ഫാഷിസത്തെ കുറിച്ച്, അതിനെതിരായ ചെറുത്ത് നില്‍പിനെ ക്കുറിച്ച് മനുഷ്യസംഗമത്തിന്നു പറയാനുള്ളത് സമീപനരേഖ അവതരിപ്പിച്ച് സുനില്‍ പി. ഇളയിടം നടത്തിയ പ്രഭാഷണം.
Daily News
ഫാഷിസത്തെ കുറിച്ച്, അതിനെതിരായ ചെറുത്ത് നില്‍പിനെ ക്കുറിച്ച് മനുഷ്യസംഗമത്തിന്നു പറയാനുള്ളത് സമീപനരേഖ അവതരിപ്പിച്ച് സുനില്‍ പി. ഇളയിടം നടത്തിയ പ്രഭാഷണം.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2015, 4:32 pm

ഇന്ന് സവര്‍ണ ഫാഷിസത്തിനെതിരെയെന്ന പേരില്‍ ഉയര്‍ന്നുവരുന്ന വളരെ ദൃഢീകൃതമായ മതരാഷ്ട്രയുക്തികള്‍, എതിര്‍വാദങ്ങള്‍ വാസ്തവത്തില്‍ ഫാഷിസത്തെ വലിയൊരളവോളം പിന്തുണയ്ക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നതാണ് എന്ന വിമര്‍ശനം വാസ്തവത്തില്‍ വളരെപ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് എന്നു പറയുന്നതാണ് ഇസ്‌ലാമിന്റെ ഒരു രാഷ്ട്രരൂപം അല്ലെങ്കില്‍ ഇസ്‌ലാമിന്റെയൊരു മതരൂപമെങ്കില്‍ നിശ്ചയമായും അത് ഫാഷിസ്റ്റ് വിരുദ്ധമല്ല മറിച്ചത് ഫാഷിസത്തിന്റെ ഒരു പിന്തുണ ശക്തിയാണ്. അതുകൊണ്ട് അങ്ങനെയുള്ള മതരാഷ്ട്രപരമായ മതകേന്ദ്രിതമായ ഏതുതരത്തിലുള്ള സ്വത്വധാരണയും വാസ്തവത്തില്‍ ഒരു ഫാഷിസ്റ്റ് സാധ്യതയെ ഉള്ളില്‍ വഹിക്കുന്നുണ്ട് എന്നൊരു കാഴ്ചപ്പാടോടെ ഈ വിമര്‍ശനങ്ങള്‍ നമ്മള്‍ ഉയര്‍ത്തേണ്ടതുണ്ട് എന്നു ഞങ്ങള്‍ കരുതുന്നു


SANGAMAM-CARD

ഒരു വിപുലമായ കൂട്ടായ്മ എന്ന നിലയിലാണ് ഫാഷിസത്തിനെതിരെ ബഹുജനങ്ങള്‍ എന്ന ഒരു പ്രതിരോധ മുന്നണി ഈ സംഗമത്തിനൊപ്പം വിഭാവനം ചെയ്തിട്ടുള്ളത്. വാസ്തവത്തില്‍ ഫാഷിസത്തിനെതിരായ സമരം എന്നത് വിശാലാര്‍ത്ഥത്തില്‍ മനുഷ്യന്‍ എന്ന സങ്കല്‍പത്തെ കൂടുതല്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ചരിത്രപരമായ വലിയൊരു പരിശ്രമത്തിന്റെ ഭാഗം കൂടിയായാണ് ഇന്ന് നമ്മുടെ മുമ്പില്‍ ആവിഷ്‌കൃതമായിട്ടുള്ളത്.

കാരണം, ഫാഷിസം അടിസ്ഥാനപരമായി ചെയ്യുന്നത് മനുഷ്യനെ, മനുഷ്യന്‍ എന്ന സങ്കല്‍പത്തെ, അതിനെ കൂടുതല്‍ കൂടുതല്‍ ചുരുക്കുകയും അങ്ങനെ ചുരുങ്ങിയ മനുഷ്യ സങ്കല്‍പത്തെ കൂടുതല്‍ കൂടുതല്‍ ദൃഢീകരിക്കുകയും അങ്ങനെ വളരെ ബലിഷ്ടവും അയവില്ലാത്തതും ഇടുങ്ങിയതും അപരവിദ്വേഷത്തില്‍ വളരെക്കൂടുതല്‍ അടിയുറച്ചതുമായ ഒരു മനുഷ്യ സങ്കല്‍പനത്തിന്റെ നിര്‍മാണമാണ് വാസ്തവത്തില്‍ ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവം. അതുകൊണ്ട് ഫാഷിസത്തിനെതിരായ സമരം എന്നത് മനുഷ്യന്‍ എന്ന സങ്കല്‍പത്തിന്റെ നിരന്തരമായ വിപുലീകരണം ആവശ്യപ്പെടുന്ന ഒരു പരിശ്രമം കൂടിയാണ്.

ഒരു പക്ഷേ കല്‍ബുര്‍ഗിയെ ഓര്‍ക്കുമ്പോള്‍ വചനകവിതയുടെ പഴയ പാരമ്പര്യത്തിലുള്ള ബസവണ്ണന്റെ രണ്ടുവരി “ചലിച്ചിരുന്നവര്‍ ഉറച്ചുനിന്നവന്‍ ഒലിച്ചുപോയി. ചലിച്ചിരുന്നവര്‍ പിടിച്ചിരുന്നു എന്ന് ബസവണ്ണന്‍ എഴുതുന്നുണ്ട്. ഈ ചലിച്ചിരിക്കാനുള്ള നമ്മുടെ ശേഷിയെ മനുഷ്യവംശത്തിന്റെ ശേഷിയെ ഇല്ലാതാക്കാനും കൂടുതല്‍ കൂടുതല്‍ ദൃഢീകൃതമായ, കൂടുതല്‍ കൂടുതല്‍ ഇടുങ്ങിയ, കൂടുതല്‍ കൂടുതല്‍ ബലപ്പെട്ട മനുഷ്യമാതൃകകളെ ഈ ചലനാത്മകതക്ക് മുകളില്‍ അടിച്ചേല്‍പ്പിച്ച് അതിനെ ഇല്ലാതാക്കാനുമുള്ള സുദീര്‍ഘമായ ഒരു പരിശ്രമത്തിന്റെ പേരുകൂടിയാണ് വാസ്തവത്തില്‍ ഫാഷിസം എന്നത്.

ഫാഷിസത്തിന്റെ അടിസ്ഥാന യുക്തിയിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ അത് അപരവിദ്വേഷത്തിലും അപരത്വത്തിന്റെ നിരാസത്തിലും അപരത്വത്തിന്റെ ഹിംസയിലും അധിഷ്ഠിതമായ ഒരു ആത്മതത്വത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു നമുക്ക് കാണാം. ഫാഷിസം വളരെ ലളിതമായ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രിയകക്ഷിയുടെയോ ഒരു പ്രസ്ഥാനത്തിന്റെയോ മേല്‍ക്കോയ്മ മാത്രമല്ല, മറിച്ച് അപരത്വമെന്നു പറയുന്നതിനെ അടിസ്ഥാനപരമായി നിഷേധിക്കുകയും അപരഹിംസയിലൂടെ രൂപപ്പെടുന്ന ഒരാത്മത്തെ മനുഷ്യസ്വത്വത്തിന്റെ ആധാരമാക്കി ഉറപ്പിക്കുകയും ചെയ്യുന്ന സുദീര്‍ഘമായ ഒരു പ്രവര്‍ത്തന പരിപാടിയാണ് ഒരര്‍ത്ഥത്തില്‍ ഫാഷിസം.


ദൃഢീകൃതവും ഏകാത്മകവും ഇടുങ്ങിയതും സത്യത്തില്‍ ഉറച്ചതുമായ ഒരു മനുഷ്യസ്വത്വത്തിനുവേണ്ടിയുള്ള എല്ലാതരം വാദങ്ങളേയും നിഷേധിച്ചുകൊണ്ട് നിരസിച്ചുകൊണ്ട് ചലനാത്മകമായ അപരത്വത്തിലേക്ക് തുറന്നിരിക്കുന്ന അപരോന്മുഖമായ ഒരു മനുഷ്യസങ്കല്‍പത്തെ അഭിവാദനം ചെയ്തുകൊണ്ടാണ് മനുഷ്യസംഗമം എന്ന ഈ ആശയം ഫാഷിസ്റ്റ് വിരുദ്ധതയുടെ ഒരടിസ്ഥാന തത്വമായി ഇവിടെ മുമ്പോട്ടുവെക്കാനായിട്ട് ശ്രമിക്കുന്നത്.


manushyaഅതുകൊണ്ട് കേരളത്തെ സംബന്ധിച്ച് ഫാഷിസ്റ്റ് വിരുദ്ധസമരത്തിന്റെ വളരെ പ്രബലമായ ഒരു മുദ്രാവാക്യമായി നമുക്ക് കേരളത്തിന്റെ ആധുനികതയുടെ യുഗപുരുഷനായി മാറിയ നാരായണഗുരുവിന്റെ ഒരുവാചകം സ്വീകരിക്കാവുന്നതാണ്. “അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നത് അപരന്റെ ഗുണത്തിനായി വരണം” എന്നത്. ഒരു പക്ഷേ നമ്മുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സന്ദര്‍ഭമാണ് അപരത്വംകൊണ്ട് നിര്‍വചിക്കപ്പെടുന്ന ഒരാത്മത്തിലൂടെയല്ലാതെ നിങ്ങള്‍ക്ക് ആത്മസുഖം കൈവരില്ല എന്നു പറയുന്ന ഒരാശയം.

