| Thursday, 16th July 2020, 10:29 pm

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഭീകരത അഴിച്ചുവിടുന്നു; ജഗന്‍ മോഹന്‍ റെഡിക്കെതിരെ 52 പേജില്‍ പരാതിയുമായി തെലുങ്കുദേശം പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കും സര്‍ക്കാരിനുമെതിരെ രാഷ്ട്രപതിക്ക് മുന്നില്‍ പരാതിയുമായി തെലുങ്കുദേശം പാര്‍ട്ടി. 52 പേജ് റെപ്രസന്റേഷനിലാണ് ജഗന്‍ റെഡി സര്‍ക്കാറിനെതിരേയുള്ള പരാതികള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ ജനാധിപത്യ മൂല്യങ്ങളും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് തെലുങ്കുദേശം പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു.

വൈ.എസ്.ആര്‍.സി.പി സര്‍ക്കാര്‍ സംസ്ഥാനത്തെ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെ ആസൂത്രിതമായി നശിപ്പിക്കുകയും കഴിഞ്ഞ 13 മാസത്തിനിടെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്തുവെന്നും ടി.ഡി.പി ആരോപിച്ചു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഭീകരഭരണം അഴിച്ചുവിട്ട് ജഗന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളേയും നശിപ്പിക്കുകയാണെന്നും ടി.ഡി.പി ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more