ഏറ്റവും കൂടുതല്‍ സ്രോതസ്സുകള്‍ വെളിപ്പെടുത്താത്ത പണം ലഭിച്ചിരിക്കുന്നത് കോണ്‍ഗ്രസിനാണ്. ലഭിച്ച വരുമാനത്തിന്റെ 83ശതമാനവും ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. 3,323.39കോടി രൂപയാണ് ഇവരുടെ ആകെ വരുമാനം. രണ്ടാമതുള്ള ബി.ജെ.പിക്ക് 2,125.91 കോടി രൂപ വരുമാനമുണ്ട്. ഇതിന്റെ 65ശതമാനവും വെളിപ്പെടുത്താത്ത സ്രോതസ്സുകളില്‍ നിന്നും ലഭിച്ചതാണ്.
ന്യൂദല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 69 ശതമാനവും വെളിപ്പെടുത്താത്ത സ്രോതസ്സുകളില്‍ നിന്ന്. രാഷ്ട്രീയ രംഗത്തെ അഴിമതി മുക്തമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ അസോസിയേന്‍ ഫോര്‍ ഡെമോക്രറ്റിക് റീംഫോസ് (എ.ഡി.ആര്‍) പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്.
പാര്‍ട്ടികള്‍ക്ക് 2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനത്തെ അടിസ്ഥാനമാക്കിയാണ് എ.ഡി.ആര്‍ കണക്കുകള്‍ തയ്യാറാക്കിയത്. പ്രധാന ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവയാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ വിവരങ്ങള്‍ സൂക്ഷിച്ച് വെക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ 20,000 രൂപയ്ക്ക് മുകളില്‍ ചെക്കുമുഖേന ലഭിക്കുന്ന സംഭാവനകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ നികുതി നല്‍കേണ്ട കാര്യമില്ല. ഇതാണ് പാര്‍ട്ടികള്‍ക്ക് ഗുണകരമാകുന്നത്.
7,833 കോടി രൂപയാണ് വെളിപ്പെടുത്താത്ത സ്രോതസ്സുകളില്‍ നിന്നും 2004-2015 കാലയളവില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഇതേകാലയളവില്‍ 11,367.34 കോടി രൂപ വരുമാനവും പാര്‍ട്ടികള്‍ക്കുണ്ടായെന്നും എ.ഡി.ഏര്‍ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ സ്രോതസ്സുകള്‍ വെളിപ്പെടുത്താത്ത പണം ലഭിച്ചിരിക്കുന്നത് കോണ്‍ഗ്രസിനാണ്. ലഭിച്ച വരുമാനത്തിന്റെ 83ശതമാനവും ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. 3,323.39കോടി രൂപയാണ് ഇവരുടെ ആകെ വരുമാനം. രണ്ടാമതുള്ള ബി.ജെ.പിക്ക് 2,125.91 കോടി രൂപ വരുമാനമുണ്ട്. ഇതിന്റെ 65ശതമാനവും വെളിപ്പെടുത്താത്ത സ്രോതസ്സുകളില്‍ നിന്നും ലഭിച്ചതാണ്. മായവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടിയാകട്ടെ 20,000 രൂപക്ക് മുകളിലുള്ള സംഭാവനകളുടെ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തില്‍ 300മുതല്‍ 600ശതമാനം വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും എ.ഡി.ആറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ 16ശതമാനത്തിന്റെ സ്രോതസ്സുകള്‍ മാത്രമെ പാര്‍ട്ടികള്‍ പുറത്തു വിടുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതാകട്ടെ അംഗത്വ ഫീസ്, ആസ്തികളില്‍ നിന്നുള്ള വരുമാനം, പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള വരുമാനം തുടങ്ങിയവയുമാണ്.