ഇന്ന് ഫാഷിസം ലോകമെമ്പാടും പലരൂപത്തില്‍ അവതരിക്കുന്നതിന്റെ അടിസ്ഥാനതത്വം എന്തെന്നുവെച്ചാല്‍ അത് ഈ അപരത്വത്തെ സമ്പൂര്‍ണമായി നിരസിക്കുന്ന ഒരാത്മമാണ്. പെണ്ണിനെ നിഷേധിക്കുന്ന ആണായി, ആണിനെ നിഷേധിക്കുന്ന പെണ്ണായി, അല്ലെങ്കില്‍ ഭിന്നലിംഗ പാരമ്പര്യങ്ങളെ നിഷേധിക്കുന്ന ലൈംഗിക സ്വത്വങ്ങളായി വരുന്നത് വാസ്തവത്തില്‍ ഈ അപരനിഷേധമാണ്.

അതുകൊണ്ട് ഇസ്‌ലാമിനെതിരെ ഇന്ത്യയില്‍ ഉയരുന്ന ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടപോലെ തന്നെയാണ് ഭിന്നലൈംഗികതയ്‌ക്കെതിരെ നമ്മുടെ സമൂഹത്തില്‍ ഉയരുന്ന ഹിംസാത്മകമായ വെറുപ്പിന്റെ നിലപാടുകളും എന്ന് ഒരുമിച്ച് അറിയുമ്പോഴാണ് മനുഷ്യനെ വലുതാക്കുക എന്ന സങ്കല്പം ഒരു പോലെ ഫാഷിസ്റ്റ് വിരുദ്ധതയുടെ എല്ലാ വിശാലചക്രവാളങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് നമുക്ക് മനസിലാക്കാന്‍ പറ്റുക.

കാരണം ഈ ആണിലൊരു പെണ്ണുണ്ടെന്നും പെണ്ണിലൊരു ആണുണ്ടെന്നും എന്നില്‍ നീയുണ്ടെന്നും നിന്നില്‍ ഞാനുണ്ടെന്നും അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു മനുഷ്യസ്വത്വത്തിന്റെ നിര്‍മിതിയിലൂടെയല്ലാതെ അടിസ്ഥാനപരമായി ഫാഷിസം എന്ന വിപുലമായ ഒരാശയത്തെ നമുക്ക് പ്രതിരോധിക്കാനാവില്ല.

അത്തരം ഒരു പ്രതിരോധത്തിന്റെ സാധ്യതയെയാണ് വാസ്തവത്തില്‍ ഈ മനുഷ്യസംഗമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ദൃഢീകൃതവും ഏകാത്മകവും ഇടുങ്ങിയതും സത്യത്തില്‍ ഉറച്ചതുമായ ഒരു മനുഷ്യസ്വത്വത്തിനുവേണ്ടിയുള്ള എല്ലാതരം വാദങ്ങളേയും നിഷേധിച്ചുകൊണ്ട് നിരസിച്ചുകൊണ്ട് ചലനാത്മകമായ അപരത്വത്തിലേക്ക് തുറന്നിരിക്കുന്ന അപരോന്മുഖമായ ഒരു മനുഷ്യസങ്കല്‍പത്തെ അഭിവാദനം ചെയ്തുകൊണ്ടാണ് മനുഷ്യസംഗമം എന്ന ഈ ആശയം ഫാഷിസ്റ്റ് വിരുദ്ധതയുടെ ഒരടിസ്ഥാന തത്വമായി ഇവിടെ മുമ്പോട്ടുവെക്കാനായിട്ട് ശ്രമിക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


വാസ്തവത്തില്‍ കൊളോണിയലിസത്തിന്റെ ഘട്ടം മുതല്‍ രൂപപ്പെട്ട ഭാരതീയതയെക്കുറിച്ചുള്ള വിപുലമായ ഒരു വൈജ്ഞാനിക വ്യവഹാരവും ആ വ്യവഹാരം ആധുനിക ഇന്ത്യയില്‍ രൂപപ്പെടുത്തിയെടുത്ത  ലോകബോധവുമാണ് ഫാഷിസത്തിന്റെ വാസ്തവത്തിലുള്ള പ്രത്യയശാസ്ത്ര അടിസ്ഥാനം എന്നു പറയുന്നത.


bhargavaനിശ്ചയമായിട്ടും ഇത് വളരെ വിപുലമായ ഒരു പ്രമേയമാണ്. ഇത് ധാരാളമായി വിശദാംശങ്ങളില്‍ എഴുതി തയ്യാറാക്കിയ ഒരു രേഖയുണ്ട്. ഞാനതിന്റെ എല്ലാ അംശങ്ങളും ഒറ്റയടിക്ക് ഇവിടെ പറയാന്‍ മുതിരുന്നില്ല. ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വളരെ പ്രഗത്ഭരായ ഈ വിഷയത്തില്‍ വളരെ സൂക്ഷിച്ചാലോചിച്ച ധാരാളം പേര്‍ ഇവിടെ വന്നുചേര്‍ന്നിട്ടുണ്ട്. ഞാന്‍ ഇതിന്റെ, ഈ രേഖയുടെ അടിസ്ഥാനമായി വരുന്ന നാലോ അഞ്ചോ പ്രശ്‌നങ്ങള്‍, ഈ രേഖ നിങ്ങള്‍ക്ക് നാളത്തെ വിശാല ചര്‍ച്ചയ്ക്കും വായനയ്ക്കും കിട്ടും. ആ പ്രശ്‌നങ്ങള്‍ മാത്രം സൂചിപ്പിച്ചുകൊണ്ട് ഇതവസാനിപ്പിക്കാം എന്നാണ് കരുതുന്നത്.

ഫാഷിസം നമ്മുടെ മുമ്പില്‍ ഒരു രാഷ്ട്രസംവിധാനമായി, ഭരണകൂടരൂപമായി വന്നുകഴിഞ്ഞു എന്ന നിലയിലല്ല, മറിച്ച് ഫാഷിസ്റ്റ് സാധ്യതകളുള്ള സമൂഹവും ഭരണസംവിധാനവും വളരെ ശക്തമായി നിലകൊള്ളുന്നു എന്ന നിലയിലാണ് ഫാഷിസത്തിനെതിരായ ഈ കൂട്ടായ്മ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. ഫാഷിസം അത് വളരെ വിദൂരമായ ഒരു വിപത്തായിട്ടല്ല, ആസന്നമായൊരു ഭീഷണിയായി നമ്മുടെ തൊട്ടുമുമ്പിലുണ്ട് എന്ന് നാം മനസിലാക്കുന്നു.

ഇന്ന് ഇന്ത്യന്‍ ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവമാര്‍ജിച്ച് നിലകൊള്ളുന്ന ഹിന്ദു രാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സുകള്‍ എന്താണ് എന്നത് വളരെ സൂക്ഷിച്ചു മനസിലാക്കേണ്ട ഒരു കാര്യമാണ് എന്ന് ഞങ്ങള്‍ കരുതുന്നുണ്ട്.

ഒരു പക്ഷേ ഇന്ന് ഹിന്ദുത്വം ഇന്ത്യയില്‍ ഫാഷിസ്റ്റ് സ്വഭാവമാര്‍ജിക്കുന്നത് വളരെ സൂക്ഷ്മരൂപത്തിലുള്ള ചില പ്രത്യയശാസ്ത്ര ധാരണകളിലാണ് എന്ന് തിരിച്ചറിയേണ്ടത്, ഒരു പക്ഷേ ഫാഷിസത്തിനെതിരായ ഇന്ത്യയിലെ ഇന്നത്തെ സമരത്തിന്റെ പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങളില്‍ ഒന്ന് ഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനത്തെ ഏതെങ്കിലും അക്രമോത്സുകമായ വര്‍ഗീയ രാഷ്ട്രീയതയുടെ പ്രകാശനങ്ങളില്‍ ചുരുക്കി കാണാനായിട്ട് ശ്രമിക്കുന്നു എന്നതാണ്.

വാസ്തവത്തില്‍ കൊളോണിയലിസത്തിന്റെ ഘട്ടം മുതല്‍ രൂപപ്പെട്ട ഭാരതീയതയെക്കുറിച്ചുള്ള വിപുലമായ ഒരു വൈജ്ഞാനിക വ്യവഹാരവും ആ വ്യവഹാരം ആധുനിക ഇന്ത്യയില്‍ രൂപപ്പെടുത്തിയെടുത്ത  ലോകബോധവുമാണ് ഫാഷിസത്തിന്റെ വാസ്തവത്തിലുള്ള പ്രത്യയശാസ്ത്ര അടിസ്ഥാനം എന്നു പറയുന്നത.


