| Sunday, 6th December 2015, 3:23 pm

പട്ടിക ജാതിക്കാരോട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അയിത്തം കല്‍പ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  കേരളത്തില്‍ പട്ടിക ജാതിക്കാരോടുള്ള അയിത്തം ഇപ്പോഴും തുടരുന്നതായി മന്ത്രി എ.പി അനില്‍കുമാര്‍. പട്ടിക ജാതിക്കാരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുകയാണ്. പണ്ടുണ്ടായിരുന്ന അയിത്തം ഇപ്പോഴും തുടരുന്നുവെന്നും അനില്‍ കുമാര്‍ പറഞ്ഞു. അംബേദ്ക്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് അമ്പലങ്ങളിലും ആരാധനാലായങ്ങളിലും കയറുന്നതിനായി അയിത്തമുണ്ടായിരുന്നത്. എന്നാലിപ്പോള്‍ പട്ടികജാതിക്കാര്‍ക്കുള്ള അയിത്തം അധികാര സ്ഥാനങ്ങളിലേക്കും മാറിയിരിക്കുന്നു. ഇതേക്കുറിച്ച് മിണ്ടാതിരിക്കാന്‍ കഴിയില്ല.  സംവരണം ലഭിച്ചാല്‍ അതിലൂടെ എല്ലാം ആയി എന്ന ഒരു പ്രചരണം ഒരു ഭാഗത്ത് നടക്കുന്നുണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു.

സോളാര്‍ വിവാദത്തില്‍ മാന്യതയില്ലാത്തവര്‍ പറയുന്നത് ഏറ്റു പിടിച്ചാല്‍ സി.പി.ഐ.എമ്മിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more