി. അതിലെ 70 ശതമാനം വരുന്ന ജനങ്ങളെ പറ്റി. അങ്ങനയാക്കെയാണെത്ര പക്കത്തെ ചൈനയില്‍ പാര്‍ട്ടിക്കാര്‍ ചെയ്യുന്നത്. ഹോ….ക്ഷമിക്കണം ചൈന തിസിസ്  നമ്മള്‍ തളളിയതാണല്ലോ.

വനവാസമായി ജനം കരുതും അതു സാരമില്ല. മുത്തച്ഛന്‍ വക്കീല്‍ പണി പഠിച്ച് വട്ടമേശക്ക് ചുറ്റുമിരുന്നു സമ്പാദിച്ച സ്വതന്ത്ര ഇന്ത്യയുടെ കോപ്പിറൈറ്റ് കുടംബം വകയുണ്ടല്ലോ? ആ പേരില്‍ ഇടക്കൊക്കെ ഇടപെട്ടാല്‍ മതി.അമ്മയെ പൂര്‍ണ്ണമായും അനുസരിക്കണമെന്നത് ഭാരതമഹിമയാണ്. അത് ഇറ്റലിയിലെ അമ്മക്ക് അപ്പ്‌ളിക്കബ്ള്‍ അല്ല.അതുകൊണ്ട് ചില കാര്യത്തില്‍ അഭിപ്രായമറിയാന്‍ ബുദ്ധിരാക്ഷസന്‍ ശശി തരൂരിനെ പോയി കാണണം.ആ സംസര്‍ഗ്ഗം നല്ലതായിരിക്കും.

വിശ്രമവേളയില്‍, അമ്മയെ വഴിതെറ്റിച്ചവരെ തിരിച്ചറിയാന്‍ ശ്രമിക്കണം.അച്ഛനെ കൊന്നവര്‍ പാളയത്തില്‍ നിന്നുളളവരാണെന്ന് ചില തമിഴന്മാര്‍ക്കറിയാം.അക്കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഒരാസാമി ഇപ്പോള്‍ മറ്റേ പാളയത്തിലാണെന്ന് ഓര്‍ക്കണം. സര്‍വോപരി ചില കാര്യങ്ങളില്‍ മുത്തച്ഛനെപ്പോലെ സ്വതന്ത്രബുദ്ധിയോടുകൂടി സമീപിക്കണം.എട്ടുനിലയില്‍ പൊട്ടിയതിനു കൂടെനിന്നവരുടെ പങ്ക് തിരിച്ചറിഞ്ഞാലും മൗനം പാലിക്കണം.

രാഷ്ടീയപരമായ മൗനം സര്‍ദാര്‍ മന്‍മോഹന്‍ജിയ കണ്ടുപഠിക്കുക.അദ്ദേഹത്തിന്റെ പുതിയ വസതിയില്‍ വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ ഏര്‍പ്പാട് ചെയ്യാന്‍ മമ്മിയോട് പറഞ്ഞാല്‍ മതി. കാര്യങ്ങള്‍ അങ്ങനയൊക്കെ പുരോഗമിക്കുമ്പോഴാണ് പരാജയ കാരണം പരിശോധിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം അനന്തപുരിയില്‍ പുരോഗമിക്കുന്നത്. രാജി ബൂര്‍ഷ്വാ സങ്കല്‍പ്പമാണെന്ന് (അ) വ്യക്തമാക്കി ബേബിച്ചായനെ തല്‍ക്കാലം രക്ഷപെടുത്തിയിട്ടുണ്ട.

സഖാക്കള്‍ക്ക ഈടയായി ഓര്‍മ്മക്കുറുവ് സംഭവിക്കുന്നുണ്ടാ എന്നാണ് താന്നുന്നത്. ഈ രാഷ്ട്രം എന്നൊക്കെ പറയുന്ന കച്ചവടവും ഒരു ബുര്‍ഷാ സങ്കല്‍പ്പമാണ്. അങ്ങനെയും സൈദ്ധാന്തികര്‍ എഴുതിവെച്ചിട്ടുണ്ട്. എവിടെ എന്ന് ചോദിക്കരുത് രഹസ്യം വെളിപെടുത്തിയാല്‍ ലൈബ്രറികളായ ലൈബ്രറികളൊക്കയും നിങ്ങള്‍ കത്തിക്കും. എന്നിട്ടും കലിയടങ്ങാതെ കമ്മ്യൂണിസറ്റുകാരനെന്താ കലി പറ്റില്ലേ എന്നും ചോദിച്ച് പ്രസ്താവനയും നടത്തി കളയും.

സത്യത്തില്‍ ജനങ്ങളെ കാണുക എന്നാല്‍ നേരിട്ടുകാണാന്‍ പറ്റിയില്ലെങ്കില്‍ മാധ്യമങ്ങളെ കണ്ടാല്‍ മതി. ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ നിന്നും ഇണ്ടാസ് ഇറക്കുന്ന പദ്ധതി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഉപദേശിക്കാന്‍ ധൈര്യമുണ്ടായിട്ടല്ല. ആ പാര്‍ട്ടിയെ നിങ്ങള്‍ റീട്ടെയിലായും ഹോള്‍സെയിലായും വിറ്റുതുലക്കുന്നതു കാണുമ്പോള്‍ സങ്കടം വരുന്നതുകൊണ്ടാണ്.