അതുപോലെ ഇന്ന് ഇന്ത്യന്‍ ഫാഷിസം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ന്യൂ ലിബറല്‍ മൂലധനവുമായി ആഴത്തില്‍ കൈകോര്‍ത്തുകൊണ്ടാണ് എന്നു നമുക്കറിയാം. ഫാഷിസത്തിന്റെ ക്ലാസിക്കല്‍ നിര്‍വചനങ്ങളിലൊന്ന് മുസോളിനിയുടേതാണ്. അദ്ദേഹം പറഞ്ഞു, “മൂലധനതാല്‍പര്യങ്ങളും ഭരണകൂടവും തമ്മിലുള്ള സമ്പൂര്‍ണമായ ഏകീകരണമാണ് ഫാഷിസം”.


mussoliniഞാന്‍ സാന്ദര്‍ഭികമായി പറയാം. നമ്മുടെ സമീപകാലത്ത് അന്തരിച്ച ഡോ വിപന്‍ചന്ദ്ര, ഫാഷിസം ഈ നിലയില്‍ വലിയ രാഷ്്ട്രീയഅധികാരത്തില്‍ എത്തുന്നതിനു മുമ്പ് 1984ല്‍ ഒരു പുസ്തകം എഴുതുകയുണ്ടായി. ആ പുസ്തകത്തിന്റെ പേര് “കമ്മ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ” എന്നാണ്.

ആ പുസ്തകത്തില്‍ അദ്ദേഹം ഒരു അധ്യായത്തിനു കൊടുത്ത ശീര്‍ഷകം “യൂസസ് ഓഫ് ഹിസ്റ്ററി”, “ചരിത്രത്തിന്റെ ഉപയോഗങ്ങള്‍”, ആ അധ്യായം അദ്ദേഹം അവസാനിപ്പിക്കുന്നത് കൗതുകമുള്ള ഒരു നിരീക്ഷണത്തിലാണ്. അദ്ദേഹം പറയുന്നത് ഇന്ത്യന്‍ ക്ലാസ് മുറികളില്‍ എത്രത്തോളം കൂടുതലായി ചരിത്രം പഠിപ്പിക്കുന്നുണ്ടോ അത്രത്തോളം കൂടുതലായി ഇന്ത്യ വര്‍ഗീയമായിക്കൊണ്ടിരിക്കും എന്നാണ്.

ചരിത്രം പഠിച്ചിട്ട് വഷളാവുകയമാണ്. പഠിക്കാണ്ട് വഷളാവുകയല്ല, പഠിച്ച് പഠിച്ച് വഷളാകാന്‍ പറ്റുന്ന ഒരു ചരിത്രം വാസ്തവത്തില്‍ കൊളോണിയലിസവും ദേശീയപ്രസ്ഥാനവും ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. അതെങ്ങനെയെന്ന് വെച്ചാല്‍, ഇന്ത്യന്‍ ഭൂതകാലത്തെ അടിസ്ഥാനപരമായി മതവല്‍ക്കരിച്ചുകൊണ്ടും മതവിഭജനത്തില്‍ അധിഷ്ഠിതമായ ഒരു ഭൂതകാലത്തെ വിഭാവനം ചെയ്തുകൊണ്ടും ഈ മതവിഭജനം സംഘര്‍ഷാത്മകമായൊരു ഭൂതജീവിതമാണ് ഇന്ത്യക്ക് നല്‍കിയത് എന്ന് സാമാന്യബോധത്തിലുറപ്പിച്ചുകൊണ്ടുമാണ്് 19-20 നൂറ്റാണ്ടുകളിലെ കൊളോണിയലിസത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ചരിത്രധാരണ വികസിച്ചു എന്നത്.  ഈ ചരിത്ര ധാരണയെ പലമട്ടില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വാസ്തവത്തില്‍ ഫാഷിസം വേരോടി നില്‍ക്കുന്നത്.

അതുകൊണ്ട് ഫാഷിസത്തിന്റെ ഒരു വലിയ പ്രശ്‌നം ഫാഷിസത്തിന്റെ ആശയങ്ങള്‍ ഫാഷിസത്തില്‍ മാത്രമല്ല, സാമാന്യബോധത്തിലാണ്. ഈ സാമാന്യബോധം എന്നു പറയുന്ന ചരിത്രത്തെയും നമ്മുടെ ഭൂതകാലത്തെയും കുറിച്ചുള്ള വളരയേറെ മതാത്മകമായ വളരെയേറെ വൈദികവത്കരിക്കപ്പെട്ട അപരവിദ്വേഷത്തില്‍ അധിഷ്ഠിതമായ ധാരണയെ ചെറുക്കുകയെന്നത്, അതിന്റെ സൂക്ഷ്മതലത്തില്‍ പ്രതിരോധിക്കുകയെന്നത്, വാസ്തവത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ സുപ്രധാനമായ അടിത്തറയാണ് എന്ന് ഞങ്ങള്‍ കരുതുന്നു.

അതുപോലെ ഇന്ന് ഇന്ത്യന്‍ ഫാഷിസം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ന്യൂ ലിബറല്‍ മൂലധനവുമായി ആഴത്തില്‍ കൈകോര്‍ത്തുകൊണ്ടാണ് എന്നു നമുക്കറിയാം. ഫാഷിസത്തിന്റെ ക്ലാസിക്കല്‍ നിര്‍വചനങ്ങളിലൊന്ന് മുസോളിനിയുടേതാണ്. അദ്ദേഹം പറഞ്ഞു, “മൂലധനതാല്‍പര്യങ്ങളും ഭരണകൂടവും തമ്മിലുള്ള സമ്പൂര്‍ണമായ ഏകീകരണമാണ് ഫാഷിസം”.

അടുത്ത പേജില്‍ തുടരുന്നു


അതിതീവ്രമായൊരു ദേശീയതയുടെ നിര്‍മാണം ഉറപ്പാക്കിക്കൊണ്ട് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഒരു പ്രവൃത്തി മണ്ഡലം ഈ ഫാഷിസ്റ്റ് സാമ്പത്തിക രാഷ്ട്രീയത്തിന്റെ പിന്നിലുണ്ട്.


fascism

മൂലധനതാല്‍പര്യങ്ങളും ഭരണകൂടവും തമ്മിലുള്ള സമ്പൂര്‍ണമായ ഏകീകരണം സുസാധ്യമല്ല. കാരണം മൂലധന താല്‍പര്യങ്ങള്‍ക്കെതിരെ ജനങ്ങളുടെ രാഷ്ട്രീയേച്ഛ, ജനങ്ങളുടെ സാമൂഹികമായ പ്രതിഷേധങ്ങള്‍ തൊഴിലാളികളുടെ ഇച്ഛ, കര്‍ഷകരുടെ സമരങ്ങള്‍ ഇതൊക്കെ ഉയര്‍ന്നുവരുമ്പോള്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങളെ മൂലധനയുക്തികളുമായി നൂറുശതമാനം പൊരുത്തപ്പെടുത്തുക സാധ്യമല്ല സാധാരണനിലയില്‍, ഒരു ജനാധിപത്യ സംവിധാനത്തില്‍, എതിര്‍സ്വരങ്ങള്‍ ഉള്ള സംവിധാനത്തില്‍.

ഫാഷിസം ചെയ്യുന്നത് എന്തെന്നുവെച്ചാല്‍ ഒരു സമൂഹത്തിനകത്ത് മൂലധന താല്‍പര്യങ്ങളെ ആവിഷ്‌കരിക്കുന്നതിന്റെ മറയായി  ഈ പറയുന്ന അപരത്വത്തില്‍ അധിഷ്ഠിതമായ സ്വപരയുക്തികളെ ഉറപ്പിക്കുന്നു. ഒരു രാഷ്ട്രം അതിന്റെ ആഭ്യന്തര ജീവിതത്തില്‍ ഭീഷണിനേരിടുന്നുവെന്ന് അല്ലെങ്കില്‍ ബാഹ്യമായ ഒരു ഭീഷണി നേരിടുന്നു എന്ന് ഉറപ്പിക്കുകയും ആഭ്യന്തരമായ ഏകാത്മക സ്വത്വം ഒരു രാഷ്ട്രത്തിനുവേണം എന്ന് വാദിക്കുകയും അതിന്റെ വിപരീതക്തികളായി ആരെയെങ്കിലും സങ്കല്പിക്കുകയും ചെയ്ത് രാഷ്ട്രത്തിന് അകമെയുള്ള അത്യന്തം ദൃഢീകൃതമായ ഒരു ദേശീയതയുക്തിയുടെ നിര്‍മാണം, അതിതീവ്രമായൊരു ദേശീയതയുടെ നിര്‍മാണം ഉറപ്പാക്കിക്കൊണ്ട് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഒരു പ്രവൃത്തി മണ്ഡലം ഈ ഫാഷിസ്റ്റ് സാമ്പത്തിക രാഷ്ട്രീയത്തിന്റെ പിന്നിലുണ്ട്.

അങ്ങനെ എതിര്‍ശബ്ദങ്ങള്‍ ഇല്ലാതായി തീരുമ്പോള്‍, ഇന്ത്യയില്‍ ഇപ്പോള്‍ നോക്കിയാല്‍ കാണാം, സാമ്പത്തികാസൂത്രണ കമ്മീഷന്‍ പിരിച്ചുവിടുകയും നീതി ആയോഗ് വരികയും ചെയ്തു. ആസൂത്രണ കമ്മീഷന്‍ ഫലിച്ചോ എന്നുള്ളത് വേറെകാര്യമാണ്. പക്ഷെ ആസൂത്രണ കമ്മീഷനു പിന്നില്‍ ചരിത്രപരമായ രൂപപ്പെട്ട ഒരു ധാരണയുണ്ട്. അത് ഇന്ത്യന്‍ കമ്പോളം എന്നുപറയുന്നത് സമ്പത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തികാസൂത്രണത്തിനും മാത്രം ലക്ഷ്യം വെച്ചിട്ടുള്ള ഒന്നായികൂട. മറിച്ച് ബഹുസ്വരമായ വൈവിധ്യപൂര്‍ണമായ വളര്‍ച്ചയിലും ജീവിതത്തിലും പലപല അനുപാതങ്ങളില്‍ നിലകൊളളുന്ന ഒരു ജനതയെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു സാമ്പത്തികാസൂത്രണം ഇന്ത്യ ആവശ്യപ്പെടുന്നുണ്ട് എന്ന ദേശീയപ്രസ്ഥാനകാലം മുതല്‍ രൂപപ്പെട്ടുവന്ന വലിയൊരു പരിപ്രേഷ്യത്തിന്റെ ആവിഷ്‌കാരമാണ് സാമ്പത്തിക ആസൂത്രണ കമ്മീഷന്‍ എന്ന പേരില്‍ രൂപപ്പെട്ടത്.


64റുപ്പിക പെട്രോളിന് ഇവിടെയുള്ളപ്പോള്‍ പാകിസ്ഥാനില്‍ അത് 41റുപ്പികയാണ്. ബംഗ്ലാദേശില്‍ 40 റുപ്പികയാണ്. ശ്രീലങ്കയില്‍ 50 റുപ്പികയാണ്. നേപ്പാളില്‍ 46 റുപ്പികയാണ്. നേപ്പാളിലേക്ക് പെട്രോള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചിട്ടാണ് എന്നുകൂടി നോക്കണം. ഇന്ത്യയില്‍ നിന്നെത്തുന്ന പെട്രോളാണ് നേപ്പാളില്‍ 46 രൂപക്ക് നില്‍ക്കുന്നത്. ഇന്ത്യയില്‍ പെട്രോളിന് 64 രൂപക്കാണ്. പക്ഷെ ജനങ്ങളുടെ സംഘടിതമായ പ്രതിഷേധം ഈ പ്രശ്‌നങ്ങളിലേക്ക് ഉയര്‍ന്നുവരാത്ത മട്ടില്‍ ജനതയെ മതപരമായി, വര്‍ഗീയമായി വിഭജിക്കാനായിട്ട്  ഈ പറഞ്ഞ ഫാഷിസ്റ്റ് യുക്തിക്ക് കഴിയുന്നു.


hikeഅത് എക്‌ണോമിക് പ്ലാനിങ് മാത്രമല്ല അതിന്റെ പിന്നില്‍ ഒരു പൊളിറ്റിക്കല്‍ പൊസിഷനുണ്ട്, ഒരു പൊളിറ്റിക്കല്‍ ഫിലോസഫിയുണ്ട്. ആ പൊളിറ്റിക്കല്‍ പൊസിഷനെയും ദര്‍ശനത്തെയും കയ്യൊഴിഞ്ഞിട്ട് സാമ്പത്തികാസൂത്രണം എന്നത് മൂലധനവളര്‍ച്ച മാത്രമാണെന്നും ആ മൂലധന വളര്‍ച്ച മറ്റേതെങ്കിലും തരത്തിലുള്ള സമത്വാദര്‍ശങ്ങളുമായി, നീതി സങ്കല്പങ്ങളുമായി ബന്ധപ്പെടേണ്ടതില്ല എന്നും പ്രഖ്യാപിക്കുന്നതാണ് വാസ്തവത്തില്‍ ആസൂത്രണകമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗ് കൊണ്ടുവരുന്നത് വഴി സംഭവിക്കുന്നത്.

ഞാന്‍ പറഞ്ഞുവന്നത് ഇങ്ങനെ സാമ്പത്തികമായ മൂലധത്തിന്റെ, കോര്‍പ്പറേറ്റ് മൂലധനത്തിന്റെ താല്‍പര്യങ്ങളെ ഏറ്റവും പ്രകടമായി ആവിഷ്‌കരിക്കുകയും അതേസമയം ഈ പ്രശ്‌നങ്ങളൊന്നും പൊതുസമൂഹത്തിന്റെ സംവാദമണ്ഡലത്തില്‍ വരാത്തമട്ടില്‍ അപരവിദ്വേഷത്തിന്റെ വലിയ ലോകം മറുവശത്ത് തുറന്നിടുകയും ചെയ്യുക എന്നതാണ് ഫാഷിസം പ്രയോഗിക്കുന്ന തന്ത്രം. അതുകൊണ്ട് ചര്‍ച്ചയില്‍ എപ്പോഴും ഗോധ്രയാണ്. ചര്‍ച്ചയില്‍ എപ്പോഴും ബീഫാണ്. ചര്‍ച്ചയില്‍ നമ്മള്‍ ധരിക്കുന്ന വസ്ത്രമാണ്. അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നാനാതരം പ്രശ്‌നങ്ങളാണ്. അതിനിടയിലൂടെ പക്ഷേ സാമ്പത്തികമായി വമ്പിച്ച ഒരു കൊള്ളയടി നമ്മുടെ ജീവിതത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.

ഞാന്‍ വളരെ ചെറിയൊരു കാര്യം മാത്രം പറയാം. 64റുപ്പിക പെട്രോളിന് ഇവിടെയുള്ളപ്പോള്‍ പാകിസ്ഥാനില്‍ അത് 41റുപ്പികയാണ്. ബംഗ്ലാദേശില്‍ 40 റുപ്പികയാണ്. ശ്രീലങ്കയില്‍ 50 റുപ്പികയാണ്. നേപ്പാളില്‍ 46 റുപ്പികയാണ്. നേപ്പാളിലേക്ക് പെട്രോള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചിട്ടാണ് എന്നുകൂടി നോക്കണം. ഇന്ത്യയില്‍ നിന്നെത്തുന്ന പെട്രോളാണ് നേപ്പാളില്‍ 46 രൂപക്ക് നില്‍ക്കുന്നത്. ഇന്ത്യയില്‍ പെട്രോളിന് 64 രൂപക്കാണ്. പക്ഷെ ജനങ്ങളുടെ സംഘടിതമായ പ്രതിഷേധം ഈ പ്രശ്‌നങ്ങളിലേക്ക് ഉയര്‍ന്നുവരാത്ത മട്ടില്‍ ജനതയെ മതപരമായി, വര്‍ഗീയമായി വിഭജിക്കാനായിട്ട്  ഈ പറഞ്ഞ ഫാഷിസ്റ്റ് യുക്തിക്ക് കഴിയുന്നു.

അങ്ങനെ ഫാഷിസം ഭരണകൂട താല്‍പര്യങ്ങളെ സമ്പൂര്‍ണമായി മൂലധനത്തോട് ചേര്‍ത്തുനിര്‍ത്തുകയും ഇതിനെതിരായ ഉയരുന്ന പ്രതിഷേധങ്ങളെ മുഴുവന്‍ വര്‍ഗീയതകൊണ്ട് മറച്ചുവെക്കുകയും ചെയ്യുന്ന ഒരു വിപുലമായ പ്രചരണ പരിപാടിയെ ഉള്‍ക്കൊള്ളുന്നുണ്ട്. ഇത് തിരിച്ചറിയുകയും ഈ മൂലധന ചൂഷണത്തിന്റെ നാനാതരം ഇരകളെ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളോട് കൂട്ടിയിണക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ടൊരു കാര്യമാണ്.

അടുത്ത പേജില്‍ തുടരുന്നു


ഞാന്‍ സാന്ദര്‍ഭികമായിട്ട് പറയാം. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള എല്ലാ ഹിന്ദുക്കളും ഒത്തുചേരുന്നൊരു വിശാല ഹിന്ദുവിനെ നമ്മുടെ വെള്ളാപ്പള്ളി നടേശനും കൂട്ടുകാരും വിഭാവനം ചെയ്യുന്ന സമയത്ത് നാരായണഗുരു 1916 പറഞ്ഞൊരു വാചകം നമ്മളെല്ലാം ഓര്‍ക്കേണ്ടതാണ്. കഴിയുന്നിടത്തൊക്കെ പറയേണ്ടതാണ്.


shahabas-aman

മൂന്നാമത്തെ ഒരു കാര്യം മതന്യൂനപക്ഷങ്ങളുടെ അപരവത്കരണം എന്നു പറയുന്ന പ്രശ്‌നമാണ്. വാസ്തവത്തില്‍ ഏത് സമൂഹത്തിലും ഫാഷിസ്റ്റ് രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് ഒരു സ്വത്വത്തെ അപരവിദ്വേഷത്തില്‍ അധിഷ്ഠിതമായി ഉറപ്പിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ഇന്ത്യയെ സംബന്ധിച്ച് വിശാലഹിന്ദു എന്നു പറയുന്ന ചരിത്രത്തിലൊരിക്കലും നിലനിന്നിട്ടില്ലാത്ത ചരിത്രവിരുദ്ധമായ സമൂഹവിരുദ്ധവുമായ ആശയത്തെക്കൊണ്ടാണ് ഇത് അവതരിപ്പിക്കുന്നത്.