പ്രകാശ് കാരാട്ടിനെ പോലെ ഉത്തരവാദപ്പെട്ട ഒരു കമ്മ്യുണിസ്റ്റ് നേതാവില്‍ നിന്നും ചില കാര്യങ്ങള്‍ അറിയണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. വി.എസ്.പിണാറായി തര്‍ക്കത്തെ പറ്റിയല്ല, രാഷ്ട്രത്തെ പറ്റി. അതിലെ 70 ശതമാനം വരുന്ന ജനങ്ങളെ പറ്റി. അങ്ങനയാക്കെയാണെത്ര പക്കത്തെ ചൈനയില്‍ പാര്‍ട്ടിക്കാര്‍ ചെയ്യുന്നത്. ഹോ….ക്ഷമിക്കണം ചൈന തിസിസ്  നമ്മള്‍ തളളിയതാണല്ലോ.

[]ഒരു കാര്യം ഉറപ്പാണ്.കേരളത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട. അത് ചെറിയ ലക്ഷണമല്ല. അനുഭാവികള്‍ക്കിടയില്‍ ആശയവ്യതിയാനമുണ്ടായിട്ടുണ്ട്. അത് തിരുത്തണമെങ്കില്‍ പരിഹാരക്രിയ നടത്തേണ്ടുതുണ്ട. സി.പി.ഐ (മലബാര്‍) എന്നായി ചുരുങ്ങിയ പാര്‍ട്ടി പേരിനൊരു ബാലന്‍സിംങ് ആക്ട് നടത്തി തടി തപ്പാതെ തെക്കുഭാഗത്ത് കാവിയായികൊണ്ടിരിക്കുന്ന ചെങ്കൊടികള്‍ മാറ്റി കെട്ടണം.

അതിന് ആറ്റുകാല്‍ പൊങ്കാലയുടെ പൊകമൂടലില്‍ നിന്നും രക്ഷപെടുത്തണം.യുവാക്കളേയും യുവതികളേയും പുരോഗമന പ്രവര്‍ത്തനങ്ങളിലേക്ക് അടുപ്പിച്ചുനിര്‍ത്തണം. പറ്റുമെങ്കില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിനെ ഒരു കാര്യം ബോധ്യപ്പെടുത്തണം. രാജഭരണം പോയി ജനാധിപത്യ സര്‍ക്കാര്‍ വന്നിട്ട് ദശാബദങ്ങളായെന്ന്. നിലപാട് കോണ്ഗ്രസിനേക്കാള്‍ പ്രധാനമാണ് കമ്മ്യൂണിസറ്റുകള്‍ക്ക്. അത് കൊടിയേറാത്തവര്‍ക്കും കൊടിയേറിവര്‍ക്കും എല്ലാം ഒരുപോലയാണ്.

രാജ്യത്തെ തോല്‍വിക്കുകാരണം പഴയ പ്രശനങ്ങള്‍ തന്നയാണ്. പി.ബി.അഗ്രഹാരത്തില്‍ നിന്നും ചിലര്‍ക്കൊക്കെ വിശ്രമജീവിതം നല്‍കുക. കണ്ടില്ലേ മോദി ജയിച്ചത് ചുമാതയല്ല. ഹിന്ദി ഹൃദയഭൂമിയിലെ തലമുറമാറ്റമാണ് അവരെ വലിയ തോതില്‍ സഹായിച്ചത്. ബംഗാളിലേയും കേരളത്തിലേയും സഖാക്കളുടെ എണ്ണം കൂറച്ച് യു.പി. ബീഹാര്‍,രാജസ്ഥാന്‍,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഊര്‍ജ്ജസ്വലരായ (ബുദ്ധിജിവികളെ വേണമെന്നില്ല) യുവതി യുവാക്കളെ ഉള്‍പ്പെടുത്തി കേന്ദ്രകമ്മിറ്റിയെങ്കിലും വിപുലപെടുത്തുക.

ഈ നിര്‍ദ്ദേശങ്ങളോട് ധീരസഖാക്കള്‍ക്ക് ഒരു മറുപടിയേ ഉണ്ടാവൂ. അത് ബേബി സഖാവ് പറഞ്ഞു കഴിഞ്ഞു. മാധ്യമ ചര്‍ച്ചകള്‍ കേട്ടല്ല ഞങ്ങള്‍ കമ്മ്യുണിസറ്റുകള്‍ കാര്യങ്ങള്‍ തിരുമാനിക്കുക. നന്ന്, അതില്‍ തെറ്റില്ല. ഏതായാലും നാണം കെട്ടു… ഇനി പതറാതെ മുന്നോട്ട് പോവുക. ധീരതയോടെ … പിന്നോട്ട് നോക്കരുതെ….

Latest Stories

We use cookies to give you the best possible experience. Learn more