ഞാന്‍ സാന്ദര്‍ഭികമായിട്ട് പറയാം. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള എല്ലാ ഹിന്ദുക്കളും ഒത്തുചേരുന്നൊരു വിശാല ഹിന്ദുവിനെ നമ്മുടെ വെള്ളാപ്പള്ളി നടേശനും കൂട്ടുകാരും വിഭാവനം ചെയ്യുന്ന സമയത്ത് നാരായണഗുരു 1916 പറഞ്ഞൊരു വാചകം നമ്മളെല്ലാം ഓര്‍ക്കേണ്ടതാണ്. കഴിയുന്നിടത്തൊക്കെ പറയേണ്ടതാണ്.

ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ, ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ. അദ്ദേഹം 1916ല്‍ സി.വി കുഞ്ഞിരാമനായിട്ടുള്ള സംഭാഷണത്തില്‍ പറഞ്ഞു എന്തിനെയാണ് നിങ്ങള്‍ ഹിന്ദുമതം എന്നു വിളിക്കുന്നത്. നാനാതരം ആചാരങ്ങള്‍ വിശ്വാസപ്രമാണങ്ങള്‍ അനുഷ്ഠാനക്രമങ്ങള്‍ ഇവയെയെല്ലാം സാഖ്യം, ന്യായം, ശാക്തേയം, ശൈവം, വൈഷ്ണവം തമ്മില്‍ തമ്മില്‍ പൊരുതുന്ന ഈ പ്രവണതകളെക്കൂടി ഹിന്ദുമതം എന്നു വിളിക്കുകയല്ലേ ചെയ്യുന്നത്. അതിനപ്പുറം ഹിന്ദുമതമായി എന്താണുള്ളത്.

ഇത് ചരിത്രത്തില്‍ വളരെ വേരുള്ളൊരു പ്രസ്താവനയാണ്. ഇല്ലാത്ത ഒന്നാണ് ഹിന്ദുമതം. പക്ഷെ ആ ഇല്ലാത്ത ഒന്നിനെ ഇന്ന് അപരവിദ്വേഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപാധിയാക്കി തീര്‍ക്കുന്നു. ഭക്ഷണശീലത്തില്‍ വസ്ത്രത്തില്‍ ലൈംഗികതയില്‍ സ്വാതന്ത്ര്യത്തില്‍, മനുഷ്യശരീരത്തില്‍ ഒക്കെ ഇതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മതന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള മതന്യൂനപക്ഷം എന്നല്ല, എല്ലാതരത്തിലുള്ള ന്യൂനപക്ഷാത്മകതക്കും എതിരായിട്ടുള്ള ഒരു മെജോറിറ്റേറിയന്‍ സ്വത്വസങ്കല്പമാണ് വാസ്തവത്തില്‍ ഫാഷിസത്തിന്റെ വേര്.

പുതിയൊരു സങ്കല്പനം ഉപയോഗിച്ച് പറഞ്ഞാല്‍ മെജോറിറ്റേറിയന്‍ സ്വത്വമാണ്, അണയുറക്കലാണ് ഫാഷിസം. പെണ്ണിനെക്കൂടി ഉള്‍ക്കൊള്ളുന്നയാളായി മാറലാണ് ജനാധിപത്യം. കലര്‍പ്പിലാണ് ജനാധിപത്യം. ഈ ദൃഢീകൃത സ്വത്വത്തിലാണ് ഫാഷിസം. രാഷ്ട്രീയ സ്വത്വമായി രാഷ്ട്രത്തിന്റെ സ്വത്വമായി അപരവിദ്വേഷത്തില്‍ അധിഷ്ഠിതമായ ന്യൂനപക്ഷ വിരുദ്ധമായ ഒരു സ്വത്വബോധം ഇന്ന് വളരെ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇന്ന് എതിര്‍ക്കപ്പെടേണ്ട ഒരു കാര്യമാണ്.


നാലാമതായി ജാതിയുമായുളള സവര്‍ണ ഫാഷിസത്തിന്റെ അടിസ്ഥാന ബന്ധമാണ്. ഇന്ന് ജാതികളെ മുഴുവന്‍, ജാതീയമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ മുഴുവന്‍, അത് ഇന്ത്യന്‍ സമൂഹത്തിലുണ്ടാക്കിയ ചലനാത്മകതയെ മുഴുവന്‍ സ്വാംശീകരിച്ച് ഹൈന്ദവ നവീകരണത്തിന്റെ, ഹൈന്ദവനവോത്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത ഒരു തത്വത്തിനെ കൂട്ടിയിണക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്.


vellaനാലാമതായി ജാതിയുമായുളള സവര്‍ണ ഫാഷിസത്തിന്റെ അടിസ്ഥാന ബന്ധമാണ്. ഇന്ന് ജാതികളെ മുഴുവന്‍, ജാതീയമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ മുഴുവന്‍, അത് ഇന്ത്യന്‍ സമൂഹത്തിലുണ്ടാക്കിയ ചലനാത്മകതയെ മുഴുവന്‍ സ്വാംശീകരിച്ച് ഹൈന്ദവ നവീകരണത്തിന്റെ, ഹൈന്ദവനവോത്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത ഒരു തത്വത്തിനെ കൂട്ടിയിണക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്.

അതുകൊണ്ട് അടുത്തകൊല്ലം മുതല്‍  യുദ്ധപൂര്‍ണിമ ഫാഷിസ്റ്റുകള്‍ ആഘോഷിക്കുന്നുണ്ട്. ഇപ്പം അംബേദ്കറെ ഫാഷിസ്റ്റുകള്‍ ഓര്‍മ്മിക്കുന്നുണ്ട്. അയ്യങ്കാളിയെ ഓര്‍മ്മിക്കുന്നുണ്ട്. കായല്‍ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്യാന്‍ തന്നെ അതിന്റെ ചാര്‍ജ് സ്‌പോണ്‍സര്‍ ചെയ്യാന്‍ തന്നെ ഫാഷിസ്റ്റുകള്‍ക്ക് കഴിയുന്നുണ്ട്.

ഫാഷിസ്റ്റുകള്‍ ഇപ്പോള്‍ ചെയ്യുന്നത് ജാതിക്കെതിരെ നടന്ന സമരം, ജാതിക്കെതിരെ നടന്ന സമരം എന്നു പറയുന്നത് വാസ്തവത്തില്‍ ആധുനികമായി ഉറക്കാന്‍ ശ്രമിക്കുന്ന ഹിന്ദുമതം എന്നുവിളിക്കപ്പെടുന്ന വൈദിക ബ്രാഹ്മണിക മതപാരമ്പര്യത്തിനെതിരെ ഇന്ത്യന്‍ സമൂഹത്തില്‍ അരങ്ങേറിയ സമരങ്ങളാണ് ജാതിവിരുദ്ധ പോരാട്ടങ്ങള്‍. അത് ഏതുരൂപത്തില്‍ നടന്നാലും അടിസ്ഥാനപരമായി വൈദിക സവര്‍ണ മതത്തിന് എതിരായിട്ടുള്ള സമരങ്ങളാണ്.

അടുത്ത പേജില്‍ തുടരുന്നു


ജാതിവിരുദ്ധമായ ജാതിമര്‍ദ്ദനത്തിന്റേതായ ഒരു പാരമ്പര്യത്തെ നിലനിര്‍ത്തുക, മറുഭാഗത്ത് ജാതിവിരുദ്ധമായി ഉയര്‍ന്നുവന്ന സമരങ്ങളെയാകെ ഹിന്ദുത്വത്തിലേക്ക് കൂട്ടിയിണക്കുക. ഈ രണ്ട് ദ്വിമുഖ തന്ത്രങ്ങളാണ് ഇന്ന് ഫാഷിസ്റ്റുകള്‍ ഇന്ത്യയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.


manushya-sangamamഈ വൈദിക സവര്‍ണ മതമാണ് ഹിന്ദു എന്ന വേഷത്തില്‍ ഹിന്ദുവെന്ന നാമധേയത്തില്‍ ഇന്ന് രംഗത്തുള്ളത്. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഹിന്ദുമതത്തിന് എതിരായ സമരമായി നിലവില്‍ വന്നതാണ് ഈ ജാതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ അപ്പാടെയും. ഈ പ്രക്ഷോഭങ്ങളെ പക്ഷെ ഹിന്ദുമതത്തിന് അകമെയുള്ള ജാതി പ്രശ്‌നത്തെ പരിഹരിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍ എന്ന നിലയില്‍ മാറ്റിയെടുത്തുകൊണ്ട് അംബേദ്കറെ ആയാലും അയ്യങ്കാളിയെ ആയാലും കെ.പി വള്ളുവനെ ആയാലും കറുപ്പന്‍മാഷെയായാലുമൊക്കെ  ഹൈന്ദവ ഏകീകരണത്തിന്റെ സ്വത്വസംവിധാനങ്ങള്‍ എന്ന നിലയിലേക്ക് ചുരുക്കിയെടുക്കാനുള്ള വിപുലമായ ഒരു ശ്രമം നടക്കുന്നുണ്ട്.

അങ്ങനെ ഒരുഭാഗത്ത് ജാതിവിരുദ്ധമായ ജാതിമര്‍ദ്ദനത്തിന്റേതായ ഒരു പാരമ്പര്യത്തെ നിലനിര്‍ത്തുക, മറുഭാഗത്ത് ജാതിവിരുദ്ധമായി ഉയര്‍ന്നുവന്ന സമരങ്ങളെയാകെ ഹിന്ദുത്വത്തിലേക്ക് കൂട്ടിയിണക്കുക. ഈ രണ്ട് ദ്വിമുഖ തന്ത്രങ്ങളാണ് ഇന്ന് ഫാഷിസ്റ്റുകള്‍ ഇന്ത്യയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സവര്‍ണഫാഷിസത്തിനെതിരായ, ഈ ജാതിക്കെതിരായ സവര്‍ണ ഫാഷിസ്റ്റ് താല്‍പര്യങ്ങളെ ഒരു ഭാഗത്ത് ശക്തമായി ചെറുത്തുകൊണ്ടും മറുഭാഗത്ത് ഈ ജാതിവിരുദ്ധതയുടെ ഒന്നര നൂറ്റാണ്ടുള്ള പാരമ്പര്യത്തെ  അപ്രോപ്രയേറ്റ് ചെയ്യാനുള്ള ഫാഷിസത്തിന്റെ ശ്രമങ്ങളോട് നിരന്തരമായി പോരടിക്കാനും ഈ ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട് എന്നുകൂടി ഞങ്ങള്‍ കരുതുന്നുണ്ട്.

നാലാമത്തെ ഒരു കാര്യം ന്യൂനപക്ഷപരമായ അല്ലെങ്കില്‍ വര്‍ഗീയ ഫാഷിസത്തിനെതിരായ ഹിന്ദുത്വ ഫാഷിസത്തിനെതിരായ പ്രതിരോധം എന്ന നിലയില്‍ മതരാഷ്ട്രവാദപരമായ എതിര്‍ശബ്ദങ്ങളുയര്‍ത്തുന്നതിനെ വിമര്‍ശിക്കാതെ നമുക്ക് മുമ്പോട്ട് പോകാന്‍ കഴിയില്ല എന്നാണ് ഈ കൂട്ടായ്മ കരുതുന്നത്. മതരാഷ്ട്രപരമായി ഒരു മതത്തിന്റെ തത്വസംഹിതയില്‍ അധിഷ്ഠിതമായി ഇവിടെ മതം, മതരാഷ്ട്രവാദം, മതമൗലികവാദം, വര്‍ഗീയത ഇതിനെയൊക്കെ വേറിട്ട് വേറിട്ട് കാണേണ്ടതുണ്ട്.

മതമെന്ന് പറയുന്നത് വിശാലാര്‍ത്ഥത്തില്‍ നല്‍കുന്ന ഒരു സാധ്യത, ഒരു മതം വാഗ്ദാനം ചെയ്യുന്ന ഒരു ധാര്‍മ്മികമായ നൈതികമായ ചില പ്രേരണകളാണെന്ന് പറയാം. ക്രിസ്തുമതം സ്‌നേഹത്തെക്കുറിച്ചോ, ഇസ്‌ലാം സാഹോദര്യത്തെക്കുറിച്ചോ ബുദ്ധമതം കരുണയെക്കുറിച്ചോ, വേദാന്ത ഹിന്ദുമതം ഏകതയെക്കുറിച്ചോ പറയുന്നതിനെ സ്വാംശീകരിച്ചുകൊണ്ട് ഒരാള്‍ മതവിശ്വാസിയാകുന്നുണ്ടെങ്കില്‍ ആ മതവിശ്വാസത്തിന് മതത്തെ അതിവര്‍ത്തിച്ചുപോരാനുള്ള ആചാരമതത്തെ, പൗരോഹിത്യമതത്തെ, സ്ഥാപനമതത്തെ സുകൃതീകരിക്കപ്പെട്ട സാധ്വിക മതത്തെ അനുവര്‍ത്തിക്കാനുള്ള സാധ്യത അതിനകത്ത് അതു നിലനിര്‍ത്തുന്നുണ്ട്. ഒരു പക്ഷേ മതം വാഗ്ദാനം ചെയ്യുന്ന ഒരു സാധ്യത ഇതു മാത്രമാണ്.


അവസാനമായിട്ട് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ, ഭിന്നലൈംഗിക സമൂഹങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ, പ്രാന്തവത്കൃത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സാമൂഹിക അവകാശത്തിന്റെ പ്രശ്‌നം വിശാലാര്‍ത്ഥത്തില്‍ ഫാഷിസ്റ്റ് വിരുദ്ധമായ ഒരു ജനാധിപത്യ സ്വത്വസങ്കല്‍പവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ കൂട്ടായ്മ വിഭാവനം ചെയ്യുന്നത്.


ashiq-abuഈ സാധ്യതയെ സമ്പൂര്‍ണമായി തള്ളിയിട്ട് മതത്തെ ശരിയുടെ, സത്യത്തിന്റെ, തങ്ങളുടെ മതബോധത്തെ സത്യത്തിന്റെ ഏകസ്ഥാനമായി കാണുകയും ഇതരമതങ്ങളെ മുഴുവന്‍ ഹിംസാത്മകമായി പ്രതിരോധിക്കേണ്ടതാണ് എന്നു കരുതുകയും ചെയ്യുന്ന ഏതു മതയുക്തിയും ഏതു മതരാഷ്ട്രവാദവും അടിസ്ഥാനപരമായി ഫാഷിസ്റ്റ് സ്വാംശകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് മതരാഷ്ട്രവാദപരമായ യുക്തികള്‍ക്കെതിരെ മതാതീതമായി നില്‍ക്കുന്ന ഒരു തുല്യതയ്ക്ക് ഒരു കലങ്ങിനില്‍ക്കുന്ന ഒരിടത്തിനുവേണ്ടിയുള്ള സങ്കല്പനം വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ന് സവര്‍ണ ഫാഷിസത്തിനെതിരെയെന്ന പേരില്‍ ഉയര്‍ന്നുവരുന്ന വളരെ ദൃഢീകൃതമായ മതരാഷ്ട്രയുക്തികള്‍, എതിര്‍വാദങ്ങള്‍ വാസ്തവത്തില്‍ ഫാഷിസത്തെ വലിയൊരളവോളം പിന്തുണയ്ക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നതാണ് എന്ന വിമര്‍ശനം വാസ്തവത്തില്‍ വളരെപ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് എന്നു പറയുന്നതാണ് ഇസ്‌ലാമിന്റെ ഒരു രാഷ്ട്രരൂപം അല്ലെങ്കില്‍ ഇസ്‌ലാമിന്റെയൊരു മതരൂപമെങ്കില്‍ നിശ്ചയമായും അത് ഫാഷിസ്റ്റ് വിരുദ്ധമല്ല മറിച്ചത് ഫാഷിസത്തിന്റെ ഒരു പിന്തുണ ശക്തിയാണ്. അതുകൊണ്ട് അങ്ങനെയുള്ള മതരാഷ്ട്രപരമായ മതകേന്ദ്രിതമായ ഏതുതരത്തിലുള്ള സ്വത്വധാരണയും വാസ്തവത്തില്‍ ഒരു ഫാഷിസ്റ്റ് സാധ്യതയെ ഉള്ളില്‍ വഹിക്കുന്നുണ്ട് എന്നൊരു കാഴ്ചപ്പാടോടെ ഈ വിമര്‍ശനങ്ങള്‍ നമ്മള്‍ ഉയര്‍ത്തേണ്ടതുണ്ട് എന്നു ഞങ്ങള്‍ കരുതുന്നു

അവസാനമായിട്ട് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ, ഭിന്നലൈംഗിക സമൂഹങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ, പ്രാന്തവത്കൃത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സാമൂഹിക അവകാശത്തിന്റെ പ്രശ്‌നം വിശാലാര്‍ത്ഥത്തില്‍ ഫാഷിസ്റ്റ് വിരുദ്ധമായ ഒരു ജനാധിപത്യ സ്വത്വസങ്കല്‍പവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ കൂട്ടായ്മ വിഭാവനം ചെയ്യുന്നത്.

കാരണം ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ ഫാഷിസത്തിന്റെ ആന്തരിക തത്വം എന്താണ്. അറോണോ യൂറോപ്യന്‍ ഫാഷിസത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത് യൂറോപ്യന്‍ ഫാഷിസം വാസ്തവത്തില്‍ പുറമേ നിന്ന് വന്നതല്ല പാശ്ചാത്യആധുനികത സൃഷ്ടിച്ച് മനുഷ്യസങ്കല്‍പത്തില്‍ അതിന്റെ വേരുണ്ട്.Exclusion and annihilation of other, അപരത്തിന്റെ നിരാകരണവും അപരത്തിന്റെ ഹിംസയും വഴി നിലവില്‍ വരുന്ന ആത്മത്തെ ആര് സങ്കല്‍പ്പിക്കുന്നുവോ അതില്‍ ഫാഷിസം അടങ്ങിയിട്ടുണ്ട്. അപരനിരാസത്തില്‍, അപരത്തെ വകഞ്ഞുമാറ്റി അപരത്വത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തിച്ച് holocaust വഴി final solution വഴി ഇല്ലാതാക്കുന്നതുപോലെ തന്നെയാണ് ആണില്‍ നിന്നും പെണ്ണിനെ എന്നെന്നേക്കുമായി തുടച്ചു മാറ്റാമെന്ന്, പെണ്ണില്‍ നിന്ന് ആണിനെ എന്നെന്നേക്കുമായി തുടച്ചുമാറ്റാമെന്ന് ഹിന്ദുവില്‍ നിന്ന് മുസ്‌ലീമിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാമെന്ന് കരുതുന്നതും. അതുകൊണ്ട് കലര്‍പ്പിന്റെ ഒരു സ്വത്വധാരണയെ പങ്കുവെക്കലിന്റെ ചരിത്രാനുഭവങ്ങളെ ഉറപ്പിക്കുകയെന്നത് പ്രധാനമാണ്.

അടുത്ത പേജില്‍ തുടരുന്നു


അന്തിമമായി മതം, മതനിരപേക്ഷത, ഇതു സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്തിനെയാണ് മതനിരപേക്ഷതയായി കാണാന്‍ പറ്റുക? പാശ്ചാത്യ അനുഭവങ്ങളില്‍ നിന്നും ഇപ്പോള്‍ ഹിന്ദുത്വം അല്ലെങ്കില്‍ മതവര്‍ഗീയ നിലപാടുകള്‍ ഉള്ളവര്‍ മതമൗലികവാദികള്‍ മതയാഥാസ്ഥിതികര്‍ ഒക്കെ പറയുന്നത് മതനിരപേക്ഷത ഒരു യൂറോപ്യന്‍ ആശയമാണ്, ആയിരിക്കാം.


SANGAMAM

അത് വ്യക്തിസ്വത്വത്തിന്റെ സങ്കല്‍പം മുതല്‍ രാഷ്ട്രത്തിന്റെ സാംസ്‌കാരിക യുക്തിവരെയുള്ള മണ്ഡലങ്ങളില്‍ ഈ പങ്കുവെപ്പിന്റെ അപരോന്മുഖമായി നിലനിന്ന അപരോന്മുഖമായി നിലക്കൊള്ളുന്ന ആത്മതത്വത്തിന്റെ ആവിഷ്‌കാരം പ്രധാനമാണ്. അങ്ങനെവരുമ്പോള്‍ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഫാഷിസ്റ്റ് വിരുദ്ധമെന്നു പറയുന്നത് അക്രമോത്സുകമായ ഹിന്ദുത്വ ഫാഷിസത്തിനെതിരെ മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്കെതിരെ, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ, ഭിന്ന ലൈംഗികതയ്‌ക്കെതിരെ, ഒരു പക്ഷേ പ്രകൃതിക്കെതിരെ പോലുമുള്ള മനുഷ്യകേന്ദ്രിതമായ ഒരു ലോകബോധത്തിന്റെ വിമര്‍ശനം വാസ്തവത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വിശാലമായ ഒരു പരിപ്രേഷ്യം ഉള്‍ക്കൊള്ളുന്നുണ്ട്.

അതുകൊണ്ട് ഇങ്ങേതലക്കല്‍ നാം ഓരോരുത്തരും പിന്തുടരുന്ന നമ്മുടെ സ്വത്വധാരണയിലെ അധികേന്ദ്രീതത്വത്തിനെതിരെ മുതല്‍ രാഷ്ട്രരൂപങ്ങളുടെ അമിതാധികാരത്തിനെതിരെ വരെ ഉയര്‍ത്തുന്ന വിമര്‍ശനാവബോധത്തെയാണ് ഫാഷിസ്റ്റ് വിരുദ്ധത എന്നതുകൊണ്ട് നാം അര്‍ത്ഥമാക്കേണ്ടത് എന്ന് ഈ കൂട്ടായ്മ കരുതുന്നു.

അന്തിമമായി മതം, മതനിരപേക്ഷത, ഇതു സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്തിനെയാണ് മതനിരപേക്ഷതയായി കാണാന്‍ പറ്റുക? പാശ്ചാത്യ അനുഭവങ്ങളില്‍ നിന്നും ഇപ്പോള്‍ ഹിന്ദുത്വം അല്ലെങ്കില്‍ മതവര്‍ഗീയ നിലപാടുകള്‍ ഉള്ളവര്‍ മതമൗലികവാദികള്‍ മതയാഥാസ്ഥിതികര്‍ ഒക്കെ പറയുന്നത് മതനിരപേക്ഷത ഒരു യൂറോപ്യന്‍ ആശയമാണ്, ആയിരിക്കാം.

മതനിരപേക്ഷതയ്ക്ക് യൂറോപ്യന്‍ ആയ ഒരു ചരിത്രാനനുഭവം ഉണ്ടായിരിക്കണം. നിശ്ചയമായും യൂറോപ്യന്‍ അല്ലാത്ത ഒരു ചരിത്രാനുഭവവും ഒരു സംസ്‌കാരത്തിന്റെ വേരും മതനിരപേക്ഷത എന്ന ആശയത്തെ സംബന്ധിച്ച് ഇന്ത്യയ്ക്ക് വിഭാവനം ചെയ്യാന്‍ കഴിയുന്നതാണ്.

RIMAഅത് താത്വികമായ ഒരു ഭരണകൂടത്തില്‍ നിന്നും മതം മാറിനില്‍ക്കുന്നു എന്ന അര്‍ത്ഥത്തിലല്ല മറിച്ച് മതപരമായി നിലകൊള്ളുമ്പോഴും മതാതീതമായി സഹജീവിതം നയിച്ചതിന്റെ ചരിത്രാനുഭവത്തില്‍ നിന്ന് മതനിരപേക്ഷമായ ഒരു ജീവിത വീക്ഷണത്തെ നമുക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് കണ്ടെടുക്കാന്‍ പറ്റും. ഒരു പക്ഷേ സൂഫിസം അങ്ങനെയൊന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഭക്തിപ്രസ്ഥാനം അങ്ങനെയൊന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. മധ്യകാല കീഴാള പാരമ്പര്യങ്ങള്‍ അങ്ങനെയൊന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് നമ്മുടെ ചരിത്രത്തില്‍ വേരുകളുള്ള സവിശേഷമായ ഒരു മതനിരപേക്ഷ പാരമ്പര്യത്തെ ഒരു നിലക്ക് കണ്ടെത്താം.

രണ്ടാമതൊരു സാധ്യത ഒരു മതത്തിന്റെ കാതലായ തത്വത്തിലേക്ക് നിങ്ങള്‍ കടന്നുനിന്നാല്‍ മതം അതിന്റെ ധാര്‍മിക നൈതിക പ്രേരണയായി സ്വാംശീകരിക്കാന്‍ ഒരു വ്യക്തിക്ക് കഴിഞ്ഞാല്‍ നിശ്ചയമായും മതത്തിനു തന്നെ മതാതീതമാകാനുള്ള ഒരു ശേഷി കൈവരും. ഇപ്പോള്‍ സ്‌നേഹമാണ് ക്രൈസ്തവതയുടെ അധാരത്വതം എന്ന് സങ്കല്‍പ്പിച്ച് ഈ സ്‌നേഹതത്വത്തിലേക്ക് ക്രൈസ്തവതയെ സ്വാംശീകരിക്കാനായിട്ട് ഒരാള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ നിന്നെ സ്‌നേഹിക്കുന്നവരെ നീ സ്‌നേഹിക്കുന്നതില്‍ എന്താണ് അര്‍ത്ഥം, അത് പാപികളും ചെയ്യുന്നില്ലെയോ എന്ന് മത്തായിയുടെ സുവിശേഷത്തില്‍ പറയും. അതുകൊണ്ട് ഉപാധികളില്ലാത്ത സ്‌നേഹമായി ക്രിസ്തുമതവും ഉപാധികളില്ലാത്ത സാഹോദര്യമായി ഇസ്‌ലാമും ഉപാധികളില്ലാത്ത കരുണയായി, സാര്‍വ്വത്രികമായ കരുണയായി ബുദ്ധമതവും സാര്‍വ്വത്രികമായ ഏകതയായി വേദാന്ത ഹിന്ദുമതവും നിലനില്‍ക്കുമെങ്കില്‍ ഒരാള്‍ക്കങ്ങനെ സ്വാംശീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ആ മതബോധം മതനിരപേക്ഷമാകാനുള്ള സാധ്യത ഉള്‍ക്കൊള്ളുന്നുണ്ട്.

അടുത്ത പേജില്‍ തുടരുന്നു


അന്തിമമായി കീഴ്ത്തട്ടില്‍ വേരുള്ള ഒന്നായി നമ്മുടെ മതനിരപേക്ഷ ബോധം മാറണം. അടിസ്ഥാനപരമായി മതനിരപേക്ഷതയെന്നത് മതതത്വങ്ങള്‍ ആഴത്തില്‍ പഠിച്ചറിഞ്ഞവരുടെ താത്വികമായൊരു ധാരണയല്ല. മറിച്ച് മതാതീതമായി മനുഷ്യര്‍ ജീവിച്ച ജീവിതമാണ്. അതുകൊണ്ട് മതാതീതമായി മനുഷ്യര്‍ ജീവിച്ച ജീവിതത്തിന്റെ ചരിത്രാനുഭവത്തിലാണ് മതനിരപേക്ഷതയുടെ വേരുകള്‍. അതെല്ലാതെ മതത്തിന്റെ താത്വികമായ നിര്‍ധാരണത്തിലല്ല.


MANUSHYAഅതുകൊണ്ട് ഒരു വ്യക്തിയുടെ മതബോധത്തില്‍ മതനിരപേക്ഷതയുടെ സാധ്യത നിലീനമായിട്ടുണ്ട് എന്ന ഒരു നിലപാട് ഒരു സാധ്യമാണ്. മറിച്ച് മതത്തെ കയ്യൊഴിഞ്ഞതുകൊണ്ട് മതനിരപേക്ഷമാകാന്‍ ഒരാള്‍ക്ക് കഴിയൂ എന്ന് കരുതുകയും ചെയ്യാം. ഈ വ്യത്യസ്ത വീക്ഷണങ്ങള്‍ നിലനില്‍ക്കുണ്ട്. ഈ വ്യത്യസ്ത വീക്ഷണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മതനിരപേക്ഷതയുടെ ഒരു പൊതുവായ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുക, മതനിരപേക്ഷതയെ സംബന്ധിക്കുന്ന ഏകാത്മകമായൊരു നിലപാട് അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല മറിച്ച് മതനിരപേക്ഷതയെക്കുറിച്ചുള്ള ഭിന്ന വീക്ഷണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവയ്ക്കിടയിലുള്ള സംവാദമണ്ഡലം രൂപപ്പെടുത്തിക്കൊണ്ടാണ് ഫാഷിസ്റ്റ് വിരുദ്ധകൂട്ടായ്മയുടെ ഈ അന്തരീക്ഷം ശക്തിപ്പെടുത്തേണ്ടത് എന്ന് ഞങ്ങള്‍ കരുതുന്നു.

അന്തിമമായി കീഴ്ത്തട്ടില്‍ വേരുള്ള ഒന്നായി നമ്മുടെ മതനിരപേക്ഷ ബോധം മാറണം. അടിസ്ഥാനപരമായി മതനിരപേക്ഷതയെന്നത് മതതത്വങ്ങള്‍ ആഴത്തില്‍ പഠിച്ചറിഞ്ഞവരുടെ താത്വികമായൊരു ധാരണയല്ല. മറിച്ച് മതാതീതമായി മനുഷ്യര്‍ ജീവിച്ച ജീവിതമാണ്. അതുകൊണ്ട് മതാതീതമായി മനുഷ്യര്‍ ജീവിച്ച ജീവിതത്തിന്റെ ചരിത്രാനുഭവത്തിലാണ് മതനിരപേക്ഷതയുടെ വേരുകള്‍. അതെല്ലാതെ മതത്തിന്റെ താത്വികമായ നിര്‍ധാരണത്തിലല്ല.

അതുകൊണ്ട് ചരിത്രത്തില്‍ വേരുണ്ട്. നമ്മുടെ ചരിത്രത്തില്‍ ധാരാളം വേരുണ്ട്. ശിവജിയെ യുദ്ധത്തില്‍ തോല്‍പ്പിച്ചയാളുടെ പേര് ഔറംഗസീബെന്നല്ല. ഔറംഗസീബിനുവേണ്ടി ശിവജിയെ യുദ്ധത്തില്‍ തോല്‍പ്പിച്ചയാളുടെ പേര് രാജാജയസിംഹന്‍ എന്നാണ്. ഇത് ചരിത്രമുണ്ടാക്കുന്നൊരു വലിയ പാഠമാണ്.

ചരിത്രത്തില്‍ അങ്ങനെയുണ്ട്. പങ്ക് വെച്ചിട്ടാണ് മതപരമായിട്ടല്ല മതത്തെ അതിവര്‍ത്തിച്ചിട്ടാണ് യുദ്ധം ചെയ്തതും ഭക്ഷണം കഴിച്ചതും പാട്ടുപാടിയതും നൃത്തം ചെയ്തതും മതത്തിനകത്തല്ല മതത്തിന് കുറകെ സഞ്ചരിച്ചിട്ടാണ് പങ്കുവെച്ചിട്ടാണ്. ഒരു പക്ഷേ നമ്മള്‍ ഇന്നൊത്തുചേര്‍ന്നത് ഈ പങ്കുവെപ്പിലൂടെയാണ് എന്നുകൂടി കാണാം. എല്ലാവരും ഒരേനിലക്കല്ല ഓരോരുത്തരും ഓരോനിലക്കാണ്. ഓരോരുത്തരും ഓരോനിലക്കായിരിക്കുമ്പോഴും നമുക്ക് പങ്കുവെക്കാന്‍ കഴിയുന്നുണ്ട് എന്നതാണ്.


manushya


ഈ പങ്കുവെപ്പിന്റെ ചരിത്രാനുഭവത്തെ മതനിരപേക്ഷമായൊരു വീക്ഷണത്തിന്റെ ആധാരതത്വമാക്കിക്കൊണ്ട് ഒരുപക്ഷേ ഗുരുവിലൂടെ ഉദ്ഘാടനം ചെയ്ത പലവഴികളിലൂടെ വികസിച്ചുവന്ന നാരായണ ഗുരുവിന്റെ ഒരാശയം കൂടി പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കാം. പ്രിയമപരന്റെ യതെന്‍പ്രിയം സ്വകീയപ്രിയം അപരപ്രിയം ഇപ്രകാരമാകും നയം അതിനാലെ നരന് നന്മ നല്‍കും ക്രിയ അപരപ്രിയ ഹേതുവായ് വരണം എന്നദ്ദേഹം എഴുതുന്നുണ്ട്.

ഈ അപരപ്രിയത്വം എന്നു പറയുന്നത് വാസ്തവത്തില്‍ നമ്മുടെ സഹജീവിതത്തിന്റെ ചരിത്രാനുഭവത്തില്‍ വലിയ വേരുകള്‍ ഉള്ള ഒന്നാണ്. ആ വേരുകളിലാണ് മതനിരപേക്ഷത കുടികൊള്ളുന്നത്. നാം കണ്ടെടുക്കേണ്ടത്. അത് നമ്മുടെ ചരിത്രപാഠമാണ്. അതിനെ സ്വാംശീകരിച്ചുകൊണ്ടുള്ള ഒരു മതനിരപേക്ഷ സങ്കല്‍പ്പം താത്വികമായ ഭിന്നവീക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും സാധ്യമാണ് എന്നുകൂടി ഈ കൂട്ടായ്മ കരുതുന്നുണ്ട്.

ഈയൊരു പരിപ്രേക്ഷ്യത്തില്‍ നിരന്തരമായി തുടരുന്ന ഈ ജാഥയോടെ അവസാനിക്കുന്നതല്ല നാളത്തെ സമ്മേളനത്തോടെ അവസാനിക്കുന്നതല്ല. വിപുലമായി തുടരുന്ന ഒരു സുദീര്‍ഘമായ  സമരമായി നമ്മുടെ ജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങളില്‍ നിരന്തരമായി നാം നമ്മോടും ലോകത്തോടും നടത്തുന്ന വിമര്‍ശനാത്മകമായ ഇടപെടലായി ഫാഷിസ്റ്റ് വിരുദ്ധതയുടെ ഈ ആശയമണ്ഡലത്തെയും പ്രയോഗമണ്ഡലത്തെയും നിലനിര്‍ത്താന്‍ കഴിയണം എന്ന ആശയമാണ് മുഖ്യമായിട്ടും ഈ രേഖയില്‍ ഉള്‍ക്കൊള്ളുന്നത്. അത് പിന്നാലെയുള്ള ചര്‍ച്ചകളില്‍ പൂരിപ്പിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു.

മനുഷ്യസംഗമ വേദിയില്‍ സമീപന നയരേഖ അവതരിപ്പിച്ച് കൊണ്ട് സുനില്‍.പി ഇളയിടം നടത്തിയ പ്രസംഗം. ഈ നയരേഖയെ കുറിച്ചുള്ള വിമര്‍ശനങ്ങളും കൂട്ടിചേര്‍ക്കലുകളും സംഘാടകര്‍ ആഗ്രഹിക്കുന്നു

ഇ.മെയില്‍- harithamythri@gmail.com